മകൾ കല്യാണിക്കൊപ്പം യുകെയിൽ അവധി ആഘോഷിച്ച് ലിസി; ചിത്രങ്ങൾ
മകൾ കല്യാണിക്കൊപ്പം വിദേശത്ത് അവധി ആഘോഷിക്കുകയാണ് ലിസി. ‘അമ്മയുടെയും മകളുടെയും ട്രിപ്പ്’ എന്ന അടിക്കുറിപ്പുമായി ലിസി തന്നെയാണ് വിദേശത്തു നിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ലണ്ടനിലാണ് ലിസിയും കല്യാണിയും ഇപ്പോൾ ഉളളത്. കണ്ടാൽ സഹോദരിമാരെപ്പോലെ ഉണ്ടെന്നും ലിസി വീണ്ടും സിനിമയിലേക്ക്

മകൾ കല്യാണിക്കൊപ്പം വിദേശത്ത് അവധി ആഘോഷിക്കുകയാണ് ലിസി. ‘അമ്മയുടെയും മകളുടെയും ട്രിപ്പ്’ എന്ന അടിക്കുറിപ്പുമായി ലിസി തന്നെയാണ് വിദേശത്തു നിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ലണ്ടനിലാണ് ലിസിയും കല്യാണിയും ഇപ്പോൾ ഉളളത്. കണ്ടാൽ സഹോദരിമാരെപ്പോലെ ഉണ്ടെന്നും ലിസി വീണ്ടും സിനിമയിലേക്ക് തിരിച്ചുവരണമെന്നുമൊക്കെയുള്ള രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്.
ലിസിയുടെ സുഹൃത്തുക്കളായ നടി രാധിക ശരത്കുമാര്‍, ഖുശ്ബു സുന്ദർ എന്നിവരും കമന്റ് ചെയ്യുന്നുണ്ട്. കല്യാണി പകർത്തിയ ചിത്രങ്ങളാണ് ലിസി പങ്കുവച്ചിരിക്കുന്നത്.
പ്രിയദർശൻ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ലിസി. 'ഓടരുതമ്മാവാ ആളറിയാം' എന്ന ചിത്രത്തിലൂടെ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുമ്പോൾ 16 വയസ്സ് മാത്രമായിരുന്നു ലിസിക്ക് പ്രായം. തുടർന്ന് പ്രിയദർശന്റെ ഒട്ടേറെ ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ ലിസിക്ക് കഴിഞ്ഞു. 1990 ഡിസംബറിൽ ഇരുവരും വിവാഹിതരായി. നീണ്ട 22 വർഷത്തെ ദാമ്പത്യം 2014 ൽ അവസാനിച്ചു.
2015 ലാണ് പിരിയാൻ തീരുമാനിച്ച വിവരം ഇരുവരും പ്രഖ്യാപിച്ചത്. അത് അടുത്ത സുഹൃത്തുക്കളെപ്പോലും ഞെട്ടിച്ചു. എന്തുകൊണ്ട് പിരിയുന്നു എന്നു പറഞ്ഞിട്ടില്ലെന്നു മാത്രമല്ല, പിരിയുന്നതിലെ വേദനയും ഇരുവരും പങ്കുവച്ചിരുന്നു. ആത്മസുഹൃത്തുക്കളായ സുരേഷ് കുമാറും മോഹൻലാലുമടക്കം പലരും പലതവണ ഇടപെട്ടിട്ടും അവരുടെ തീരുമാനം മാറ്റാനായിരുന്നില്ല. സംയുക്ത ഹർജി 2016 ൽ കോടതി തീർപ്പാക്കി നിയമപ്രകാരം വിവാഹമോചനം അനുവദിച്ചു. വേർപിരിഞ്ഞെങ്കിലും പല ചടങ്ങുകളിലും ഇരുവരെയും നല്ല സുഹൃത്തുക്കളായി കാണാറുണ്ടായിരുന്നു.
പിരിഞ്ഞു ജീവിക്കുന്നെങ്കിലും മകൻ സിദ്ധാർഥിന്റെയും മകൾ കല്യാണിയുടെയും ഏതു കാര്യത്തിന് ഇരുവരും ഒന്നിക്കാറുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തിയും അവരുടെ ഏതുകാര്യത്തിനും ഒന്നിച്ചുണ്ടാകുമെന്നു വ്യക്തമാക്കിയുമായിരുന്നു ഇവർ പിരിഞ്ഞത്.
ചന്തു എന്ന് അടുപ്പമുള്ളവർ വിളിക്കുന്ന സിദ്ധാർഥ് അമേരിക്കയിൽ ഗ്രാഫിക്സ് കോഴ്സ് കഴിഞ്ഞു തിരിച്ചെത്തിയ ശേഷം പ്രിയൻ സംവിധാനം ചെയ്ത മരക്കാറിൽ വിഎഫ്എക്സ് സൂപ്പർവൈസറായി ജോലി ചെയ്തിരുന്നു. ഈ ചിത്രത്തിന് സിദ്ധാർഥിന് ദേശീയപുരസ്‌ക്കാരം ലഭിച്ചിരുന്നു. മരക്കാറിൽ കല്യാണി പ്രിയദർശനും അഭിനയിച്ചിരുന്നു. സിദ്ധാർഥിന്റെ ഭാര്യ മെര്‍ലിന്‍ വിഷ്വല്‍ ഇഫക്റ്റ്സ് പ്രൊഡ്യൂസറാണ്.
സിനിമയിൽ അസി. പ്രൊഡക്‌ഷൻ ഡിസൈനറായും അസി. ആർട് ഡയറക്ടറായും പ്രവർത്തിച്ച ശേഷമാണ് കല്യാണി അഭിനയരംഗത്തേക്കെത്തുന്നത്. 2017ൽ ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം. 2020ൽ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ മലയാളത്തിലും. പിന്നീട് തല്ലുമാല, ബ്രോഡാഡി, ഹൃദയം എന്നീ സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായി. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്കു ശേഷം എന്ന ചിത്രമാണ് കല്യാണിയുടെ പുതിയ പ്രോജക്ട്.