മലയാളികൾക്ക് മമ്മൂട്ടിയോട് ‘കാതൽ’; പ്രേക്ഷക പ്രതികരണം
മമ്മൂട്ടിക്കമ്പനിയുടെ പ്രൊഡക്‌ഷനിലെത്തിയ ‘കാതലും’ പ്രതീക്ഷ തെറ്റിച്ചില്ല. അതി ഗംഭീര റിപ്പോർട്ടുകളാണ് സിനിമയ്ക്കു വന്നുകൊണ്ടിരിക്കുന്നത്. സിനിമ ചർച്ച ചെയ്യുന്ന പ്രമേയത്തിന്റെ പേരിൽ കാതൽ റിലീസിനു മുമ്പേ തന്നെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. അതുകൊണ്ട് തന്നെ ഒരു മമ്മൂട്ടി ചിത്രത്തിനു ലഭിക്കേണ്ട

മമ്മൂട്ടിക്കമ്പനിയുടെ പ്രൊഡക്‌ഷനിലെത്തിയ ‘കാതലും’ പ്രതീക്ഷ തെറ്റിച്ചില്ല. അതി ഗംഭീര റിപ്പോർട്ടുകളാണ് സിനിമയ്ക്കു വന്നുകൊണ്ടിരിക്കുന്നത്. സിനിമ ചർച്ച ചെയ്യുന്ന പ്രമേയത്തിന്റെ പേരിൽ കാതൽ റിലീസിനു മുമ്പേ തന്നെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. അതുകൊണ്ട് തന്നെ ഒരു മമ്മൂട്ടി ചിത്രത്തിനു ലഭിക്കേണ്ട റിലീസോ വരവേൽപ്പോ ഒന്നുമില്ലാതെയാണ് ചിത്രം തിയറ്ററുകളിലേക്കെത്തിയത്.
ആദ്യ പ്രദർശനം പൂർത്തിയാകുമ്പോൾ ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു വന്നുകൊണ്ടിരിക്കുന്നത്. വൈകാരികമായി പ്രേക്ഷകനെ ചിത്രം മറ്റൊരു തലത്തിലെത്തിക്കുമെന്ന് കണ്ടിറങ്ങുന്നവർ പറയുന്നു. മമ്മൂട്ടി, ജ്യോതിക ഉൾപ്പടെ സിനിമയില്‍ താരങ്ങളുടെ അഭിനയപ്രകടനമാണ് മറ്റൊരു ഹൈലൈറ്റ്. മാത്യു ദേവസി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഇന്ത്യൻ സിനിമയിൽ ധൈര്യം മമ്മൂട്ടിക്കു മാത്രമായിരിക്കുമെന്നും പ്രേക്ഷകർ പറയുന്നു.
‘‘കാതല്‍ ഒരു ഗംഭീര സിനിമയാണ്. സിനിമയില്‍ പറയാന്‍ ഉദ്ദേശിച്ച ആശയങ്ങള്‍ ധൈര്യമായി ശക്തമായി പറയാന്‍ ഉപയോഗിച്ച ടൂള്‍ എന്നത് അഭിനേതാക്കളുടെ പെര്‍ഫോമന്‍സ് കൊണ്ടാണ്. ഇത് രണ്ടും ഗംഭീരം ആകുന്നിടത്ത് ആണല്ലോ ഭംഗിയുള്ള സിനിമകള്‍ സൃഷ്ടിക്കപ്പെടുന്നത്. മമ്മൂട്ടിക്കമ്പനി എന്നാല്‍ മിനിമം ഗ്യാരന്റി എന്നാണ്. മമ്മൂട്ടി ഒരു വര്‍ഷം തന്നെ നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ്, ഇപ്പോള്‍ കാതല്‍… ഈ 3 പടങ്ങളിലൂടെ ഗംഭീര പെര്‍ഫോമന്‍സ് ആണ് നല്‍കിയിരിക്കുന്നത്”: പ്രേക്ഷക കമന്റ്.
ഓമന എന്ന കഥാപാത്രമായാണ് ജ്യോതിക ചിത്രത്തില്‍ വേഷമിട്ടത്. ചിന്നു ചാന്ദിനി, മുത്തുമണി, കലാഭവൻ ഹനീഫ്, ജോജി മുണ്ടക്കയം, സുധി കോഴിക്കോട് എന്നിവരാണ് മറ്റ് താരങ്ങൾ. നെയ്മർ, ആർ.ഡി.എക്സ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മാത്യൂസ് പുളിക്കന്‍ ആണ് സംഗീതം.
ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതൽ. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. അതേസമയം ഇന്ത്യന്‍ പനോരമയില്‍ ഇടംപിടിച്ച ചിത്രത്തിന്‍റെ പ്രദര്‍ശനം ഗോവയില്‍ നടക്കുന്ന ഐഎഫ്എഫ്ഐയിലും ഇന്ന് നടക്കും. ഡിസംബര്‍ 8 മുതല്‍ 15 വരെ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലും കാതല്‍ പ്രദര്‍ശിപ്പിക്കും. മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം.