ജീത്തു ജോസഫ് ചിത്രം നേരിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയാക്കി മോഹൻലാൽ. കൊച്ചിയിലെത്തിയ താരം ഇനി എംപുരാന് വേണ്ടിയുള്ള തയാറെടുപ്പിലാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സുഹൃത്ത്‌ സമീർ ഹംസ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. മോഹൻലാൽ, ഭാര്യ സുചിത്ര മോഹൻലാൽ എന്നിവരോടടൊപ്പമുള്ള സമീറിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീത്തു ജോസഫ് ചിത്രം നേരിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയാക്കി മോഹൻലാൽ. കൊച്ചിയിലെത്തിയ താരം ഇനി എംപുരാന് വേണ്ടിയുള്ള തയാറെടുപ്പിലാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സുഹൃത്ത്‌ സമീർ ഹംസ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. മോഹൻലാൽ, ഭാര്യ സുചിത്ര മോഹൻലാൽ എന്നിവരോടടൊപ്പമുള്ള സമീറിന്റെ ചിത്രങ്ങൾ ആരാധകരുടെ ഇടയിലും വൈറലായി കഴിഞ്ഞു.

ADVERTISEMENT

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാൻ ഒക്ടോബർ 5 ന് ഡൽഹിയിൽ ഷൂട്ടിങ് ആരംഭിക്കും. മോഹൻലാൽ നാളെ കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് തിരിക്കും. പൃഥിരാജ് നേരത്തെ തന്നെ ഡൽഹിയിലേക്ക് തിരിച്ചിരുന്നു.

ADVERTISEMENT

മോഹൻലാലിന് പുറമെ ഇന്ത്യൻ സിനിമയിലെ മുൻ നിര താരങ്ങൾ എംപുരാനിൽ ഒന്നിക്കുമെന്നാണ് റിപ്പോർട്ട്. ഉത്തരേന്ത്യയും തമിഴ്നാടും വിദേശരാജ്യങ്ങളുമാകും സിനിമയുടെ പ്രധാന ലൊക്കേഷനുകൾ.

ADVERTISEMENT

എംപുരാനിൽ ആശീർവാദ് സിനിമാസിനൊപ്പം ലൈക പ്രൊഡക്‌ഷൻസും കൈകോർക്കുന്നു.  മുരളി ഗോപിയാണു കഥയും തിരക്കഥയും. ആശീർവാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണു നിർമിക്കുന്നത്. സുരേഷ് ബാലാജിയും ജോർജ് പയസ് തറയിലും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാകും ലൈൻ പ്രൊഡക്‌ഷൻ. ബജറ്റോ റിലീസ് തീയതിയോ തീരുമാനിക്കാതെയാണ് ചിത്രീകരണം തുടങ്ങുന്നത്.

മലയാള സിനിമയെന്ന നിലയിൽ മാത്രമാകില്ല ‘എംപുരാൻ’ ആസൂത്രണം ചെയ്യുന്നത്. തിയറ്ററിലും ഒടിടിയിലും വൻ ബിസിനസ് ലഭിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമായതിനാൽ ഹോളിവുഡ് ചിത്രത്തിനു സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നത്.