ലഡാക്കിൽ നിന്നുള്ള മോഹൻലാലിന്റെ സ്റ്റൈലിഷ് വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. എംപുരാൻ സിനിമയുടെ ഷൂട്ടിങിന്റെ ഇടവേളയിൽ ലഡാക്ക് മാർക്കറ്റിൽ ഷോപ്പിനിറങ്ങിയതാണ് മോഹൻലാൽ. സുഹൃത്ത് സമീർ ഹംസയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഈ വിഡിയോ പങ്കുവച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതേസമയം എംപുരാൻ സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം ലഡാക്കിൽ പൂർത്തിയായി.  കഴിഞ്ഞ ദിവസം സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പുറത്തു വന്നിരുന്നു. മലയാളത്തിൽ നിന്നുമുള്ള യഥാർഥ പാൻ ഇന്ത്യൻ സിനിമയാകും എംപുരാൻ എന്ന് ആരാധകർ വിലയിരുത്തുന്നു. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ത്യയിലെ നിരവധി പ്രമുഖ താരങ്ങൾ അണിനിരക്കുന്നതായാണ് റിപ്പോർട്ട്.

ADVERTISEMENT

ലൂസിഫറിന്റെ പ്രീക്വൽ ആയാകും എംപുരാൻ എത്തുന്നത്. സ്റ്റീഫൻ നെടുമ്പളളി എന്ന രാഷ്ട്രീയക്കാരൻ എങ്ങനെ അബ്റാം ഖുറേഷിയായി മാറിയെന്നതാകും ഈ ചിത്രം പറയുന്നത്. ടൊവിനോ തോമസും ചിത്രത്തിൽ മോഹൻലാലിനൊപ്പം പ്രധാനവേഷത്തിൽ എത്തിയേക്കും. ടൊവിനോ അവതരിപ്പിക്കുന്ന ജതിൻ രാംദാസ് എന്ന കഥാപാത്രത്തിന്റെ ഭൂതകാലവും എംപുരാനിലാകും പറഞ്ഞുപോകുന്നത്.

2018 സിനിമയുടെ പ്രൊഡക്‌ഷൻ ഡിസൈനറായ മോഹൻദാസ് ആണ് എംപുരാന്റെ കലാ സംവിധാനം. ആശീർവാദ് സിനിമാസും ലൈക പ്രൊഡക്‌ഷൻസുമാണ് നിർമാണം. ഉത്തരേന്ത്യയും തമിഴ്നാടും വിദേശരാജ്യങ്ങളുമാകും സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. കേരളത്തിൽ ചിത്രീകരണമുണ്ടാകുമോ എന്നു വ്യക്തമല്ല. മുരളി ഗോപിയാണു കഥയും തിരക്കഥയും. ആശീർവാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണു നിർമിക്കുന്നത്. സുരേഷ് ബാലാജിയും ജോർജ് പയസ് തറയിലും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാകും ലൈൻ പ്രൊഡക്‌ഷൻ. ബജറ്റോ റിലീസ് തീയതിയോ തീരുമാനിക്കാതെയാണ് ചിത്രീകരണം തുടങ്ങുന്നത്.

ADVERTISEMENT

മലയാള സിനിമയെന്ന നിലയിൽ മാത്രമാകില്ല ‘എംപുരാൻ’ ആസൂത്രണം ചെയ്യുന്നത്. തിയറ്ററിലും ഒടിടിയിലും വൻ ബിസിനസ് ലഭിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമായതിനാൽ ഹോളിവുഡ് ചിത്രത്തിനു സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നത്.

English Summary:

Mohanlal and Sameer Hamsa at Ladakh