ഐഎഫ്എഫ്എൽഎ; മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് ജൂറി അവാർഡ് സ്വന്തമാക്കി ‘ആട്ടം’
ജോയ് മൂവീ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നവാഗതനായ ആനന്ദ് ഏകർഷി സംവിധാനം ചെയ്ത “ആട്ടം” ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസാഞ്ചലസിൽ (ഐഎഫ്എഫ്എൽഎ) മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് ജൂറി അവാർഡിന് അർഹമായി. ചേംബർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന, ആഴത്തിലുള്ള ഒരു പ്രമേയത്തെ സാന്ദർഭികമായി ചുരുളഴിച്ച് കൊണ്ടുവരുന്ന രീതിയിൽ

ജോയ് മൂവീ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നവാഗതനായ ആനന്ദ് ഏകർഷി സംവിധാനം ചെയ്ത “ആട്ടം” ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസാഞ്ചലസിൽ (ഐഎഫ്എഫ്എൽഎ) മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് ജൂറി അവാർഡിന് അർഹമായി. ചേംബർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന, ആഴത്തിലുള്ള ഒരു പ്രമേയത്തെ സാന്ദർഭികമായി ചുരുളഴിച്ച് കൊണ്ടുവരുന്ന രീതിയിൽ നിർമിച്ചിട്ടുള്ള ചിത്രം മേളയിൽ നിറഞ്ഞ പ്രേക്ഷക പ്രശംസ നേടിയിട്ടുണ്ട്. പതിയെ പതിയെ പുറത്തുവരുന്ന നിരവധി സസ്പെൻസുകളാണ് ചിത്രത്തിന്റെ പ്രത്യേകത.
നാഷ്നൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ഫിലിം ബസാർ ജൂറി രാജ്യാന്തര ഡലിഗേറ്റുകൾക്കായി തെരെഞ്ഞെടുത്ത ഇരുപത് ചിത്രങ്ങളുടെ പട്ടികയിൽ “ആട്ട”വും ഇടംപിടിച്ചതോടെയാണ് ചിത്രം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സെറിൻ ശിഹാബ്, വിനയ് ഫോർട്ട്, കലാഭവൻ ഷാജോൺ, നന്ദൻ ഉണ്ണി എന്നിവരോടൊപ്പം 9 പുതുമുഖങ്ങളുമായി വരുന്ന "ആട്ടം" ശക്തമായ പ്രകടനങ്ങളുമായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഡോ.അജിത് ജോയ് ആണ് നിർമാണം. അനുരുദ്ധ് അനീഷ് ക്യാമറയും മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.
രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈൻ. ബേസിൽ സി.ജെയാണ് പശ്ചാത്തല സംഗീതവും ഗാനങ്ങളും തയ്യാറാക്കിയിട്ടുള്ളത്. ചിത്രത്തിന് അനുയോജ്യമായ രീതിയിൽ ശബ്ദമിശ്രണം നിർവഹിച്ചിട്ടുള്ളത് ജിക്കു എം. ജോഷിയും വിപിൻ നായരും ചേർന്നാണ്. ശ്രീക് വാര്യരാണ് കളർ ഗ്രേഡിംഗ്.
ചിത്രത്തിന്റെ പബ്ലിസിറ്റി ഡിസൈനുകൾ യെല്ലോടൂത്സ് ആണ് നിർവഹിച്ചിട്ടുള്ളത്. ബിച്ചുവാണ് അസോസിയേറ്റ് ഡയറക്ടർ. നിശ്ചല ഛായാഗ്രഹണം രാഹുൽ എം. സത്യൻ. ഷഹീൻ താഹയുടെ ചിത്രങ്ങളാണ് പോസ്റ്ററുകൾ. അനൂപ് രാജ് എം. ആണ് ഫിനാൻസ് കൺട്രോളർ. സ്റ്റോറീസ് സോഷ്യലിനു വേണ്ടി സംഗീത ജനചന്ദ്രൻ മാർക്കറ്റിങ്, കമ്മ്യുണിക്കേഷൻ എന്നിവ നിർവഹിക്കുന്നത്. ജോയ് മൂവീസ് പ്രൊഡക്ഷനാണ് ചിത്രം വിതരണം ചെയ്യുന്നത്.