രണ്ടാഴ്ച മുമ്പിറങ്ങിയ ‘റാണി ചിത്തിര മാർത്താണ്ഡ’ എന്ന ചിത്രം യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത് ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സ്. ദീപാവലി സ്പെഷൽ ആയി യൂട്യൂബിലെ പുറത്തിറക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിക്കുന്നത്. ഇതിനോടകം ഒരുലക്ഷത്തിനടുത്ത് ആളുകൾ സിനിമ കണ്ടു

രണ്ടാഴ്ച മുമ്പിറങ്ങിയ ‘റാണി ചിത്തിര മാർത്താണ്ഡ’ എന്ന ചിത്രം യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത് ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സ്. ദീപാവലി സ്പെഷൽ ആയി യൂട്യൂബിലെ പുറത്തിറക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിക്കുന്നത്. ഇതിനോടകം ഒരുലക്ഷത്തിനടുത്ത് ആളുകൾ സിനിമ കണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടാഴ്ച മുമ്പിറങ്ങിയ ‘റാണി ചിത്തിര മാർത്താണ്ഡ’ എന്ന ചിത്രം യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത് ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സ്. ദീപാവലി സ്പെഷൽ ആയി യൂട്യൂബിലെ പുറത്തിറക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിക്കുന്നത്. ഇതിനോടകം ഒരുലക്ഷത്തിനടുത്ത് ആളുകൾ സിനിമ കണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടാഴ്ച മുമ്പിറങ്ങിയ ‘റാണി ചിത്തിര മാർത്താണ്ഡ’ എന്ന ചിത്രം യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത് ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സ്. ദീപാവലി സ്പെഷൽ ആയി യൂട്യൂബിലെ പുറത്തിറക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിക്കുന്നത്. ഇതിനോടകം ഒരുലക്ഷത്തിനടുത്ത് ആളുകൾ സിനിമ കണ്ടു കഴിഞ്ഞു.

ചിത്രത്തിനു ലഭിക്കുന്നതും പോസിറ്റിവ് ആയ പ്രതികരണങ്ങളാണ്. ‘‘വളരെ നല്ല സിനിമ.... എല്ലാവരുടെ അഭിനയവും ഗംഭീരം’’, ‘‘അതിഭാവുകത്വംഇല്ലാതെ വളരെ തന്മയത്വത്തോടെയുള്ള അവതരണം’’, ‘‘വലിയ ചവിട്ടിക്കുത്ത് ഒന്നും ഇല്ലാതെ സാധാരണക്കാരുടെ ജീവിതം’’ എന്നിങ്ങനെ നിരവധി പ്രതികരണങ്ങളാണ് സിനിമയ്ക്കു ലഭിക്കുന്നത്.

ADVERTISEMENT

മലയാളത്തിൽ ഇതാദ്യമായാകും തിയറ്ററുകളിൽ റിലീസ് ചെയ്ത് പതിനഞ്ച് ദിവസത്തിനുള്ളിൽ ഒരു സിനിമ യൂട്യൂബില്‍ പ്രദർശിപ്പിക്കുന്നത്. ഇതിനു മുമ്പ് അമിത് ചക്കാലക്കൽ–അനു സിത്താര എന്നിവർ ഒന്നിച്ച ‘സന്തോഷം’ എന്ന സിനിമയും യൂട്യൂബിലൂടെ പ്രദർശിപ്പിച്ചിരുന്നു. അജിത് തോമസ് സംവിധാനം ചെയ്ത സിനിമയ്ക്ക് വലിയ പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിച്ചത്. ഇതിനോടകം 64 ലക്ഷം ആളുകളാണ് ഈ സിനിമ കണ്ട് കഴിഞ്ഞത്.

വലിയ താരനിര ഇല്ലാതിരുന്നിട്ടു കൂടി ഈ സിനിമ കണ്ടത് അരക്കോടിക്കു മുകളിൽ ആളുകളാണ്. ഒടിടി പ്ലാറ്റ്ഫോമുകൾ ചെറിയ സിനിമകളെ അവഗണിച്ചതോടെയാണ് ഇങ്ങനെയൊരു നീക്കവുമായി ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സ് എത്തിയത്. നിലവിൽ സൂപ്പർതാരങ്ങളുടെയോ മുൻനിര താരങ്ങളുടെയോ അല്ലാത്ത മറ്റൊരു സിനിമകളും ഒടിടി പ്ലാറ്റ്ഫോമുകൾ എടുക്കാറില്ല.

