വിജയ് ആരാധകരോടും ലോകി ആരാധകരോടും മാപ്പ്, അതെന്റെ തെറ്റ്: വിഘ്നേശ് ശിവൻ
നടൻ വിജയ്‌യുടെയും ലോകേഷ് കനകരാജിന്റെയും ആരാധകരോട് മാപ്പ് ചോദിച്ച് സംവിധായകൻ വിഘ്നേശ് ശിവൻ. സംവിധായകൻ ലോകേഷ് കനകരാജും വിജയ്‌യും തർക്കമുണ്ടെന്ന് ആരോപിച്ചുകൊണ്ട് ഒരാൾ പങ്കുവച്ച പോസ്റ്റ് വിഘ്നേഷ് ശിവൻ ലൈക്ക് ചെയ്തത് വിവാദമായതിനു കാരണം. വിജയ്‌യ്ക്കെതിരെയുളള പോസ്റ്റ് ലൈക് ചെയ്തതിനെ തുടർന്ന് താരത്തിന്റെ

നടൻ വിജയ്‌യുടെയും സംവിധായകൻ ലോകേഷ് കനകരാജിന്റെയും ആരാധകരോട് മാപ്പു ചോദിച്ച് സംവിധായകൻ വിഘ്നേശ് ശിവൻ. ലോകേഷും വിജയ്‌യും തമ്മിൽ തർക്കമുണ്ടെന്ന് ആരോപിച്ച് ഒരാൾ പങ്കുവച്ച പോസ്റ്റ് വിഘ്നേഷ് ശിവൻ ലൈക്ക് ചെയ്തത് വിവാദമായിരുന്നു. താരത്തിന്റെ ആരാധകരിൽനിന്നും ൈസബർ ആക്രമണവും വിഘ്നേശ് നേരിട്ടു. ഇതോടെയാണ് വിഘ്‌നേഷ് വിശദീകരണം നൽകിയത്. തന്റെ അശ്രദ്ധകൊണ്ടു പറ്റിയ പിഴവാണെന്നും മാപ്പ് തരണമെന്നും വിഘ്‌നേശ് സമൂഹമാധ്യമത്തിൽ കുറിച്ചു. തന്റെ തെറ്റിന് പിന്നാലെ പോയി നിങ്ങളുടെ ഊർജം പാഴാക്കാതെ ലിയോയുടെ റിലീസിനുവേണ്ടി കാത്തിരിക്കണണെന്നും വിജയ് ആരാധകരോട് വിഘ്‌നേശ് ശിവൻ അഭ്യർഥിച്ചു.
‘‘പ്രിയപ്പെട്ട വിജയ് സാറിന്റെ ആരാധകർക്കും ലോകി (ലോകേഷ് കനകരാജ്) ആരാധകർക്കും ആശയക്കുഴപ്പമുണ്ടായതിൽ ക്ഷമിക്കുക. ലോകിയുടെ ചിത്രം കണ്ടപ്പോൾ അദ്ദേഹത്തിന്റെ അഭിമുഖമാണെന്നു തെറ്റിദ്ധരിച്ച് അതിലെ ഉള്ളടക്കമോ സന്ദർഭമോ മെസ്സേജുകളോ ട്വീറ്റോ പോലും നോക്കാതെയാണ് ഞാൻ വിഡിയോ ലൈക്ക് ചെയ്തത്. കാരണം ലോകിയുടെ വർക്കുകളുടെയും അദ്ദേഹത്തിന്റെ അഭിമുഖങ്ങളുടെയും വലിയ ആരാധകനാണ് ഞാൻ. ദളപതി വിജയ് സാറിന്റെ ലിയോയുടെ ഗ്രാൻഡ് റിലീസിനായി ഞാനും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
