ആലപ്പി അഷ്റഫ് വീണ്ടും സംവിധായകനാകുന്നു; ‘അടിയന്തരാവസ്ഥ കാലത്തെ അനുരാഗം’
ഒരിടവേളയ്ക്കു ശേഷം ആലപ്പി അഷ്റഫ് സംവിധാനം ചെയ്യുന്ന ‘അടിയന്തരാവസ്ഥ കാലത്തെ അനുരാഗം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഒലിവ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി നിർമിക്കുന്ന ഈ ചിത്രം അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു പ്രണയകഥ

ഒരിടവേളയ്ക്കു ശേഷം ആലപ്പി അഷ്റഫ് സംവിധാനം ചെയ്യുന്ന ‘അടിയന്തരാവസ്ഥ കാലത്തെ അനുരാഗം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.
ഒലിവ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി നിർമിക്കുന്ന ഈ ചിത്രം അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു പ്രണയകഥ പറയുകയാണ്.കായൽത്തീരത്തു ജീവിക്കുന്ന സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.
പുതുമുഖങ്ങൾക്കു പ്രാധാന്യം നൽകി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിലെ നായകനും നായികയും നിഹാലും ഗോപികാ ഗിരീഷുമാണ്.ഹാഷിം ഷാ, കൃഷ്ണപ്രഭ,, കലാഭവൻ റഹ്മാൻ, ഉഷ, ആലപ്പി അഷറഫ്, ഫെലിസിന, പ്രിയൻ, ശാന്തകുമാരി, അനന്തു കൊല്ലം, ജെ.ജെ.കുറ്റിക്കാട്, അമ്പുകാരൻ, മുന്ന, നിമിഷ, റിയ കാപ്പിൽ, എ.കബീർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രചന,ഗാനങ്ങൾ, ടൈറ്റസ് ആറ്റിങ്ങൽ, സംഗീതം അഫ്സൽ യൂസഫ്, കെ..ജെ.ആന്റണി, ടി.എസ്.ജയരാജ്. ആലാപനം യേശുദാസ്, ശ്രേയാ ഘോഷൽ, നജീബ് അർഷാദ്. ശ്വേതാ മോഹൻ. ഛായാഗ്രഹണം -ബി.ടി.മണി. എഡിറ്റിങ് എൽ. ഭൂമിനാഥൻ, കലാസംവിധാനം സുനിൽ ശ്രീധരൻ, മേക്കപ്പ് സന്തോഷ് വെൺപകൽ. കോസ്റ്റ്യും. ഡിസൈൻ തമ്പി ആര്യനാട്. ഫിനാൻസ് കൺട്രോളർ- ദില്ലി ഗോപൻ. ലൈൻ പ്രൊഡ്യൂസർ എ.കബീർ. പ്രൊഡക‌്ഷൻ കൺട്രോളർ പ്രതാപൻ കല്ലിയൂർ.
വർക്കലയിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ഡിസംബർ മധ്യത്തിൽ പ്രദർശനത്തിനെത്തുന്നു. കൃപാ ഫിലിംസ് സൊല്യഷൻസ് കെ. മൂവീസ്സിലൂടെ പ്രദർശനത്തിനെത്തിക്കുന്നു. പിആർഓ വാഴൂർ ജോസ്. ഫോട്ടോ ഹരി തിരുമല.