പുലർച്ചെയുള്ള ഫാൻസ് ഷോ അനുവദിക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി തമിഴ്നാട് സർക്കാർ. നേരത്തെ ‘ലിയോ’ സിനിമയ്ക്കു രാവിലെ 7 മണി പ്രത്യേക ഷോ അനുവദിക്കാമോ എന്ന് പരിശോധിക്കാന്‍ തമിഴ്നാട് സര്‍ക്കാറിനോട് ചെന്നൈ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് മറുപടിയായാണ് തമിഴ്നാട് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുലർച്ചെയുള്ള ഫാൻസ് ഷോ അനുവദിക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി തമിഴ്നാട് സർക്കാർ. നേരത്തെ ‘ലിയോ’ സിനിമയ്ക്കു രാവിലെ 7 മണി പ്രത്യേക ഷോ അനുവദിക്കാമോ എന്ന് പരിശോധിക്കാന്‍ തമിഴ്നാട് സര്‍ക്കാറിനോട് ചെന്നൈ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് മറുപടിയായാണ് തമിഴ്നാട് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. നിർമാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോയുടെ  ആവശ്യവും തമിഴ്നാട് സർക്കാർ തള്ളി. ‘ലിയോ’ നിർമാതാവ് ലളിത് കുമാറും, തിയറ്റര്‍ ഉടമകളും സര്‍ക്കാറുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അവരുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ തള്ളി. പുതുച്ചേരിയില്‍  രാവിലെ 7 മണിക്ക് ആദ്യ ഷോ അനുവദിച്ചിട്ടുണ്ടെന്ന നിര്‍മാതാക്കളുടെ വാദം സര്‍ക്കാര്‍ അംഗീകരിച്ചില്ല. 

തീരുമാനം ഡിജിപിയുടെ അഭിപ്രായം പരിഗണിച്ചെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. സ്കൂളുകൾ തുറക്കുന്ന സമയമായതിനാൽ രാവിലെ വലിയ ഗതാഗത കുരുക്കുണ്ടാകുമെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.

ADVERTISEMENT

നിലവില്‍ തമിഴ്നാട്ടില്‍ വിജയ് ചിത്രം ലിയോയുടെ ആദ്യ ഷോ സമയം രാവിലെ 9 മണി ആയിരിക്കും. രാവിലെ 9നും പുലർച്ചെ 5നും ഇടയിൽ 5 ഷോ നടത്താന്‍ സര്‍ക്കാര്‍ അനുമതി നേരത്തെ നല്‍കിയിരുന്നു. ഇതില്‍ ഇളവ് തല്‍ക്കാലം നല്‍കില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

തമിഴ്‍നാട്ടിലും പുലര്‍ച്ചെ നാലിന് വിജയ് ചിത്രം പ്രദര്‍ശിപ്പിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് എസ് എസ് ലളിത് കുമാര്‍ തിങ്കളാഴ്ച ചെന്നൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ രാവിലെ നാലുമണി ഷോ എന്ന നിര്‍മ്മാതാവിന്‍റെ ആവശ്യത്തെ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. എന്നാല്‍ ചിത്രത്തിന് രാവിലെ 7 മണി ഷോ അനുവദിക്കുന്ന കാര്യം പരിഗണിക്കാന്‍ തമിഴ്നാട് സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. അതിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ മറുപടി നല്‍കിയത്. 

ADVERTISEMENT

ലിയോയുടെ റിലീസ് ഒക്ടോബര്‍ 19നാണ്. കേരളത്തില്‍ പുലര്‍ച്ചെ നാല് മണിക്ക് ചിത്രത്തിന് പ്രദര്‍ശനം ആരംഭിക്കും. കർണാടക, തെലങ്കാന എന്നിവടങ്ങളിലും പുലർച്ചെ ഫാൻസ് ഷോ പതിവുപോലോ ഉണ്ടാകും. അജിത്ത് നായകനായ തുനിവ് എന്ന ചിത്രത്തിന്റെ റിലീസിന് ഒരു ആരാധകൻ മരിച്ച സംഭവത്തെ തുടര്‍ന്നായിരുന്നു തമിഴ്‍നാട്ടില്‍ പുലര്‍ച്ചെയുള്ള ഷോകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

അതേ സമയം ജയിലർ സിനിമയ്ക്ക് പുലർച്ചെ പ്രദർശനം അനുവദിക്കുകയും ലിയോയ്ക്ക് അനുമതി നിഷേധിക്കുകയും ചെയ്തതിനെതിരെ നാം തമിഴർ കക്ഷി നേതാവും സംവിധായകനുമായ സീമാൻ രംഗത്തെത്തി. ലിയോ സിനിമയുടെ പ്രദർശനം വൈകിക്കാൻ ഡിഎംകെ സർക്കാർ മനഃപൂർവം ശ്രമിക്കുന്നതായി അണ്ണാഡിഎംകെയും ആരോപിക്കുന്നു. ൃ

English Summary:

'Leo': No morning shows for Vijay's film