ബോക്സ്ഓഫിസിൽ കോടികള്‍ കൊയ്യുന്ന ‘ജവാൻ’ സിനിമയുടെ വിജയാഘോഷം ഷാറുഖ് ഖാൻ മുംബൈയിൽ സംഘടിപ്പിക്കുകയുണ്ടായി. അറ്റ്ലി, വിജയ് സേതുപതി, അനിരുദ്ധ്, ദീപിക പദുക്കോൺ തുടങ്ങി സിനിമയിലെ അണിയറ പ്രവര്‍ത്തകരെല്ലാം ഒത്തുചേർന്ന ചടങ്ങിൽ നയൻതാര മാത്രം ഉണ്ടായിരുന്നില്ല. അമ്മ ഓമന കുര്യന്റെ പിറന്നാളുമായി ബന്ധപ്പെട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോക്സ്ഓഫിസിൽ കോടികള്‍ കൊയ്യുന്ന ‘ജവാൻ’ സിനിമയുടെ വിജയാഘോഷം ഷാറുഖ് ഖാൻ മുംബൈയിൽ സംഘടിപ്പിക്കുകയുണ്ടായി. അറ്റ്ലി, വിജയ് സേതുപതി, അനിരുദ്ധ്, ദീപിക പദുക്കോൺ തുടങ്ങി സിനിമയിലെ അണിയറ പ്രവര്‍ത്തകരെല്ലാം ഒത്തുചേർന്ന ചടങ്ങിൽ നയൻതാര മാത്രം ഉണ്ടായിരുന്നില്ല. അമ്മ ഓമന കുര്യന്റെ പിറന്നാളുമായി ബന്ധപ്പെട്ട് കേരളത്തിലായതിനാലാണ് നയൻതാരയക്ക് പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നത്.

ADVERTISEMENT

ചടങ്ങിനിടെ ഷാറുഖ് ഖാന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമ്മയുടെ പിറന്നാള്‍ ദിവസമായതുകൊണ്ടാണ് നയൻതാരയ്ക്ക് ഇവിടെ വരാൻ പറ്റാതിരുന്നതെന്ന് പറഞ്ഞ ഷാറുഖ് അമ്മയ്ക്കു വേണ്ടി പാട്ടുപാടി പിറന്നാൾ ആശംസകൾ നേരാനും മറന്നില്ല.

ADVERTISEMENT

വിജയാഘോഷ ചടങ്ങുകള്‍ക്കിടെ വിഡിയോ സന്ദേശത്തിലൂടെ നയൻതാര പ്രത്യക്ഷപ്പെടുകയുണ്ടായി. ‘‘ഇന്ന് അവിടെ എന്റെ സാന്നിധ്യമുണ്ടാകണമെന്ന് മനസ്സുകൊണ്ട് ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്റെ ഈ യാത്രയിൽ ഒപ്പം നിന്നു പിന്തുണച്ച വലിയ ആളുകളുടെ ഒരു കൂട്ടം തന്നെ അവിടെ ഉണ്ട്. എന്നാൽ ഇന്നെന്റെ കുടുംബത്തിലെ പ്രധാന ദിവസമാണ്. അതുകൊണ്ട് ഈ ദിവസം അവർക്കൊപ്പം സമയം ചിലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.’’–നയൻതാര വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ADVERTISEMENT

നേരത്തെ ജവാൻ സിനിമയുടെ ട്രെയിലർ ലോഞ്ച് പരിപാടിയിലും നയൻതാര പങ്കെടുത്തിരുന്നില്ല. അമ്മയ്ക്കൊപ്പം ഓണം ആഘോഷിക്കുന്നതിനായി  ആ സമയത്ത് കൊച്ചിയിലായിരുന്നു നയൻതാരയും വിഘ്നേശും. എത്ര തിരക്കുകൾക്കിടയിലും അമ്മയുടെ പിറന്നാൾ ആഘോഷമാക്കാൻ നയൻതാരയും വിഘ്നേഷും സമയം കണ്ടെത്താറുണ്ട്. അതേ സമയം ‘ജവാൻ’ ആണ് നയൻതാരയുടേതായി റിലീസിനെത്തിയ ഏറ്റവും പുതിയ ചിത്രം. ജയം രവി നായകനായുന്ന ‘ഇരൈവനി’ലും നയൻതാരയാണ് നായിക. ചിത്രം അടുത്ത ആഴ്ച തിയറ്ററുകളിലെത്തും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT