‘ലിയോ’ സിനിമയുടെ ആദ്യ പത്ത് മിനിറ്റ് ഒരു കാരണവശാലും നഷ്ടമാക്കരുതെന്ന അഭ്യർഥനയുമായി സംവിധായകൻ ലോകേഷ് കനകരാജ്. സിനിമയുടെ തുടക്കം ഒരു വിരുന്ന് തന്നെയാണ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നതെന്നും ലോകേഷ് പറയുന്നു. ‘‘ലിയോയുടെ ആദ്യ പത്ത് മിനിറ്റ് ആരും മിസ്സ് ആക്കരുത്. എങ്ങനെയെങ്കിലും നിങ്ങൾ ഓടിയെത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ലിയോ’ സിനിമയുടെ ആദ്യ പത്ത് മിനിറ്റ് ഒരു കാരണവശാലും നഷ്ടമാക്കരുതെന്ന അഭ്യർഥനയുമായി സംവിധായകൻ ലോകേഷ് കനകരാജ്. സിനിമയുടെ തുടക്കം ഒരു വിരുന്ന് തന്നെയാണ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നതെന്നും ലോകേഷ് പറയുന്നു.

‘‘ലിയോയുടെ ആദ്യ പത്ത് മിനിറ്റ് ആരും മിസ്സ് ആക്കരുത്. എങ്ങനെയെങ്കിലും നിങ്ങൾ ഓടിയെത്തി അവിടം മുതൽ തന്നെ സിനിമ കാണണം. കാരണം, ആയിരമെന്ന് പറഞ്ഞാല്‍ കുറഞ്ഞ് പോകും, അത്രയധികം പേര്‍ ആ രം​ഗങ്ങള്‍ക്കുവേണ്ടി ജോലി ചെയ്തിട്ടുണ്ട്. സിനിമ മുഴുവനും നിരവധി പേര്‍ ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ ആദ്യ 10 മിനിറ്റിന് പിന്നിലെ അധ്വാനം അതിലും ഏറെയാണ്. നേരത്തെ തന്നെ തിയറ്ററിലെത്തി സമാധാനമായിരുന്ന് അത് ആസ്വദിക്കുക. 

ADVERTISEMENT

അതിനുവേണ്ടിയാണ് ഞങ്ങള്‍ ഇത്രയും പണിയെടുത്തത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഈ ഒക്ടോബര്‍ വരെ നിര്‍ത്താതെ ഓടിയത്. അത് നിങ്ങള്‍ക്കുവേണ്ടി മാത്രമാണ്. അതുകൊണ്ടാണ് പ്രേക്ഷകരോട് ഇക്കാര്യം പറയണമെന്ന് നിശ്ചയിച്ചത്. ആദ്യ 10 മിനിറ്റ് അവര്‍ക്കുള്ള ഒരു വിരുന്ന് ആയിരിക്കും. ഞാന്‍ തിയറ്ററില്‍ ലിയോ കാണാന്‍ പോകുമ്പോള്‍ സിനിമ തുടങ്ങുമ്പോഴേക്കും എല്ലാവരും എത്തിയോ എന്ന ആകാംക്ഷയില്‍ ആയിരിക്കും.’’– ലോകേഷ് പറയുന്നു.

ഒക്ടോബർ 19നാണ് ചിത്രം ലോകമെമ്പാടും റിലീസിനെത്തുന്നത്. വിജയ്, തൃഷ, സഞ്ജയ് ദത്ത്, അർജുൻ, ഗൗതം മേനോൻ, മാത്യു തോമസ്, ബാബു ആന്റണി എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

English Summary:

Request the audience not to miss the first ten minutes of Leo: Lokesh Kanagaraj