'പകരം വയ്ക്കാനില്ലാത്ത പ്രതിഭ'; 'ആ നഷ്ടം എന്റെ വ്യക്തിപരമായ സങ്കടം'; യാത്രാമൊഴി നേർന്ന് മോഹൻലാലും മഞ്ജു വാര്യരും
ചലച്ചിത്ര പ്രതിഭ കെ.ജി ജോർജിന് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് മോഹൻലാൽ പ്രിയ സംവിധായകന് യാത്രമൊഴികൾ അർപ്പിച്ചത്. "മലയാളസിനിമയ്ക്ക് പുതുഭാവുകത്വം പകർന്ന്, ക്ലാസിക്കുകളുടെ ലോകത്തേക്ക് ആസ്വാദകരെ നയിച്ച അതുല്യപ്രതിഭയായിരുന്നു പ്രിയപ്പെട്ട കെ.ജി ജോർജ്

ചലച്ചിത്ര പ്രതിഭ കെ.ജി ജോർജിന് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് മോഹൻലാൽ പ്രിയ സംവിധായകന് യാത്രമൊഴികൾ അർപ്പിച്ചത്.
"മലയാളസിനിമയ്ക്ക് പുതുഭാവുകത്വം പകർന്ന്, ക്ലാസിക്കുകളുടെ ലോകത്തേക്ക് ആസ്വാദകരെ നയിച്ച അതുല്യപ്രതിഭയായിരുന്നു പ്രിയപ്പെട്ട കെ.ജി ജോർജ് സർ. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളാണ് അദ്ദേഹം നമുക്ക് സംഭാവന ചെയ്തത്. പകരം വെക്കാനില്ലാത്ത ആ മഹാപ്രതിഭയ്ക്ക് ആദരാഞ്ജലികൾ," മോഹൻലാൽ കുറിച്ചു.
കെ.ജി ജോർജിന്റെ ഒരു കഥാപാത്രത്തെപ്പോലും അവതരിപ്പിക്കാനായില്ലെന്നത് വ്യക്തിപരമായ സങ്കടമായി അവേശഷിക്കുന്നുവെന്ന് മഞ്ജു വാര്യർ പ്രതികരിച്ചു. മഞ്ജുവിന്റെ വാക്കുകൾ: "ചില ചലച്ചിത്രകാരന്മാരുടെ പ്രതിഭ പ്രകാശിച്ചു നിന്ന നാളുകളിൽ ജീവിക്കാനായിരുന്നുവെങ്കിൽ എന്ന് ആശിച്ചു പോയിട്ടുണ്ട്. അത്തരത്തിലുള്ള ഒരാൾ ആയിരുന്നു എനിക്ക് കെ.ജി ജോർജ് സർ. അദ്ദേഹത്തിന്റെ ഒരു കഥാപാത്രത്തെപ്പോലും അവതരിപ്പിക്കാനായില്ല എന്നത് അഭിനയ ജീവിതത്തിലെ വ്യക്തിപരമായ സങ്കടങ്ങളിലൊന്ന്. മലയാള സിനിമയെ ലോകോത്തരമാക്കിയ സംവിധായക പ്രതിഭയ്ക്ക് ആദരാഞ്ജലി!"
English Summary: Mohanlal And Manju Warrier About KG George