ലഹരിക്ക് അടിമയായ വിനായകൻ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്ത്: ഉമ തോമസ് പറയുന്നു
പൊലീസ് സ്റ്റേഷനിലെത്തി അപമര്യാദയായി പെരുമാറിയ നടൻ വിനായകനെതിരെ ഉമ തോമസ് എംഎൽഎ. ലഹരിക്ക് അടിമായായ വിനായകന്റെ പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ കണ്ടെന്നും ഇത്ര മോശമായി പെരുമാറിയിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി നടനെ ജാമ്യത്തിൽ വിട്ടത് ‘സഖാവായതിന്റെ പ്രിവിലേജിലാണോ’ എന്നും ഉമ തോമസ്

പൊലീസ് സ്റ്റേഷനിലെത്തി അപമര്യാദയായി പെരുമാറിയ നടൻ വിനായകനെതിരെ ഉമ തോമസ് എംഎൽഎ. ലഹരിക്ക് അടിമായായ വിനായകന്റെ പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ കണ്ടെന്നും ഇത്ര മോശമായി പെരുമാറിയിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി നടനെ ജാമ്യത്തിൽ വിട്ടത് ‘സഖാവായതിന്റെ പ്രിവിലേജിലാണോ’ എന്നും ഉമ തോമസ് ചോദിക്കുന്നു.
‘‘എറണാകുളം നോർത്ത് സ്റ്റേഷനിൽ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന എസ്എച്ചഓ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ ലഹരിക്ക് അടിമയായ വിനായകൻ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ നമ്മൾ എല്ലാവരും കണ്ടുകൊണ്ടിരിക്കുകയാണ്.
ഇത്രയും മോശമായി സ്റ്റേഷനിൽ വന്ന് പെരുമാറിയിട്ടും, ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ പറഞ്ഞ് വിട്ടത് 'സഖാവായതിന്റെ പ്രിവിലേജാണോ',
അതോ ക്ലിഫ് ഹൗസിൽ നിന്ന് ലഭിച്ച നിർദേശത്തെ തുടർന്നാണോ എന്ന് അറിയാൻ താൽപര്യമുണ്ട്.
അത് എന്ത് തന്നെയായാലും അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നത് കൂടിയാണ് എന്ന് പറയാതെ വയ്യ.’’–ഉമ തോമസ് പറഞ്ഞു.
ഇന്നലെ വൈകിട്ട് 4.30നാണ് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനു സമീപത്തെ ഫ്ലാറ്റിലേക്കു വിനായകൻ പൊലീസിനെ വിളിച്ചുവരുത്തുന്നത്. കുടുംബവഴക്കിനെ തുടർന്നായിരുന്നു ഇത്. ഫ്ലാറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കമാണു കുടുംബവഴക്കിനു കാരണമെന്നു മനസ്സിലാക്കിയ പൊലീസ് രണ്ടുവശവും കേട്ടശേഷം വിനായകനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി മടങ്ങാൻ ഒരുങ്ങി. ഇതോടെ പൊലീസിനോടും വിനായകൻ കയർത്തു. നിങ്ങൾ ഒരുവശം മാത്രമാണു കേൾക്കുന്നതെന്നും സ്ത്രീകൾ പറയുന്നതു മാത്രമാണു വിശ്വസിക്കുന്നതെന്നും കുറ്റപ്പെടുത്തിയായിരുന്നു വിനായകൻ ഫ്ലാറ്റിലെത്തിയ വനിതാ പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥരെ മടക്കി അയച്ചത്.
രാത്രി 7.30നു പൊലീസ് സ്റ്റേഷനിലെത്തിയ വിനായകൻ, പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതോടെയാണ് അറസ്റ്റ് ചെയ്ത് എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു ഹാജരാക്കിയത്. പരാതി പറയാൻ പൊലീസ് സ്റ്റേഷനിലെത്തിയ തന്നെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്നും വൈദ്യപരിശോധനയ്ക്കു ഹാജരാക്കിയതെന്നും പൊലീസ് ഉദ്യോഗസ്ഥനോടു തന്നെ ചോദിക്കണമെന്ന് വിനായകൻ പ്രതികരിച്ചു. വിനായകനെ കണ്ട് ആശുപത്രി പരിസരത്ത് ആളുകൾ കൂടി. പിന്നീട് പൊലീസെത്തി അവരെ മാറ്റിയപ്പോൾ വിനായകൻ ശാന്തനായി പരിശോധനകളോടു സഹകരിച്ചു.