അൽത്താഫിനു നേരെ മുളകുപൊടി എറിഞ്ഞ മീര ജാസ്മിൻ; ആ രംഗം ചിത്രീകരിച്ച ‘കഥ’
‘മകൾ’ എന്ന സത്യൻ അന്തിക്കാട് സിനിമയിലെ കള്ളന്റെ കഥ പറഞ്ഞ് സംവിധായകൻ അനൂപ് സത്യൻ. സിനിമയുടെ തിരക്കഥ എഴുതുന്ന സമയത്ത് അഖിൽ സത്യൻ ആണ് സ്വന്തം നാട്ടിലെ ഒരു കള്ളനെ പിടിച്ച കഥ ഓർമിപ്പിച്ചത്. അന്തിക്കാട് ഒരു വീട്ടിൽ കള്ളൻ കയറിയതും കള്ളന് അടി കിട്ടിയതും ഒടുവിൽ ബലഹീനനായ കള്ളനെ വീട്ടുടമസ്ഥൻ വീട്ടിലെ

‘മകൾ’ എന്ന സത്യൻ അന്തിക്കാട് സിനിമയിലെ കള്ളന്റെ കഥ പറഞ്ഞ് സംവിധായകൻ അനൂപ് സത്യൻ. സിനിമയുടെ തിരക്കഥ എഴുതുന്ന സമയത്ത് അഖിൽ സത്യൻ ആണ് സ്വന്തം നാട്ടിലെ ഒരു കള്ളനെ പിടിച്ച കഥ ഓർമിപ്പിച്ചത്. അന്തിക്കാട് ഒരു വീട്ടിൽ കള്ളൻ കയറിയതും കള്ളന് അടി കിട്ടിയതും ഒടുവിൽ ബലഹീനനായ കള്ളനെ വീട്ടുടമസ്ഥൻ വീട്ടിലെ പണിക്കാരനായി നിൽക്കണം എന്ന ശിക്ഷ നൽകിയതുമായിരുന്നു കഥ. ‘മകൾ’ എന്ന സിനിമയിൽ വീട്ടിൽ കള്ളൻ കയറുന്ന സീനിൽ ഇതേ സംഭവകഥയാണ് സത്യൻ അന്തിക്കാട് ഉപയോഗിച്ചത് എന്നാണ് അനൂപ് തുറന്നു പറയുന്നത്. അൽത്താഫ് ആയിരുന്നു ചിത്രത്തിൽ കള്ളന്റെ കഥാപാത്രമായെത്തിയത്.
ചിത്രത്തിൽ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ഈ രംഗത്തിന്റെ പിന്നാമ്പുറ കഥയാണ് അനൂപ് സത്യൻ സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവച്ചത്. അന്തിക്കാട് നാട്ടിലെ ഒരു വീട്ടിൽ മതിൽ ചാടി കയറിയ കള്ളൻ ചെന്നുപെട്ടത് ഒരു കളരി ആശാന്റെ വീട്ടിലായിരുന്നു. പിടിക്കപ്പെട്ട കള്ളനെ ആശാന്റെ ശിഷ്യന്മാർ കൈത്തരിപ്പ് തീരുന്നതുവരെ തല്ലി. കള്ളനെ പൊലീസിൽ ഏൽപ്പിക്കാം എന്ന അവസ്ഥ വന്നപ്പോൾ കളരി ആശാൻ കള്ളനെ വീട്ടിലെ പണികൾ ചെയ്തു ഒരാഴ്ച നിർത്തിയിട്ടു വിടാം എന്ന തീരുമാനത്തിൽ ആണ് എത്തിയത്.
ഒരച്ഛന്റെയും മകളുടെയും കഥപറയുന്ന ചിത്രമാണെങ്കിലും സിനിമ തുടങ്ങുന്നത് ഒരു കള്ളന്റെ കഥയിലൂടെയാണ്. അൽത്താഫ് മതിൽ ചാടുകയും പൈപ്പിലൂടെ വലിഞ്ഞു കയറുകയും ഇടി കൊള്ളുകയുമൊക്കെ ചെയ്തുവെന്ന് അനൂപ് പറയുന്നു. മുറിയിൽ കുടുങ്ങിപ്പോകുന്ന അൽത്താഫിനു നേരെ മുളകുപൊടി എറിയുന്ന മീര ജാസ്മിന്റെ രംഗങ്ങളൊക്കെ ഏറെ രസകരമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് വിഡിയോയിൽ നിന്നു കാണാം. സിനിമയിൽ ആദ്യത്തെ സീൻ എപ്പോഴും ഏറെ റിയലിസ്റ്റിക് ആയിരിക്കണം എന്നും അതുകൊണ്ടാണ് യഥാർഥ സംഭവം സിനിമയിൽ ഉപയോഗിച്ചതെന്നും അനൂപ് പറയുന്നു.
ജയറാം, മീര ജാസ്മിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് മകള്‍. ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തിനു ശേഷം മീര ജാസ്മിന്‍ നായികയാവുന്ന സത്യന്‍ അന്തിക്കാട് ചിത്രമായിരുന്നു ‘മകൾ’. 12 വര്‍ഷത്തിനു ശേഷം ജയറാം ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ടായിരുന്നു.