‘എന്നൊക്കൊണ്ട് ഇത്രയേ പറ്റൂ’; തേവര കോളജിൽ ജോണി ആന്റണിയുടെ ഇംഗ്ലിഷ് പ്രസംഗം
ഇംഗ്ലിഷിൽ പ്രസംഗം പറഞ്ഞ്, തേവര കോളജ് വിദ്യാർഥികളെ കയ്യിലെടുത്ത് നടനും സംവിധായകനുമായ ജോണി ആന്റണി. ഇംഗ്ലിഷ് അസോസിയേഷന്റെ പരിപാടിയാണെന്ന് അറിഞ്ഞപ്പോൾ ആദ്യം ഞെട്ടിപ്പോയി എന്ന് പറഞ്ഞാണ് ജോണി ആന്റണി പ്രസംഗം തുടങ്ങിയത്. ഇംഗ്ലിഷ് അസോസിയേഷന്റെ പരിപാടിക്ക് വന്നിട്ട് മലയാളം സംസാരിക്കുന്നത് ശരിയല്ല എന്ന് പറഞ്ഞ

ഇംഗ്ലിഷിൽ പ്രസംഗം പറഞ്ഞ്, തേവര കോളജ് വിദ്യാർഥികളെ കയ്യിലെടുത്ത് നടനും സംവിധായകനുമായ ജോണി ആന്റണി. ഇംഗ്ലിഷ് അസോസിയേഷന്റെ പരിപാടിയാണെന്ന് അറിഞ്ഞപ്പോൾ ആദ്യം ഞെട്ടിപ്പോയി എന്ന് പറഞ്ഞാണ് ജോണി ആന്റണി പ്രസംഗം തുടങ്ങിയത്. ഇംഗ്ലിഷ് അസോസിയേഷന്റെ പരിപാടിക്ക് വന്നിട്ട് മലയാളം സംസാരിക്കുന്നത് ശരിയല്ല എന്ന് പറഞ്ഞ ജോണി ആന്റണി വേദിയിലിരിക്കുന്ന പ്രമുഖർ അധ്യാപകർ, പ്രിയപ്പെട്ട വിദ്യാർഥികൾ എന്ന് ഇംഗ്ലിഷിൽ പറഞ്ഞത് കേട്ട് കുട്ടികൾ കയ്യടിക്കുകയും ആർപ്പുവിളിക്കുകയും ചെയ്തു. രണ്ടുമൂന്ന് വാചകങ്ങൾ ഇംഗ്ലിഷിൽ പറഞ്ഞ അദ്ദേഹം ‘ഇത്രയേ എന്നൊക്കൊണ്ടു പറ്റൂ’ എന്ന് പറഞ്ഞ് മലയാളത്തിലാണ് ബാക്കി പ്രസംഗം പൂർത്തിയാക്കിയത്.
‘‘എന്നെ ബഹുമാനപ്പെട്ട അച്ഛനെ പരിപാടിക്ക് വിളിച്ചപ്പോൾ ഞാൻ ചോദിച്ചു എന്താണ് പരിപാടി. അദ്ദേഹം പറഞ്ഞു ഇംഗ്ലിഷ് അസോസിയേഷന്റെ പരിപാടിയാണെന്ന്. ഞാനോർത്തു ദൈവമേ ഇംഗ്ലിഷ് അസോസിയേഷന് ഞാനോ? ഞാൻ വീട്ടിൽ പറഞ്ഞപ്പോൾ വൈഫിനു ചിരി. നിങ്ങളെ ഇംഗ്ലിഷ് അസോസിയേഷൻ വിളിച്ചോ? മൂത്ത മകൾ പറഞ്ഞു, അപ്പൻ പൊക്കോ അപ്പാ അപ്പന് പറ്റും. ഇളയ മകൾ പറഞ്ഞു അപ്പൻ ധൈര്യമായിട്ട് അങ്ങോട്ട് പോയി എന്താ കുഴപ്പം എത്രയോ മണ്ടന്മാര് പോയി വലിയ വലിയ കാര്യങ്ങളൊക്കെ ചെയ്യുന്നു, പിന്നെയാണോ അപ്പന്. അങ്ങനെ എന്തായാലും വരാൻ തീരുമാനിച്ചു. പക്ഷേ ഒരു ഇംഗ്ലിഷ് അസോസിയേഷന്റെ പരിപാടിക്ക് വന്നിട്ട് മലയാളത്തിൽ സംസാരിക്കുന്നത് ഉചിതമല്ല അതുകൊണ്ട് ഞാൻ ഇംഗ്ലിഷിൽ പ്രസംഗിക്കാം.’’–ജോണി ആന്റണി ആമുഖ പ്രസംഗമായി പറഞ്ഞു.
ഇതിനു ശേഷം അദ്ദേഹം ഇംഗ്ലിഷിലാണ് സംസാരിച്ചത്. പത്താം ക്ലാസിലെ പാഠപുസ്തകത്തിലെ ഏബ്രഹാം ലിങ്കണെക്കുറിച്ചുള്ള പാഠത്തിൽ നിന്നുള്ള ഒരു പാരഗ്രാഫ് കാണാതെ പഠിച്ച് പറയുകയായിരുന്നു. ഇത്രയും ഇംഗ്ലിഷിൽ പറഞ്ഞ അദ്ദേഹം പത്താക്ലാസിൽ പഠിക്കുമ്പോൾ ജയിക്കാൻ വേണ്ടി കാണാതെ പഠിച്ചതാണ്എബ്രഹാം ലിങ്കന്റെ പാഠം എന്നും വെളിപ്പെടുത്തി.
പഠിക്കാൻ മോശമായിരുന്നുവെന്നും പത്താം ക്ലാസ്സിൽ 308 മാർക്കാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കുറവു മാർക്ക് ഇംഗ്ലിഷിനായിരുന്നു. ഇംഗ്ലിഷിന് പള്ളിയുടെ കോളജിൽ ചേരാൻ പറഞ്ഞിട്ട് എൻഎസ്എസ് കോളജിലാണ് ജോണിക്കു അഡ്മിഷൻ കിട്ടിയത്. പ്രീഡിഗ്രിക്ക് ഇംഗ്ലിഷിനു തോറ്റപ്പോൾ വീണ്ടും എഴുതിയെടുക്കാൻ നിൽക്കാതെ സിനിമയ്ക്ക് പിന്നാലെ മദ്രാസിന് പോയതാണ്. എത്ര പഠിച്ച വലിയ നിലയിൽ ആയാലും പഠിപ്പിച്ച അധ്യാപകരെയും മാതാപിതാക്കളെയും മറക്കരുതെന്നും ഇഷ്ടപ്പെട്ട മേഖലയിൽ തന്നെ ജോലി ചെയ്യണമെന്ന ഉപദേശവും ജോണി ആന്റണി കുട്ടികൾക്ക് കൊടുക്കുന്നുണ്ട്. എല്ലാവരും കുടുംബമായി തിയറ്ററിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും സിനിമ കാണണം എന്നും ജോണി ആന്റണി പറഞ്ഞു.
ജോണി ആന്റണിയുടെ പ്രസംഗം കുട്ടികൾ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. തേവര സേക്രഡ് ഹാർട്ട് കോളജിൽ ഇംഗ്ലിഷ് അസോസിയേഷന്റെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ജോണി ആന്റണി.