ആഞ്ഞടിച്ച് പെപ്പേ, ഓൾറൗണ്ടറായി ചാക്കോച്ചൻ, ആവേശമായ് സൂപ്പർ വുമൻസ് കപ്പ്: വിഡിയോ
മനോരമ ഓൺലൈനും ചുങ്കത്ത് ജ്വല്ലറിയും ‘ചാവേർ’ സിനിമയുടെ അണിയറ പ്രവർത്തകരും ചേർന്നു നടത്തിയ സൂപ്പർ വുമൺസ് കപ്പിൽ വിസ്ഡൻ ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി. എറണാകുളം വൈറ്റില പാരിസ് സ്പോർട്സ് സെന്റർ ഇൻഡോർ ടർഫിൽ നടന്ന സമ്പൂർണ വനിതാ ക്രിക്കറ്റ് ഫൈനലിൽ യുസി കോളജിനെതിരെ വിസ്‌ഡൻ ക്ലബ്ബ് 3 വിക്കറ്റിന്റെ ജയം

മനോരമ ഓൺലൈനും ചുങ്കത്ത് ജ്വല്ലറിയും ‘ചാവേർ’ സിനിമയുടെ അണിയറ പ്രവർത്തകരും ചേർന്നു നടത്തിയ സൂപ്പർ വുമൺസ് കപ്പിൽ വിസ്ഡൻ ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി. എറണാകുളം വൈറ്റില പാരിസ് സ്പോർട്സ് സെന്റർ ഇൻഡോർ ടർഫിൽ നടന്ന സമ്പൂർണ വനിതാ ക്രിക്കറ്റ് ഫൈനലിൽ യുസി കോളജിനെതിരെ വിസ്‌ഡൻ ക്ലബ്ബ് 3 വിക്കറ്റിന്റെ ജയം സ്വന്തമാക്കി. വിസ്‌ഡൻ ക്ലബ്ബിലെ രശ്മി രാംദാസ് പ്ലെയർ ഓഫ് ദ് സീരിസും മാർത്തോമ കോളജിലെ ആർ. ആര്യ എന്റർടെയിനിങ് പ്ലെയർ ഓഫ് ദ് ടൂർണമെന്റുമായി.
വിജയികളായ ടീമിന് 25000 രൂപയും ട്രോഫിയും സമ്മാനിച്ചു. റണ്ണർ അപിന് 15,000 രൂപയും സെമിഫൈനലിൽ പ്രവേശിച്ച മറ്റ് ടീമുകൾക്ക് 8,000 രൂപ വീതവും പ്രോത്സാഹന സമ്മാനമായി നൽകി.
ഫൈനലിനുശേഷം ശേഷം ജേതാക്കളായ വിസ്ഡൻ ക്ലബ്ബും ചാവേർ സിനിമയിലെ പ്രധാന താരങ്ങളടങ്ങിയ ടീമും സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടി.
സൂപ്പർ വുമൺസ് കപ്പ് ജേതാക്കളായ വിസ്‌ഡൻ ക്രിക്കറ്റ് ക്ലബ്ബിനെ തുടർന്നു നടന്ന സൗഹൃദ മത്സരത്തിൽ ചാവേർ സിനിമ ടീം ഇരുപത്തിഒമ്പത് റൺസിന് തോൽപിച്ചു. ആദ്യം ബാറ്റ് ചെയ്ത ചാവേർ ടീം ആറ് ഓവറിൽ അമ്പത്തിയാറ് റൺസ് നേടി. കുഞ്ചാക്കോ ബോബൻ ഇരുപത്തിയെട്ടും, ആന്റണി വർഗീസ് ഇരുപത്തി രണ്ടും റൺസും സ്വന്തമാക്കി.
മറുപടി ബാറ്റിങിനിറങ്ങിയ വിസ്‌ഡൻ ക്ലബ്ബിന് ആറു ഓവറിൽ ഇരുപത്തിയേഴ് റൺസ് മാത്രമേ സ്വന്തമാക്കാൻ സാധിച്ചുള്ളൂ. കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ് എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
സിനിമാ താരങ്ങളായ കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ്, സംവിധായകൻ ടിനു പാപ്പച്ചൻ, അരുൺ നായർ, സജിൻ ഗോപു, എറണാകുളം എംപി ഹൈബി ഈഡൻ, തൃക്കാക്കര എംഎൽഎ ഉമാ തോമസ്, മനോരമ ഓൺലൈൻ മാർക്കറ്റിങ് വിഭാഗത്തിലെ സീനിയർ ജനറൽ മാനേജർ ബോബി പോൾ, ലങ്കാരാ ജ്വല്ലറി ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ആശ അനീറ്റ് ആന്റണി എന്നിവർ ചേർന്ന് സമ്മാനം വിതരണം ചെയ്തു.
ആടുത്ത മാസം നടക്കുന്ന ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആശംസകൾ നേരുകയെന്ന ലക്ഷ്യത്തോടെയാണ് വനിതാ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചത്.