മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഒരു ദുരൂഹസാഹചര്യത്തില്‍‍’ പൂജ വേളയിൽ രണ്ട് ചിത്രങ്ങൾ കൂടി പ്രഖ്യാപിച്ച് ലിസ്റ്റിൻ സ്റ്റീഫൻ. നവാഗതനായ അമൽ ഷീല തമ്പി സംവിധാനം ചെയുന്ന ബിജു മേനോൻ ചിത്രം, ഗരുഡനു ശേഷം അരുൺ വർമ സംവിധാനം ചെയുന്ന പുതിയ ചിത്രം എന്നിവയാണ് ലിസ്റ്റിൻ പ്രഖ്യാപിച്ചത്. ഇതു കൂടാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഒരു ദുരൂഹസാഹചര്യത്തില്‍‍’  പൂജ വേളയിൽ രണ്ട് ചിത്രങ്ങൾ കൂടി പ്രഖ്യാപിച്ച് ലിസ്റ്റിൻ സ്റ്റീഫൻ. നവാഗതനായ അമൽ ഷീല തമ്പി സംവിധാനം ചെയുന്ന ബിജു മേനോൻ ചിത്രം, ഗരുഡനു ശേഷം അരുൺ വർമ സംവിധാനം ചെയുന്ന പുതിയ ചിത്രം എന്നിവയാണ് ലിസ്റ്റിൻ പ്രഖ്യാപിച്ചത്. ഇതു കൂടാതെ റിലീസിനോട് തയാറെടുക്കുന്ന രണ്ട് ചിത്രങ്ങൾ കൂടി മാജിക് ഫ്രെയിംസിന്റെ ബാനറിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആമിർ പള്ളിക്കൽ സംവിധാനം ചെയുന്ന എക്സ്ട്രാ ഡീസന്റ്, (ഇ.ഡി) ബിന്റോ സ്റ്റീഫൻ സംവിധാനം ചെയുന്ന ദിലീപിന്റെ 150ാം ചിത്രം പ്രിൻസ് ആൻഡ് ഫാമിലി എന്നിവയാണ് റിലീസിനു തയാറെടുക്കുന്ന മാജിക് ഫ്രെയിംസ് ചിത്രങ്ങൾ. 

നേരത്തെ പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി വിപിൻ ദാസ് ഒരുക്കുന്ന ‘സന്തോഷ് ട്രോഫി’ എന്ന ചിത്രവും മാജിക് ഫ്രെയിംസ് പ്രഖ്യാപിച്ചിരുന്നു. 2011ൽ ട്രാഫിക്കിലൂടെ മലയാളസിനിമയിലേക്ക് കടന്ന് വന്ന ലിസ്റ്റിൻ സ്റ്റീഫനും മാജിക് ഫ്രെയിംസും ഇപ്പോൾ മലയാളസിനിമയുടെ അഭിവാജ്യഘടകങ്ങളാണ്. 14 വർഷങ്ങൾക്കിപ്പുറം മലയാളസിനിമയ്ക്ക് ഒരുപിടി നല്ല ചിത്രങ്ങൾ നൽകികൊണ്ടിരിക്കുകയാണ് മാജിക് ഫ്രെയിംസ്. മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം കേരളക്കര ഒന്നാകെ സ്വീകരിച്ച 3ഡി ചിത്രം അജയന്റെ രണ്ടാം മോഷണത്തിലൂടെ വലിയ ബോക്സ്ഓഫിസ് വിജയമാണ് മാജിക് ഫ്രെയിംസ് കൈവരിച്ചത്. കഴിഞ്ഞ ആഴ്ചയിൽ ഒടിടി റിലീസായ ചിത്രം ഇപ്പോഴും നിരൂപകപ്രശംസകൾ ഏറ്റുവാങ്ങികൊണ്ടിരിക്കുന്നു. 

ADVERTISEMENT

അതേസമയം കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയുന്ന ചിത്രമാണ് ഒരു ദുരൂഹസാഹചര്യത്തിൽ. ചിത്രം അടുത്ത വർഷം തിയറ്ററുകളിൽ എത്തും. ലിസ്റ്റിൻ സ്റ്റീഫനോടൊപ്പം കുഞ്ചാക്കോ ബോബനും ഈ സിനിമയുടെ നിർമാണത്തിൽ പങ്കാളിയാവുന്നു എന്ന പ്രത്യേകതയുമുണ്ട്.  കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം ജാഫർ ഇടുക്കി, ഷാഹി കബീർ, ശരണ്യ രാമചന്ദ്രൻ, ദിവ്യ വിശ്വനാഥ് എന്നീ താരങ്ങളും പ്രധാന വേഷങ്ങൾ ചെയ്യുന്നു.

കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ. പ്രൊഡക്‌ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ. ക്യാമറ അർജുൻ സേതു. എഡിറ്റർ മനോജ് കണ്ണോത്ത്. സംഗീതം ഡോൺ വിൻസന്റ്. ആർട്ട് ഇന്ദുലാൽ കാവീദ് . സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ. സൗണ്ട് മിക്സിങ് വിപിൻ നായർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്. മേക്കപ്പ് റോണെക്സ് സേവ്യർ. കോസ്റ്റ്യൂം മെൽവി ജെ. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വർ.ചീഫ് അസോസിയേറ്റ് ഡയറക്ടർ അജിത്ത് വേലായുധൻ. സ്റ്റണ്ട് മാസ്റ്റർ വിക്കി.

ADVERTISEMENT

ലൊക്കേഷൻ മാനേജർ റഫീഖ് പാറക്കണ്ടി. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു. പിആർഓ മഞ്ജു ഗോപിനാഥ്.സ്റ്റിൽസ് പ്രേംലാൽ പട്ടാഴി.മാർക്കറ്റിങ് സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ് ,ഡിജിറ്റൽ പ്രമോഷൻസ് ആഷിഫ് അലി, മാർട്ടിൻ ജോർജ്‌, അഡ്വർടൈസിങ് ബ്രിങ്ഫോർത്ത് അഡ്വർടൈസിങ്, ഡിസൈൻസ് ഓൾഡ് മങ്ക്സ്. വിതരണം മാജിക് ഫ്രെയിംസ് റിലീസ്. വയനാട് തിരുനെല്ലി എന്നീ ലൊക്കേഷനുകളിലായി ചിത്രത്തിന്റെ ചിത്രീകരണം നടക്കും.

English Summary:

During the pooja ceremony of Magic Frames' latest film, 'Oru Dhurooha Saahacharyathil', Listin Stephen announced two more films.