10 കോടി അടിച്ച് ‘സലാർ’ ട്രെയിലർ
ഹോംബാലെ ഫിലിംസിന്റെ പുതിയ പാൻ ഇന്ത്യൻ ചിത്രമായ ‘സാലാർ’ ട്രെയിലർ യൂട്യൂബിൽ തരംഗമാകുന്നു. സിനിമയുടെ ഹിന്ദി ട്രെയിലര്‍ ഇതുവരെ കണ്ടത് 5 കോടി ആളുകളാണ്. തെലുങ്ക് ട്രെയിലര്‍ 3 കോടി ആളുകളും. തമിഴ് ട്രെയിലർ 79 ലക്ഷം ആളുകളും കന്നഡ ട്രെയിലർ 87 ലക്ഷവും മലയാളം

ഹോംബാലെ ഫിലിംസിന്റെ പുതിയ പാൻ ഇന്ത്യൻ ചിത്രമായ ‘സാലാർ’ ട്രെയിലർ യൂട്യൂബിൽ തരംഗമാകുന്നു. സിനിമയുടെ ഹിന്ദി ട്രെയിലര്‍ ഇതുവരെ കണ്ടത് 5 കോടി ആളുകളാണ്. തെലുങ്ക് ട്രെയിലര്‍ 3 കോടി ആളുകളും. തമിഴ് ട്രെയിലർ 79 ലക്ഷം ആളുകളും കന്നഡ ട്രെയിലർ 87 ലക്ഷവും മലയാളം ട്രെയിലർ 67 ലക്ഷം പേരും കണ്ടു. ഇതോടെ എല്ലാ ഭാഷകളിൽ നിന്നുമായി ട്രെയിലർ കണ്ടത് 10 കോടി ആളുകളാണ്.
കെജിഎഫ് എന്ന വമ്പൻ ഹിറ്റിനുശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ റിലീസിന് തയാറെടുക്കുന്ന സലാറിൽ പ്രഭാസാണ് നായകൻ. ചിത്രം ഡിസംബർ 22ന് ലോകമൊട്ടാകെ റിലീസ് ചെയ്യും. പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്നതു കൊണ്ട് തന്നെ ഇന്ത്യയൊട്ടാകെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. പൃഥ്വിരാജ് വില്ലൻ വേഷത്തിലെത്തുന്നു എന്നാണ് റിപ്പോർട്ട്. കൊടും ശത്രുകളായി മാറപ്പെടുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ. സൗഹൃദമെന്ന ഇമോഷനിലൂടെ പോകുന്ന ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് എത്തുക. ആദ്യ ഭാഗമായ സലാർ പാർട് 1- സീസ് ഫയറിലൂടെ രണ്ടു സുഹൃത്തുക്കളുടെ കഥയുടെ പാതി പ്രേക്ഷകരിൽ എത്തിക്കുന്നു.
ബോക്സ് ഓഫിസിൽ എക്കാലത്തെയും കലക്‌ഷൻ റെക്കോർഡുകൾ ചിത്രം തിരുത്തിക്കുറിക്കുമെന്നാണ് പ്രതീക്ഷ. സലാർ കേരളത്തിലെ തിയറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്‌ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്.
ഛായാഗ്രഹണം ഭുവൻ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുർ, നിർമാണം വിജയ് കിരഗാണ്ടർ, പ്രൊഡക്‌ഷൻ ഡിസൈനർ ടി.എൽ. വെങ്കടചലപതി, ആക്‌ഷൻസ് അൻപറിവ്, കോസ്റ്റ്യൂം തോട്ട വിജയ് ഭാസ്കർ, എഡിറ്റർ ഉജ്വൽ കുൽകർണി, വിഎഫ്എക്സ് രാഖവ് തമ്മ റെഡ്‌ഡി. പിആർഒ. മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ് ബ്രിങ്ഫോർത്ത് അഡ്വർടൈസിങ്.