യുവജനോത്സവ വേദിയില്‍ വച്ച് തുടങ്ങിയതാണ് നടി നവ്യ നായരുമായുള്ള മത്സരമെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. സംസ്ഥാന കലോത്സവത്തില്‍ മോണോആക്ട് ആയിരുന്നു തന്റെ ഐറ്റം. അതിന് നവ്യയും എത്തി. ‘നന്ദനം’ സിനിമയുടെ ലൊക്കേഷനില്‍ നിന്നും എത്തിയ നവ്യ കപ്പ് കൊണ്ടുപോവുകയും ചെയ്തു. ‘ഡാന്‍സ് പാര്‍ട്ടി’ എന്ന പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുവജനോത്സവ വേദിയില്‍ തുടങ്ങിയതാണ് നടി നവ്യ നായരുമായുള്ള മത്സരമെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. സംസ്ഥാന കലോത്സവത്തില്‍ മോണോആക്ട് ആയിരുന്നു തന്റെ ഐറ്റം. അതിനു നവ്യയും എത്തി. ‘നന്ദനം’ സിനിമയുടെ ലൊക്കേഷനില്‍നിന്ന് എത്തിയ നവ്യ കപ്പ് കൊണ്ടുപോവുകയും ചെയ്തു. ‘ഡാന്‍സ് പാര്‍ട്ടി’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്സുമായി നടത്തിയ അഭിമുഖത്തിലാണ് ഷൈന്‍ ടോം ചാക്കോയുടെ വെളിപ്പെടുത്തൽ.

‘‘സിനിമയിലേക്ക് എത്താന്‍ വേണ്ടിയാണ് അന്ന് ഡാന്‍സ് പഠിക്കുന്നത്. കാരണം അന്ന് യുവജനോത്സവങ്ങളില്‍ നിന്നാണ് നടന്‍മാരെ സംവിധായകര്‍ തിരഞ്ഞെടുത്തിരുന്നത്. അന്ന് റീലുകളും സോഷ്യല്‍ മീഡിയയും ഒന്നുമില്ലല്ലോ. ഏതെങ്കിലും യുവജനോത്സവത്തിന്റെ പരിപാടി ഹിറ്റ് അടിച്ചാല്‍ സംവിധായകന്‍ നമ്മളെ തിരിച്ചറിയും. എന്നിട്ട് നമ്മളെ സിനിമയിലേക്ക് കൊണ്ടുപോകും. വിനീത്, മോനിഷ, മഞ്ജു വാരിയര്‍, നവ്യ നായര്‍ എല്ലാവരും യുവജനോത്സവത്തില്‍നിന്നു വന്നതാണ്. പ്ലസ് ടു എത്തിയപ്പോഴാണ് ഞാന്‍ ആദ്യമായി സംസ്ഥാന കലോത്സവത്തില്‍ എത്തുന്നത്.

ADVERTISEMENT

ഡാൻസ് അല്ല, മോണോആക്ട് വഴി. ഡാന്‍സ് വഴി എത്താന്‍ കുറച്ച് ബുദ്ധിമുട്ടാണ്. കാരണം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചാണ് മത്സരം. അവരോടു മത്സരിച്ചിട്ട് കാര്യമില്ല. പിന്നീട് മാറ്റിയെങ്കിലും ഞാന്‍ പഠിച്ചില്ല. കുറച്ചു കൂടി എക്‌സ്‌പെന്‍സീവ് ആണ് ഭരതനാട്യം, മോഹിനിയാട്ടം ഒക്കെ കളിക്കാന്‍. അത് പഠിക്കണം, അതിന്റെ വസ്ത്രം, ആഭരണം, അതിനൊക്കെ മാര്‍ക്കുണ്ട്. പൈസ നന്നായി ചെലവാക്കുന്ന കോണ്‍വന്റ് സ്‌കൂളുകളാണ് കൂടുതലും ഡാന്‍സിന് കൊണ്ടുപോവുക. മോണോആക്ടിന് അന്ന് ഒരു ചിലവുമില്ലല്ലോ. വെറുതെ പോയി നിന്നിട്ട് ചെയ്യാം. 

മോണോആക്ട് തുടങ്ങാന്‍ നോക്കുമ്പോൾ നവ്യ നായര്‍ വരുന്നു. നന്ദനത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് വരവ്. അപ്പോൾത്തന്നെ ഞാന്‍ പറഞ്ഞു, സിനിമാക്കാര്‍ തന്നെ കൊണ്ടുപോകും ഇത് എന്ന്. പറഞ്ഞ പോലെ തന്നെ നവ്യ നായര്‍ക്ക് ഫസ്റ്റ്. 

ADVERTISEMENT

Read more at: ‘സന്തോഷമായി എല്ലാവർക്കും’; ഭർത്താവ് സന്തോഷ് മേനോനൊപ്പമുള്ള ചിത്രം പങ്കുവച്ച് നവ്യ

എനിക്ക് ഒന്നും കിട്ടീല്ല, പതിനാലാം സ്ഥാനം കിട്ടി. നവ്യയെ കുറ്റം പറയാൻ പറ്റില്ലല്ലോ 14 ജില്ലയല്ലേ ഉളളൂ. അന്ന് ഞാൻ മലപ്പുറത്തെയാണ് പ്രതിനിധീകരിച്ചത്. നവ്യ നായരോടു ഞാന്‍ പറഞ്ഞു, സിനിമാക്കാരല്ലേ, ഇത് കള്ളക്കളിയാണെന്ന്. നിങ്ങള്‍ക്ക് രണ്ടാം സ്ഥാനമാല്ലേ എന്ന് ചോദിച്ചപ്പോള്‍ പതിനാലാം സ്ഥാനം എന്നു പറഞ്ഞു. അതിന്റെ മുന്നിലത്തെ കലോത്സവത്തിലാണ് നവ്യ നായര്‍ കരഞ്ഞത്. അവര്‍ വരുമ്പോത്തന്നെ ക്യാമറയും എല്ലാം എത്തും. അവരുടെ മോണോആക്ട് കഴിഞ്ഞാൽ പിന്നെ ആരുമുണ്ടാവില്ല കാണാന്‍.’’– ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

English Summary:

Shine Tom Chacko About School Youth Festival Days