അഭിമുഖത്തിന്റെ തമ്പ്നെയിലിൽ ലോകിയുടെ ചിത്രം കണ്ടപ്പോൾ പെട്ടെന്നൊരു ഉൾ പ്രേരണയാൽ ഞാൻ അത് ലൈക്ക് ചെയ്തതാണ്. അതുപോലെയാണ് മറ്റൊരു വിഡിയോ ക്ലിപ്പിൽ നയന്റെ (നയൻതാര) ഒരു ഷോട്ട് കണ്ടപ്പോൾ അവൾ അത്യുജ്ജ്വലമായി അഭിനയിച്ച സീൻ കണ്ട് ഞാൻ ആ ട്വീറ്റും ലൈക്ക് ചെയ്തത്. അവളുടെ ഷോട്ടുകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നായിരുന്നു അത്. എന്റെ തെറ്റാണ്. ഈ രണ്ട് കേസുകളിലും അതിൽ ഉൾപ്പെട്ടിരിക്കുന്ന വിഡിയോ കാണുകയോ ട്വീറ്റ് വായിക്കുകയോ പോലും ചെയ്തിട്ടില്ല. ഞാൻ ശ്രദ്ധിക്കണമായിരുന്നു. എല്ലാവരും എന്നോട് ക്ഷമിക്കണം. ഇത് എന്റെ അശ്രദ്ധ കാരണം വന്ന തെറ്റാണ്. അതുകൊണ്ട് തന്നെ ലോകമെമ്പാടുമുള്ള എല്ലാ നല്ലവരായ ദളപതി ആരാധകരോടും ഞാൻ ക്ഷമ ചോദിക്കുന്നു. നിങ്ങൾക്കെല്ലാമുള്ള അതേ ആവേശത്തോടെ ഒക്ടോബർ 19-ന് ഈ ബ്ലോക്ക്ബസ്റ്റർ സിനിമ കാണാൻ ഞാനും കാത്തിരിക്കുന്നു.
എനിക്ക് സംഭവിച്ച ശ്രദ്ധക്കുറവ് കൊണ്ടുപറ്റിയ പിഴവ് ചർച്ച ചെയ്ത് നിങ്ങളുടെ സമയം പാഴാക്കാതെ, വരാൻ പോകുന്ന ‘ലിയോ’ സിനിമ ആഘോഷിക്കുകയും അതിന്റെ പ്രചാരണ പരിപാടികളിൽ പങ്കാളികളാവുകയും ചെയ്യാൻ അഭ്യർഥിക്കുന്നു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ജയ് ഹിന്ദ്.’’ വിഘ്‌നേശ് ശിവൻ എക്‌സിൽ കുറിച്ചു.
സത്യൻ രാമസ്വാമി എന്ന ആളാണ് ലോകേഷിനും വിജയ്‌യ്ക്കും ഇടയിൽ പ്രശ്നങ്ങളുണ്ടെന്ന തരത്തിൽ ട്വീറ്റ് ചെയ്തിരുന്നത്. ‘‘ലിയോയുടെ പാട്ട് റിലീസ് ചെയ്തതിനു ശേഷം നിങ്ങൾക്കും നടൻ വിജയ്ക്കും ഇടയിൽ എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്കെല്ലാം അറിയാം, എന്തുകൊണ്ടാണ് നിങ്ങൾ ലിയോ ഹാഷ്‌ടാഗ് നീക്കം ചെയ്തതെന്നും നിങ്ങളുടെ ഒരു പ്രമോഷനിലും വിജയ്‌യുടെ പേര് ഉപയോഗിക്കാതിരിക്കുന്നതെന്നും ഞങ്ങൾക്ക് വ്യക്തമായി അറിയാം.’’ – ഇതായിരുന്നു ലോകേഷിന്റെ ഒരഭിമുഖത്തിന്റെ വിഡിയോ ക്ലിപ്പ് പങ്കുവച്ച് സത്യൻ രാമസ്വാമി ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റാണ് ലോകേഷിന്റെ അഭിമുഖമാണെന്ന് തെറ്റിദ്ധരിച്ച് വിഘ്‌നേശ് ലൈക്ക് ചെയ്തത്.