പൊലീസ് സ്റ്റേഷനിലെത്തി അപമര്യാദയായി പെരുമാറിയ നടൻ വിനായകനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. വിനായകൻ പൊലീസുകാരോട് അസഭ്യം പറയുന്നതിന്റെ വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചുകൊണ്ടാണ് പരിഹാസം. ‘‘പൊളിറ്റിക്കൽ കറക്റ്റ്നെസ്...സംസ്കാരം....ഭാഷാ ശുദ്ധി...കാരണം, വിനായകൻ സഖാവാണ്. നല്ല അസ്സൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊലീസ് സ്റ്റേഷനിലെത്തി അപമര്യാദയായി പെരുമാറിയ നടൻ വിനായകനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. വിനായകൻ പൊലീസുകാരോട് അസഭ്യം പറയുന്നതിന്റെ വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചുകൊണ്ടാണ് പരിഹാസം.

‘‘പൊളിറ്റിക്കൽ കറക്റ്റ്നെസ്...സംസ്കാരം....ഭാഷാ ശുദ്ധി...കാരണം, വിനായകൻ സഖാവാണ്. നല്ല അസ്സൽ സഖാവ്.’’–രാഹുൽ മാങ്കൂട്ടത്തിൽ സമൂഹമാധ്യമത്തിൽ കുറിച്ചു.

ADVERTISEMENT

ഇന്നലെ വൈകിട്ട് 4.30നാണ് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനു സമീപത്തെ ഫ്ലാറ്റിലേക്കു വിനായകൻ പൊലീസിനെ വിളിച്ചുവരുത്തുന്നത്. കുടുംബവഴക്കിനെ തുടർന്നായിരുന്നു ഇത്. ഫ്ലാറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കമാണു കുടുംബവഴക്കിനു കാരണമെന്നു മനസ്സിലാക്കിയ പൊലീസ് രണ്ടുവശവും കേട്ടശേഷം വിനായകനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി മടങ്ങാൻ ഒരുങ്ങി. ഇതോടെ പൊലീസിനോടും വിനായകൻ കയർത്തു. നിങ്ങൾ ഒരുവശം മാത്രമാണു കേൾക്കുന്നതെന്നും സ്ത്രീകൾ പറയുന്നതു മാത്രമാണു വിശ്വസിക്കുന്നതെന്നും കുറ്റപ്പെടുത്തിയായിരുന്നു വിനായകൻ ഫ്ലാറ്റിലെത്തിയ വനിതാ പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥരെ മടക്കി അയച്ചത്.

രാത്രി 7.30നു പൊലീസ് സ്റ്റേഷനിലെത്തിയ വിനായകൻ, പൊലീസ് ഉദ്യോഗസ്ഥരെ അസ‌ഭ്യം പറഞ്ഞതോടെയാണ് അറസ്റ്റ് ചെയ്ത് എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു ഹാജരാക്കിയത്. പരാതി പറയാൻ പൊലീസ് സ്റ്റേഷനിലെത്തിയ തന്നെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്നും വൈദ്യപരിശോധനയ്ക്കു ഹാജരാക്കിയതെന്നും പൊലീസ് ഉദ്യോഗസ്ഥനോടു തന്നെ ചോദിക്കണമെന്ന് വിനായകൻ പ്രതികരിച്ചു. വിനായകനെ കണ്ട് ആശുപത്രി പരിസരത്ത് ആളുകൾ കൂടി. പിന്നീട് പൊലീസെത്തി അവരെ മാറ്റിയപ്പോൾ വിനായകൻ ശാന്തനായി പരിശോധനകളോടു സഹകരിച്ചു.

English Summary:

Rahul Mamkootathil against actor Vinayakan