കാമുകി മലൈക അരോറയുടെ അൻപതാം പിറന്നാളിന് സ്നേഹത്തിൽ പൊതിഞ്ഞ ആശംസകളുമായി കാമുകൻ അർജുൻ കപൂർ. ‘‘ഹാപ്പി ബർത് ഡേ ബേബി, ഈ ചിത്രം നമ്മൾ തന്നെയാണ്. നീ എന്നിൽ ചിരിയും സന്തോഷവും വെളിച്ചവും കൊണ്ടുവരുന്നു.’’–മലൈകയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അർജുൻ കുറിച്ചു. ‘ലവ് യു’ എന്നായിരുന്നു മലൈകയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാമുകി മലൈക അരോറയുടെ അൻപതാം പിറന്നാളിന് സ്നേഹത്തിൽ പൊതിഞ്ഞ ആശംസകളുമായി കാമുകൻ അർജുൻ കപൂർ. ‘‘ഹാപ്പി ബർത് ഡേ ബേബി, ഈ ചിത്രം നമ്മൾ തന്നെയാണ്. നീ എന്നിൽ ചിരിയും സന്തോഷവും വെളിച്ചവും കൊണ്ടുവരുന്നു.’’–മലൈകയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അർജുൻ കുറിച്ചു. ‘ലവ് യു’ എന്നായിരുന്നു മലൈകയുടെ മറുപടിയും.

ആരാധകരടക്കം നിരവധിപ്പേരാണ് ബോളിവുഡിലെ താര ജോഡികൾക്ക് ആശംസകളുമായി എത്തിയത്. അതിനിടയിൽ ചിലർ വിമർശന കമന്റുകളുമായും എത്തി. ഇരുവരുടെയും പ്രായവ്യത്യാസം തന്നെയാണ് ഇവിടെയും വിഷയം. 38കാരനാണ് അര്‍ജുൻ കപൂർ. ഇരുവരും തമ്മിൽ പന്ത്രണ്ട് വയസ്സ് ആണ് പ്രായവ്യത്യാസം.

ADVERTISEMENT

ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ച പ്രണയ ബന്ധമാണ് ബോളിവുഡ് താരങ്ങളായ മലൈക അറോറയുടേതും അര്‍ജുൻ കപൂറിന്‍റേതും. നാല് വർഷമായി ഇരുവരും പ്രണയം തുറന്നു പറഞ്ഞിട്ട്.

1998 ലാണ് ബോളിവുഡ് നടന്‍ അർബാസ് ഖാനെ മലൈക വിവാഹം ചെയ്യുന്നത്.  ഈ ദാമ്പത്യത്തിൽ ഇവർക്ക് അർഹാൻ എന്നൊരു മകനുണ്ട്. 2016 ൽ അർബാസ് ഖാനിൽ നിന്നും മലൈക വിവാഹമോചനം നേടിയിരുന്നു. ഇതിനുപിന്നാലെ അർജുനുമായി ലിവിങ് റിലേഷനിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാനും തുടങ്ങി. അർബാസ് ഖാനും മലൈക അരോറയും വിവാഹമോചിതരാകാൻ പ്രധാനകാരണം നടിക്ക് അർജുൻ കപൂറുമായുള്ള ബന്ധമാണെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി ആരും രംഗത്തെത്തിയതുമില്ല.

ADVERTISEMENT

അർബാസുമായി പിരിഞ്ഞ ശേഷവും മലൈകയും അർജുനും കൂടിക്കാഴ്ച നടത്തുന്നുണ്ടായിരുന്നു. പലസ്ഥലങ്ങളിലും ഇരുവരെ ഒരുമിച്ച് കാണാൻ തുടങ്ങി. പിന്നീട് 2019 ൽ സാമൂഹിക മാധ്യമങ്ങൾ വഴി ഇരുവരും പ്രണയം തുറന്ന് പറഞ്ഞു.

English Summary:

Arjun Kapoor's wish for girlfriend Malaika Arora on her 50th birthday