വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ജൂഡ് ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന ഡാൻസ് പാർട്ടി പ്രദർശനത്തിന് തയാറെടുക്കുന്നു. ഓൾ​ഗ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ജൂഡ് ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന ഡാൻസ് പാർട്ടി പ്രദർശനത്തിന് തയാറെടുക്കുന്നു. ഓൾ​ഗ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന ചിത്രം ഡിസംബറിൽ തിയറ്ററുകളിലേക്ക് എത്തും. 

കൊച്ചി പശ്ചാത്തലമാക്കി, സൗഹൃദത്തിന്റേയും പ്രണയത്തിന്റേയും കഥ പറയുന്ന ഡാൻസ് പാർട്ടി എല്ലാത്തരം പ്രേക്ഷകർക്കും രസിക്കുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. പേര് സൂചിപ്പിക്കുന്നതു പോലെ നൃത്തത്തിനും പാട്ടിനും ഏറെ പ്രധാന്യം സിനിമയിലുണ്ട്. രാഹുൽ രാജ്, ബിജിബാൽ, വി3കെ എന്നിവർ ഒരുക്കിയ ആറ് പാട്ടുകളാണ് സിനിമയിലുള്ളത്. അതിൽ തന്നെ മൂന്ന് പാട്ടുകൾ ഡാൻസ് നമ്പറുകളാൽ സമൃദ്ധമാണ്. ദക്ഷിണേന്ത്യയിലെ പ്രമുഖ കോറിയോ​ഗ്രാഫറായ ഷരീഫ് മാസ്റ്റർ ആണ് ചുടവുകൾ ഒരുക്കുന്നത്. സംവിധായകൻ  ജൂഡ് ആന്റണി ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്രദ്ധ ​ഗോകുൽ, പ്രയാ​ഗ മാർട്ടിൻ എന്നിവർ നായികമാരാകുന്നു. 

ADVERTISEMENT

ലെന, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, പ്രീതി രാജേന്ദ്രൻ, ജോളി ചിറയത്ത്,സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, അമാര, ജിനി, സുശീൽ, ബിന്ദു, ഫ്രെഡ്‌ഡി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ബിനു കുര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് വി സാജനാണ്. ആർട് സതീഷ് കൊല്ലം, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം അരുൺ മനോഹർ, സൗണ്ട് ഡിസൈൻ ഡാൻ ജോസ്, പ്രൊഡക്‌ഷൻ കണ്ട്രോളർ സുനിൽ ജോസ്, മധു തമ്മനം, കോ ഡയറക്ടർ പ്രകാശ് കെ മധു, പ്രൊജക്ട് കോർഡിനേറ്റർ ഷഫീക്ക് കെ. കുഞ്ഞുമോൻ, ഫിനാൻസ് കൺട്രോളർ മാത്യു ജെയിംസ്, ഡിസൈൻസ് കോളിൻസ് ലിയോഫിൽ, പി.ആർ സ്ട്രാറ്റജി മാർക്കറ്റിങ് കണ്ടന്റ് ഫാക്ടറി മീഡിയ എൽഎൽപി, ഡിജിറ്റൽ മാർക്കറ്റിംങ്  വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ എ.എസ്. ദിനേശ്. മനോരമ മ്യൂസിക്കാണ് ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയത്. സെൻട്രൽ പിക്ചേഴ്സ് ചിത്രം വിതരണം ചെയ്യുന്നു.

English Summary:

Dance Party Movie Release