ജയസൂര്യയ്ക്ക് ആരാധികയുടെ ‘നൂലിൽ’ നെയ്തെടുത്ത സർപ്രൈസ്
ഏഴടി വലിപ്പമുള്ള ഫ്രെയിമിൽ ജയസൂര്യയുടെ ചിത്രം നൂലിൽ നെയ്തെടുത്ത് സമ്മാനിച്ച് ആരാധിക നീതു ജസ്റ്റിൻ. ചെറുപ്പം മുതൽ ജയസൂര്യയുടെ ആരാധികയായ നീതു ജയസൂര്യയെ ഏട്ടന്റെ സ്ഥാനത്താണ് കാണുന്നത്. കുഞ്ഞുന്നാൾ മുതൽ തന്റെ മനസിലുള്ള ജയസൂര്യയുടെ രൂപം ഒരു കാർട്ടൂൺ കഥപോലെ വരച്ച് നീതു സൂക്ഷിച്ചിരുന്നു. നീതുവിന്റെ കഥ

ഏഴടി വലിപ്പമുള്ള ഫ്രെയിമിൽ ജയസൂര്യയുടെ ചിത്രം നൂലിൽ നെയ്തെടുത്ത് സമ്മാനിച്ച് ആരാധിക നീതു ജസ്റ്റിൻ. ചെറുപ്പം മുതൽ ജയസൂര്യയുടെ ആരാധികയായ നീതു ജയസൂര്യയെ ഏട്ടന്റെ സ്ഥാനത്താണ് കാണുന്നത്. കുഞ്ഞുന്നാൾ മുതൽ തന്റെ മനസിലുള്ള ജയസൂര്യയുടെ രൂപം ഒരു കാർട്ടൂൺ കഥപോലെ വരച്ച് നീതു സൂക്ഷിച്ചിരുന്നു. നീതുവിന്റെ കഥ അറിഞ്ഞ ജയസൂര്യ നീതുവിനെ ഫോണിൽ ബന്ധപ്പെട്ടതും നീതു സമ്മാനിച്ച കാർട്ടൂൺ വിഡിയോ പങ്കുവച്ചതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോൾ ഏട്ടനുള്ള സ്നേഹസമ്മാനമായിട്ടാണ് നീതു ജയസൂര്യയുടെ ചിത്രം നൂലുകൊണ്ട് സൃഷ്ടിച്ച് സമ്മാനിച്ചത്.
‘‘ജയേട്ടന്റെ പിറന്നാളിന് സർപ്രൈസ് ആയി ഒരു സമ്മാനം കൊടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് ഈ ചിത്രം ചെയ്തു തുടങ്ങിയത്. പക്ഷേ ഇത് പിറന്നാളിന് ചെയ്തു തീർന്നില്ല അതുകൊണ്ടാണ് ഇപ്പോൾ കൊടുത്തത്. അദ്ദേഹത്തിനേക്കാൾ പൊക്കമുള്ള ഒരു ഫ്രെയിമിലാണ് ഈ ചിത്രം ചെയ്തിരിക്കുന്നത്. മൾട്ടിവുഡിൽ ആണി അടിച്ച് അതിൽ നൂൽ വലിച്ചുകെട്ടിയാണ് ഈ ചിത്രം ചെയ്തത്.
ഇതിനു ഏഴര അടി ഉയരമുണ്ട്. അദ്ദേഹത്തോട് പറയാതെ വളരെ സർപ്രൈസ് ആയി അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ പോയി ഇത് സമ്മാനിക്കുകയായിരുന്നു. ഈ ചിത്രം കണ്ട് ഏട്ടന് ഭയങ്കര സർപ്രൈസും സന്തോഷവുമായി. എന്റെ പിറന്നാളിനും മറ്റു ചില അവസരങ്ങളിലും ഏട്ടൻ എനിക്ക് സർപ്രൈസ് തരാറുണ്ട്. ഏട്ടന് സമ്മാനിക്കുന്നത് എന്തും ഏറ്റവും സ്‌പെഷൽ ആയിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്. അങ്ങനെയാണ് ഈ ആർട്ട് വർക്ക് ചെയ്തത്.’’ നീതു ജസ്റ്റിൻ പറയുന്നു.