ADVERTISEMENT

റാണി ചിത്തിര മാർത്താണ്ഡ പോലെയുളള കുഞ്ഞ് മനോഹര സിനിമകൾക്ക് തിയറ്ററുകളിൽ അധിക ദിവസം കിട്ടാറില്ല. ഒരു സിനിമ പുറത്തിറങ്ങി 30 ദിവസം കഴിയുമ്പോൾ അത് ഏതെങ്കിലും ഒടിടി പ്ലാറ്റ്ഫോമുകളിൽ എത്തുമെന്ന ധാരണ വന്നതോടെ ചെറിയ സിനിമകളെ പ്രേക്ഷകർ പൂർണമായും കൈവിട്ട അവസ്ഥയാണിപ്പോൾ. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ഈ ചുവടുവയ്പ്പ് മലയാളത്തിൽ വലിയൊരു മാറ്റത്തിന് വഴിവയ്ക്കും എന്ന പ്രതീക്ഷയിലാണ് സിനിമാലോകം.

കോട്ടയം നസീറും ജോസ്കുട്ടി ജേക്കബും പ്രധാന വേഷങ്ങളിലെത്തുന് ‘റാണി ചിത്തിര മാര്‍ത്താണ്ഡ’ കഴിഞ്ഞ മാസം 27നാണ് തിയറ്ററുകളിലെത്തിയത്. ഒട്ടേറെ വെബ്‍സീരീസുകളിലൂടെ ശ്രദ്ധ നേടിയ കീർത്തന ശ്രീകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മെഡിക്കൽ ഷോപ്പ് നടത്തിപ്പുകാരായ ഒരച്ഛന്‍റേയും മകന്‍റേയും ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളുടെ ദൃശ്യാവിഷ്കാരവുമായെത്തുന്ന ചിത്രം വൺസ് അപ്പോൺ എ ടൈം പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ പിങ്കു പീറ്ററാണ് എഴുതി സംവിധാനം ചെയ്തത്.  

ADVERTISEMENT

ഒരു മെഡിക്കൽ ഷോപ്പ് ഉടമയായ അച്ഛനിൽ നിന്ന് ആ ബിസിനസ് മകൻ ഏറ്റെടുക്കുന്നതും, അതുമായി ബന്ധപ്പെട്ട് വരുന്ന സെക്കൻഡ് ജനറേഷൻ ബിസിനസ് പ്രശ്നങ്ങളും, അതിനിടയിൽ പ്രണയം മൂലം സംഭവിക്കുന്ന ചില കാര്യങ്ങളുമൊക്കെയാണ്  റൊമാന്‍റിക് കോമഡി ജോണറിൽ ഒരുങ്ങുന്ന സിനിമയിൽ അവതരിപ്പിക്കുന്നത്. വൈശാഖ് വിജയൻ, അഭിഷേക് രവീന്ദ്രൻ, ഷിൻസ് ഷാൻ, കിരൺ പിതാംബരൻ, അബു വളയംകുളം തുടങ്ങിയവരാണ് മറ്റ് താരങ്ങളായുള്ളത്. 

രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ നിഖിൽ എസ് പ്രവീൺ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. 2015 ലും 2022 ലും മികച്ച ന്യൂ ഏജ് ആൽബത്തിനുള്ള ഗ്രാമി അവാർഡുകൾ സ്വന്തമാക്കിയ ടീമിലെ കണ്ടക്ടർ, സ്ട്രിങ് അറേഞ്ചർ, സോളോ വയലിനിസ്റ്റ്, കോറൽ അറേഞ്ചർ ആയിരുന്ന മനോജ് ജോർജ്ജാണ് സിനിമയുടെ സംഗീതമൊരുക്കിയിരിക്കുന്നത്. ചീഫ് അസോ.ഡയറക്ടര്‍ അനൂപ് കെ.എസ് ആണ്.

എഡിറ്റർ: ജോൺകുട്ടി, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കലാസംവിധാനം: ഔസേഫ് ജോൺ, കോസ്റ്റ്യൂം: ലേഖ മോഹൻ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, കോറിയോഗ്രഫി: വിജി സതീഷ്, സൗണ്ട് ഡിസൈൻ: അരുൺ വർമ എംപിഎസ്ഇ, ഡിഐ കളറിസ്റ്റ്: ആർ മുത്തുരാജ്, അസോ.ഡയറക്ടേഴ്സ്: എംഎസ് നിഥിൻ, നിഖിൽ രാജ്, അസോ.ക്യാമറ: തൻസിൻ ബഷീ‍ർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ: ആദർശ് സുന്ദർ, അസി.ഡയറക്ടര്‍: അനന്ദു ഹരി, വിഎഫ്എക്സ്: മേരകി, സ്റ്റിൽസ്: ഷെബീർ ടികെ, ഡിസൈൻസ്: യെല്ലോടൂത്ത്, മാർക്കറ്റിങ്: സ്നേക്ക്പ്ലാന്‍റ്.

English Summary:

Rani Chithira Marthanda Full Movie Released In Youtube