കിങ് കോങിനു വില്ലൻ കോങ് തന്നെ; ട്രെയിലർ
മോൺസ്റ്റർമാരിലെ വമ്പന്മാരായ കിങ് കോങിനെയും ഗോഡ്സില്ലയെയും പ്രധാന കഥാപാത്രങ്ങളാക്കി ആദം വിൻഗാർഡ് ഒരുക്കുന്ന ‘ഗോഡ്സില്ല–കോങ്: ദ് ന്യൂ എംപയർ ട്രെയിലർ എത്തി. ലെജൻഡറി പിക്ചേഴ്സ് നിർമിക്കുന്ന ചിത്രം വാർണർ ബ്രദേഴ്സ് വിതരണം ചെയ്യുന്നു. ഗോഡ്സില്ല വേഴ്സസ് കോങിന്റെ തുടർച്ചയാണ് ഈ ചിത്രം. കിങ് കോങിന് ഇത്തവണ

മോൺസ്റ്റർമാരിലെ വമ്പന്മാരായ കിങ് കോങിനെയും ഗോഡ്സില്ലയെയും പ്രധാന കഥാപാത്രങ്ങളാക്കി ആദം വിൻഗാർഡ് ഒരുക്കുന്ന ‘ഗോഡ്സില്ല–കോങ്: ദ് ന്യൂ എംപയർ ട്രെയിലർ എത്തി. ലെജൻഡറി പിക്ചേഴ്സ് നിർമിക്കുന്ന ചിത്രം വാർണർ ബ്രദേഴ്സ് വിതരണം ചെയ്യുന്നു. ഗോഡ്സില്ല വേഴ്സസ് കോങിന്റെ തുടർച്ചയാണ് ഈ ചിത്രം.
കിങ് കോങിന് ഇത്തവണ വില്ലനായി എത്തുന്നത് സ്വന്തം വംശജരായ മറ്റ് കിങ് കോങുകളെയാണെന്ന് ട്രെയിലറിൽ നിന്നു വ്യക്തം. കിങ് കോങ് ഫ്രാഞ്ചൈസിയിലെ പതിമൂന്നാമത് സിനിമ കൂടിയാണ്. അമേരിക്കൻ ഫിലിം സ്റ്റുഡിയോ നിർമിക്കുന്ന അഞ്ചാമത്തെ ഗോഡ്സില്ല ചിത്രവും.
റെബേക്ക ഹാൾ, ബ്രയാൻ ഹെൻറി, ഡാൻ സ്റ്റീവൻസ്, കെയ്‌ലി ഹോട്ട്‌ലി, അലക്സ് ഫേൺസ്, ഫാലാ ചെൻ എന്നിവര്‍ പ്രധാന അഭിനേതാക്കളാകുന്നു.
കോവിഡ് സമയത്തിറങ്ങിയ ഗോഡ്സില്ല വേഴ്സസ് കോങ് ബോക്സ്ഓഫിസിൽ സർപ്രൈസ് ഹിറ്റായിരുന്നു. ഈ സിനിമയുടെ വലിയ വിജയത്തെ തുടർന്നാണ് ലെജൻഡറി പിക്ചേഴ്സ് തുടർഭാഗം പ്രഖ്യാപിക്കുന്നത്. ചിത്രം ഏപ്രിൽ 12ന് തിയറ്ററുകളിലെത്തും.