ബിജെപിയിൽ നിന്നും സിപിഎമ്മിലേക്ക് രാഷ്ട്രീയ പ്രവേശനം നടത്തിയ ഭീമൻ രഘുവിനെ ട്രോളി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. മുഖംമൂടി ധരിക്കാതെ സ്തുതിപാടി നടക്കുന്ന ഭീമൻ രഘുവാണ് മറ്റു ചില നേതാക്കളെവച്ച് നോക്കുമ്പോൾ ഭേദമെന്ന് രാഹുൽ പറയുന്നു. വർത്തമാനകാല സിപിഎമ്മിന് അനുയോജ്യനായ അതിന്റെ മുഖമായ സഖാവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിജെപിയിൽനിന്നു സിപിഎമ്മിലേക്ക് രാഷ്ട്രീയ പ്രവേശനം നടത്തിയ ഭീമൻ രഘുവിനെ ട്രോളി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. മുഖംമൂടി ധരിക്കാതെ സ്തുതിപാടി നടക്കുന്ന ഭീമൻ രഘുവാണ് മറ്റു ചില നേതാക്കളെവച്ചു നോക്കുമ്പോൾ ഭേദമെന്ന് രാഹുൽ പറയുന്നു. വർത്തമാനകാല സിപിഎമ്മിന് അനുയോജ്യനായ, അതിന്റെ മുഖമായ സഖാവ് ഭീമൻ രഘുവിന് ക്യാബിനറ്റ് റാങ്ക് നൽകി ‘നിൽക്കാൻ’ അനുവദിക്കുണമെന്നും പരിഹാസരൂപേണ രാഹുൽ പറഞ്ഞു. തന്റെ പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ ഇടതുപക്ഷ പാർട്ടിയെ പ്രകീര്‍ത്തിച്ച് ഗാനം ആലപിക്കുന്ന ഭീമൻ രഘുവിന്റെ വിഡിയോ പങ്കുവച്ചായിരുന്നു രാഹുലിന്റെ പ്രതികരണം.

‘‘ഇയാളുടെ ചെയ്തികൾ കാണുമ്പോൾ എന്ത് അൽപത്തരവും അരാജകവും നിറഞ്ഞ സ്തുതിപാടൽ ആണെന്ന് ചിന്തിച്ച് ചിരിക്കുന്നില്ലേ? സത്യത്തിൽ ഇയാളാണ് ഭേദം, അയാൾ മുഖംമൂടി ധരിക്കാതെ സ്തുതിപാടുക തന്നെയല്ലേ? മറ്റ് പല സാംസ്കാരിക നായകരുടെയും പാട്ട് പുറത്ത് കേൾക്കുന്നില്ലായെന്നേയുള്ളൂ, ഉള്ളിൽ ആത്മാർഥമായി സ്തുതി പാടുക തന്നെയാണ്....

ADVERTISEMENT

എന്തായാലും വർത്തമാനകാല സിപിഎമ്മിന് അനുയോജ്യനായ അതിന്റെ മുഖമായ സഖാവ് ഭീമൻ രഘുവിന് ക്യാബിനറ്റ് റാങ്ക് നൽകി ‘നിൽക്കാൻ’ അനുവദിക്കുക.’’–രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു.