‘ഈ വീടിനെന്തോ കുഴപ്പമുണ്ട്’; ഭയത്തിന്റെ മുൾമുനയിൽ നിർത്തി ‘ഫീനിക്സ്’ ട്രെയിലർ
പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ‘ഫീനിക്സ്’ സിനിമയുടെ ട്രെയിലർ. ഗരുഡന്റെ വലിയ വിജയത്തിന് ശേഷം മിഥുൻ മാനുവൽ തിരക്കഥ ഒരുക്കുന്ന അടുത്ത ചിത്രമാണ് ഫീനിക്സ്. യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം പുതിയ കാഴ്ച്ചാനുഭവം നൽകുമെന്ന് ട്രെയിലർ

പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ‘ഫീനിക്സ്’ സിനിമയുടെ ട്രെയിലർ. ഗരുഡന്റെ വലിയ വിജയത്തിന് ശേഷം മിഥുൻ മാനുവൽ തിരക്കഥ ഒരുക്കുന്ന അടുത്ത ചിത്രമാണ് ഫീനിക്സ്. യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം പുതിയ കാഴ്ച്ചാനുഭവം നൽകുമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. അജു വർഗീസ്, അനൂപ് വർഗീസ്, ചന്തു നാഥ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്ണു ഭരതനാണ് കഥയും സംവിധാനവും.
മിഥുൻ മാനുവൽ തിരക്കഥ രചിക്കുന്ന ആദ്യ ഹൊറർ ത്രില്ലർ എന്ന പ്രത്യേകത തന്നെയാണ് ചിത്രത്തിന്റെ റിലീസിനായി ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന മുഖ്യ ഘടകവും. 21 ഗ്രാംസ് എന്ന ചിത്രത്തിനു ശേഷം ഫ്രണ്ട് റോ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ. നിർമിക്കുന്ന 'ഫീനിക്സ്' നവംബർ 17ന് റിലീസ് ചെയ്യും.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ആൽബിയും സംഗീത സംവിധാനം നിർവഹിക്കുന്നത് സാം സി.എസ്സും ആണ്. പ്രൊഡക്‌ഷൻ ഡിസൈനർ ഷാജി നടുവിൽ,എഡിറ്റർ നിതീഷ് കെ. ടി. ആർ, കഥ വിഷ്ണു ഭരതൻ ബിഗിൽ ബാലകൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിനോജ് ഓടാണ്ടിയിൽ,പ്രൊഡക്ഷൻ കൺട്രോളർ കിഷോർ പുറകാട്ടിരി.
ഗാനരചന വിനായക് ശശികുമാർ, മേക്കപ്പ് റോണെക്സ് സേവ്യർ, കൊസ്റ്റ്യൂം ഡിനോ ഡേവിസ്, ചീഫ് അസോഷ്യേറ്റ് രാഹുൽ ആർ ശർമ, പിആർഓ മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, സ്റ്റിൽസ് റിച്ചാർഡ് ആന്റണി, മാർക്കറ്റിങ് ഒബ്സ്ക്യുറ, പരസ്യകല യെല്ലോടൂത്ത്.