ബോക്സ്ഓഫിസിൽ തകർന്നടിഞ്ഞ് ‘വാക്‌സിൻ വാർ’; മുടക്ക് 18 കോടി; നേടിയത് 5 കോടി
വിവേക് രഞ്ജൻ അഗ്നിഹോത്രിയുടെ പുതിയ ചിത്രമായ ‘ദ് വാക്‌സിൻ വാർ’ ബോക്സ്ഓഫിസില്‍ തകർന്നടിയുന്നു. സെപ്റ്റംബർ 28ന് റിലീസ് ചെയ്ത സിനിമ ഇതുവരെ നേടിയത് വെറും അഞ്ച് കോടി മാത്രം. സിനിമയുടെ ആകെ മുതൽമുടക്ക് 18 കോടിയാണ്. സിനിമയുടെ ആദ്യ ദിവസത്തെ കലക്‌ഷൻ 85 ലക്ഷമായിരുന്നു. വിവേക് അഗ്നിഹോത്രി ഇതിനു മുമ്പ് സംവിധാനം

വിവേക് രഞ്ജൻ അഗ്നിഹോത്രിയുടെ പുതിയ ചിത്രമായ ‘ദ് വാക്‌സിൻ വാർ’ ബോക്സ്ഓഫിസില്‍ തകർന്നടിയുന്നു. സെപ്റ്റംബർ 28ന് റിലീസ് ചെയ്ത സിനിമ ഇതുവരെ നേടിയത് വെറും അഞ്ച് കോടി മാത്രം. സിനിമയുടെ ആകെ മുതൽമുടക്ക് 18 കോടിയാണ്. സിനിമയുടെ ആദ്യ ദിവസത്തെ കലക്‌ഷൻ 85 ലക്ഷമായിരുന്നു. വിവേക് അഗ്നിഹോത്രി ഇതിനു മുമ്പ് സംവിധാനം ചെയ്ത ദ് കശ്‌മീർ ഫയൽസിനും ആദ്യ ദിനം സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എന്നാൽ രണ്ടാം ദിനം മുതൽ ചിത്രം ബോക്സ്ഓഫിസിൽ വലിയ ചലനമുണ്ടാക്കി. 295 കോടിയായിരുന്നു ചിത്രം വാരിയത്.
എന്നാൽ ഈ സിനിമയുടെ പ്രമേയമാണ് ഇത്തവണ സംവിധായകന് വിനയായത്. ലോകത്തെയാകെ പിടിച്ചുകുലുക്കിയ മഹാമാരിയായ കൊവിഡും അതിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍റെ കണ്ടുപിടിത്തവും ഒക്കെയാണ് ദ് വാക്‌സിൻ വാർ പ്രമേയമാക്കുന്നത്. ഇന്ത്യയിലെ ആദ്യ ബയോ സയൻസ് സിനിമയാണെന്നാണ് അവകാശവാദം. ഐ ആം ബുദ്ധ പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ പല്ലവി ജോഷിയും അഭിഷേക് അഗർവാൾ ആർട്‌സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
നിർമാതാവായ പല്ലവി ജോഷി ഈ ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. നാനാ പടേക്കർ, അനുപം ഖേർ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. പല്ലവി ജോഷി ചിത്രത്തിൽ ഒരു ശാസ്‌ത്രജ്ഞയുടെ വേഷത്തിലാണ് എത്തുന്നത്.
സപ്‌തമി ഗൗഡ, പരിതോഷ് സാൻഡ്, സ്‌നേഹ മിലാൻഡ്, ദിവ്യ സേത്ത് എന്നിവരാണ് ചിത്രത്തില്‍ മറ്റ് അഭിനേതാക്കൾ. ഹിന്ദിക്കു പുറമെ ഇംഗ്ലിഷ്, ഗുജറാത്തി, പഞ്ചാബി, ഭോജ്‌പുരി, ബംഗാളി, മറാഠി, തെലുങ്ക്, തമിഴ്, കന്നട എന്നിവ ഉൾപ്പടെ പത്തലധിധികം ഭാഷകളിലാകും ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.