സംവിധായകന്‍ അറ്റ്‌ലിയെ അവതാരകനായ കപില്‍ ശര്‍മ നിറത്തിന്റെ പേരിൽ അപമാനിച്ചതായി ആരോപണം.‘ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ’യില്‍ അതിഥിയായെത്തിയ അറ്റ്‌ലിയോട് കപില്‍ ശര്‍മ ചോദിച്ച ഒരു ചോദ്യമാണ് സാമൂഹികമാധ്യമങ്ങളില്‍ വലിയ ചർച്ചകൾ വഴിവച്ചിരിക്കുന്നത്. നിറത്തിന്റെ പേരില്‍ ആരെങ്കിലും താങ്കളെ തിരിച്ചറിയാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംവിധായകന്‍ അറ്റ്‌ലിയെ അവതാരകനായ കപില്‍ ശര്‍മ നിറത്തിന്റെ പേരിൽ അപമാനിച്ചതായി ആരോപണം.‘ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ’യില്‍ അതിഥിയായെത്തിയ അറ്റ്‌ലിയോട് കപില്‍ ശര്‍മ ചോദിച്ച ഒരു ചോദ്യമാണ് സാമൂഹികമാധ്യമങ്ങളില്‍ വലിയ ചർച്ചകൾ വഴിവച്ചിരിക്കുന്നത്. നിറത്തിന്റെ പേരില്‍ ആരെങ്കിലും താങ്കളെ തിരിച്ചറിയാതെ പോയിട്ടുണ്ടോ എന്ന രീതിയിലായിരുന്നു കപിലിന്റെ ചോദ്യം. ‘ബേബി ജോണ്‍’ എന്ന ചിത്രത്തിന്‍റെ പ്രമോഷന്റെ ഭാഗമായി കപിലിന്റെ ഷോയിൽ അതിഥിയായി എത്തിയതായിരുന്നു അറ്റ്‌ലി. പരിഹാസം കലർന്ന ചോദ്യത്തിന് അറ്റ്ലി നല്‍കിയ പക്വമായ മറുപടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്.

‘‘നിങ്ങള്‍ ഒരു താരത്തെ കാണാന്‍ പോയപ്പോള്‍ അവര്‍ക്ക് നിങ്ങളെ തിരിച്ചറിയാന്‍ കഴിയാതിരുന്ന സംഭവമുണ്ടായിട്ടുണ്ടോ, അറ്റ്‌ലീ എവിടെയെന്ന് അവര്‍ ചോദിച്ചിട്ടുണ്ടോ?’’ എന്നായിരുന്നു കപിൽ ശർമയുടെ ചോദ്യം. ‘‘നിങ്ങളുടെ ചോദ്യം എനിക്ക് മനസ്സിലായി. ഞാൻ ഉത്തരം നൽകാൻ ശ്രമിക്കും. എ ആർ മുരുകദോസ് സാറിനോട് ഞാൻ വളരെ നന്ദിയുള്ളവനാണ്, കാരണം അദ്ദേഹം ആണ് എന്‍റെ ആദ്യ ചിത്രം നിർമിച്ചത്. അദ്ദേഹം ഒരു സ്‌ക്രിപ്റ്റ് ആവശ്യപ്പെട്ടു, പക്ഷേ ഞാൻ എങ്ങനെ ഇരിക്കുന്നു എന്നത് അദ്ദേഹത്തിന് പ്രശ്നമല്ലായിരുന്നു. എനിക്ക് അതിന് കഴിവുണ്ടോ ഇല്ലേ എന്നാണ് അദ്ദേഹം നോക്കിയത്. അദ്ദേഹത്തിന് എന്റെ സ്‌ക്രിപ്റ്റ് ഇഷ്ടമായി. ലോകം അത് കാണണം. രൂപം കൊണ്ടല്ല, ഹൃദയം കൊണ്ടാണ് ഒരാളെ വിലയിരുത്തേണ്ടത്,’’ എന്നായിരുന്നു അറ്റ്ലി മറുപടി നൽകിയത്.

ADVERTISEMENT

വരുൺ ധവാൻ, കീർത്തി സുരേഷ്, വാമിക ഗബ്ബി, അറ്റ്ലി എന്നിവരുൾപ്പെടെ പങ്കെടുത്തിരുന്നു. കപില്‍ ശര്‍മയുടെ ചോദ്യം നിറത്തിന്റെ പേരില്‍ അപമാനിക്കുന്നരീതിയിലുള്ളതാണെന്നാണ് സാമൂഹികമാധ്യമങ്ങളിലെ വിമര്‍ശനം. ഗായിക ചിന്മയി ശ്രീപദ ഉൾപ്പടെയുള്ളവർ സംഭവത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ‘കോമഡിയുടെ പേരിൽ എത്രനാൾ നിറത്തെ പരിഹസിക്കും? കപില്‍ ശര്‍മയെ പോലെ ഇത്രയധികം സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരാള്‍ ഇങ്ങനെ പറയുന്നത് നിരാശാജനകമാണ്’ എന്നാണ് ചിന്മയി സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. 

English Summary:

Atlee claps back at Kapil Sharma’s comment on his looks