ഗൗതം മേനോൻ ചതിച്ചില്ല; ധ്രുവനച്ചത്തിരം നാളെ തന്നെ
ആകാംക്ഷകൾക്കും അഭ്യൂഹങ്ങൾക്കും വിരാമം. ഗൗതം മേനോന്‍–വിക്രം ചിത്രം ധ്രുവനച്ചത്തിരം നവംബർ 24ന് തന്നെ റിലീസ് ചെയ്യും. നിർമാതാക്കളായ ഒൻഡ്രാഗ എന്റർടെയ്ൻമെന്റ് ആണ് ചിത്രം പറഞ്ഞ സമയത്ത് തന്നെ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്. സാമ്പത്തിക ഇടപാടുകൾ മൂലം സിനിമയുടെ റിലീസ് വീണ്ടും മാറ്റിവച്ചതായി ചില

ആകാംക്ഷകൾക്കും അഭ്യൂഹങ്ങൾക്കും വിരാമം. ഗൗതം മേനോന്‍–വിക്രം ചിത്രം ധ്രുവനച്ചത്തിരം നവംബർ 24ന് തന്നെ റിലീസ് ചെയ്യും. നിർമാതാക്കളായ ഒൻഡ്രാഗ എന്റർടെയ്ൻമെന്റ് ആണ് ചിത്രം പറഞ്ഞ സമയത്ത് തന്നെ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്. സാമ്പത്തിക ഇടപാടുകൾ മൂലം സിനിമയുടെ റിലീസ് വീണ്ടും മാറ്റിവച്ചതായി ചില വാർത്തകൾ വന്നിരുന്നു. സിനിമയുടെ ഓൺലൈൻ ബുക്കിങും നിർത്തി വച്ചിരുന്നു. ഇതോടെ ആരാധകരും ആശങ്കയിലായി. എന്നാൽ അതൊക്കെ വെറും ഊഹാപോഹങ്ങൾ മാത്രമായി മാറി. ഓൺലൈൻ ബുക്കിങ് ഇപ്പോൾ പുനരാരംഭിച്ചിട്ടുണ്ട്.
വിക്രം സ്പൈ ഏജന്റ് ആയി എത്തുന്ന ചിത്രത്തിൽ വിനായകൻ ആണ് വില്ലൻ. ജയിലറി’ലെ വർമനു ശേഷം തമിഴകത്ത് മറ്റൊരു കരുത്തുറ്റ വില്ലനെ കൂടിയാകും ധ്രുവനച്ചത്തിരത്തിലൂടെ വിനായകന്‍ പ്രേക്ഷകർക്കു നൽകുക. രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസിനെത്തുക. ‘ധ്രുവനച്ചത്തിരം: ചാപ്റ്റർ വൺ: യുദ്ധ കാണ്ഠം എന്നാണ് ആദ്യ ഭാഗത്തിന്റെ പേര്.
സ്പൈ ത്രില്ലറായ ധ്രുവനച്ചത്തിരം 2016ലാണ് ആരംഭിക്കുന്നത്. ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്നം മൂലം 2018 മുതല്‍ ചിത്രത്തിന്റെ ജോലികള്‍ നിര്‍ത്തി വെയ്ക്കുകയും പിന്നീട് തുടങ്ങുകയും ചെയ്യുകയായിരുന്നു. ഏഴ് വർഷങ്ങൾക്കു ശേഷമാണ് ചിത്രം ഇപ്പോൾ റിലീസിനെത്തുന്നത്.
ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. സംഗീതം ഹാരിസ് ജയരാജ്. എഡിറ്റിങ് ആന്റണി. വിക്രമിന് പുറമെ ഐശ്വര്യ രാജേഷ്, ഋതു വര്‍മ, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത്ത് കുമാര്‍, ദിവ്യദര്‍ശിനി, മുന്ന, സതീഷ് കൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.