എന്നെ ആദ്യം കണ്ടപ്പോള് ചേട്ടൻ ചോദിച്ചു മേടിച്ച ആ ഫോട്ടോ: പ്രണയ ചിത്രങ്ങളുമായി നടി മുക്ത
ഭർത്താവ് റിങ്കു ടോമി തന്നെ ജീവിതത്തിൽ ആദ്യമായി പരിചയപ്പെട്ട ചിത്രം പങ്കുവച്ച് നടി മുക്ത. റിങ്കുവിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഈ സ്പെഷൽ ഫോട്ടോ മുക്ത പ്രേക്ഷകരുമായി പങ്കുവച്ചത്. ഒരു ദുബായ് യാത്രയിൽ തന്നെ ആദ്യമായി കണ്ടപ്പോൾ റിങ്കു ചോദിച്ച് എടുത്ത ചിത്രമാണിതെന്ന് മുക്ത പറയുന്നു. ആദ്യത്തെ ഫോട്ടോ

ഭർത്താവ് റിങ്കു ടോമി തന്നെ ജീവിതത്തിൽ ആദ്യമായി പരിചയപ്പെട്ട ചിത്രം പങ്കുവച്ച് നടി മുക്ത. റിങ്കുവിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഈ സ്പെഷൽ ഫോട്ടോ മുക്ത പ്രേക്ഷകരുമായി പങ്കുവച്ചത്. ഒരു ദുബായ് യാത്രയിൽ തന്നെ ആദ്യമായി കണ്ടപ്പോൾ റിങ്കു ചോദിച്ച് എടുത്ത ചിത്രമാണിതെന്ന് മുക്ത പറയുന്നു. ആദ്യത്തെ ഫോട്ടോ എടുത്തതിനു ശേഷം പിന്നെ ആ പരിപാടി നിർത്തേണ്ടി വന്നിട്ടില്ലെന്നും തന്റെ നല്ല പാതി ആയതിൽ നന്ദിയുണ്ടെന്നും പിറന്നാൾ ആശംസ പങ്കുവച്ചുകൊണ്ട് മുക്ത കുറിച്ചു.
‘‘ഒരു ദുബായ് ഷോയ്ക്ക് ഒരുമിച്ചു ആദ്യം കണ്ടപ്പോൾ ഏട്ടൻ ‘‘ഒരു ഫോട്ടോ എടുത്തോട്ടെ കൂടെ?’’ ഞാൻ ‘‘അതിനെന്താ എടുക്കാലോ’’. പിന്നെ അങ്ങോട്ട് നിർത്തേണ്ടി വന്നിട്ടില്ല. എന്റെ നല്ല പാതിയായി കൂടെ കൂടിയതിന് ഒരുപാട് നന്ദി. പിറന്നാൾ ആശംസകൾ ഏട്ടാ’’.–റിങ്കുവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മുക്ത കുറിച്ചു.
ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ നടിയാണ് മുക്ത ജോർജ്ജ്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം. ഗോൾ, നസ്രാണി, ഹെയ്‌ലസാ, കാഞ്ചീപുരത്തെ കല്യാണം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ഗായിക റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയാണ് മുക്തയെ വിവാഹം കഴിച്ചത്. 2015ലായിരുന്നു ഇവരുടെ വിവാഹം. സന്തോഷകരമായ ദാമ്പത്യം നയിക്കുന്ന ഇവർക്ക് കിയാര എന്ന മകളാണ് ഉള്ളത്. ഇപ്പോൾ ടെലിവിഷൻ സീരിയലുകളിൽ സജീവമാണ് മുക്ത. പത്താം വളവ് എന്ന ചിത്രത്തിലൂടെ കിയാരയും അഭിനയരംഗത്തെത്തിയിരുന്നു.