സുരേഷ് ഗോപിയോട് അനുവാദം ചോദിച്ച ശേഷമാണ് അദ്ദേഹത്തെ അനുകരിച്ച് മിമിക്രി ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതെന്ന് ജയറാം. മകൻ കാളിദാസ് ആണ് സുരേഷ് ഗോപി തെലുങ്ക് ഗാനം ആലപിക്കുന്ന വിഡിയോ തന്നെ കാണിക്കുന്നതെന്നും അത് കണ്ടപ്പോൾ അനുകരിക്കാൻ തോന്നുകയായിരുന്നുവെന്നും ജയറാം പറയുന്നു. ‘‘ഞാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുരേഷ് ഗോപിയോട് അനുവാദം ചോദിച്ച ശേഷമാണ് അദ്ദേഹത്തെ അനുകരിച്ചു മിമിക്രി ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതെന്ന് ജയറാം. മകൻ കാളിദാസ് ആണ് സുരേഷ് ഗോപി തെലുങ്ക് ഗാനം ആലപിക്കുന്ന വിഡിയോ തന്നെ കാണിക്കുന്നതെന്നും അത് കണ്ടപ്പോൾ അനുകരിക്കാൻ തോന്നുകയായിരുന്നുവെന്നും ജയറാം പറയുന്നു.

‘‘ഞാനും കണ്ണനും (കാളിദാസ്) കൂടി ഒരുദിവസം വീട്ടിൽ ഇരിക്കയായിരുന്നു. സുരേഷ് ഗോപി ഇങ്ങനെ ഒരു പാട്ട് പാടിയിരുന്നത് അപ്പ കണ്ടോ എന്ന് അവൻ ചോദിച്ചു. കണ്ടപ്പോൾ എനിക്ക് ഇഷ്ടമായി, അപ്പോൾ തന്നെ സുരേഷിനെ വിളിച്ച് അഭിനന്ദനം അറിയിക്കുകയും ചെയ്തു. ഫോൺ വച്ച ശേഷമാണ് ഇതൊന്ന് അനുകരിച്ചാലോ എന്ന് ആലോചിക്കുന്നത്. അങ്ങനെ വിളിച്ച് പെർമിഷൻ ചോദിച്ചു. ഇതൊന്ന് റീ ക്രിയേറ്റ് ചെയ്ത് ഞാൻ പാടിക്കോട്ടെന്ന് ചോദിച്ചു. ‘‘തീർച്ചയായിട്ടും. നീ അത് ചെയ്യണം. അതൊക്കെ സന്തോഷമല്ലേ’’ എന്നാണ് പുള്ളി പറഞ്ഞത്. 

ADVERTISEMENT

പാവം, ഞാൻ ഇത്രേം കാണിക്കുമെന്ന് വിചാരിച്ചുകാണില്ല. വിഡിയോ ചെയ്ത േശഷം അത് കാണിക്കുവാനും വിളിച്ചു. കൂടതലായിപ്പോയോ എന്ന് ചോദിച്ചപ്പോൾ വണ്ടർഫുൾ എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു സ്പോർട്സ് മാൻ സിപിരിറ്റ്, ഫ്രണ്ട്ഷിപ്പ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്. അതിന് ശേഷം ഗോകുലും അദ്ദേഹത്തിന്റെ വീട്ടിലുള്ള എല്ലാവരും എന്നെ വിളിച്ചിരുന്നു.’’– ‘ഗോസ്റ്റ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനിടെ ആയിരുന്നു ജയറാമിന്റെ പ്രതികരണം. 

അല്ലു അര്‍ജുനൊപ്പം ജയറാം അഭിനയിച്ച അലവൈകുണ്ഠ പുരമുലോ എന്ന തെലുങ്ക് ചിത്രത്തിലെ 'സാമജവരഗമനാ' എന്ന ഗാനമായിരുന്നു സുരേഷ് ഗോപി ആലപിച്ചത്. സുരേഷ് ഗോപിയെ ടാഗ് ചെയ്ത് അനുകരണ വിഡിയോ ജയറാം സമൂഹമാധ്യമങ്ങളിലും പങ്കുവച്ചു. ഇതിന് താഴെ പൊട്ടിച്ചിരിയുടെ സ്മൈലി ആണ് സുരേഷ് ഗോപി കമന്‍റായി രേഖപ്പെടുത്തിയത്. 

English Summary:

Jayaram on Suresh Gopi's viral song