ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യ ആൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന താൾ ചിത്രത്തിന്റെ ട്രെയിലർ റിലീസായി. സൗഹൃദവും പ്രണയവും ഒപ്പം നിർണായകമായ രംഗങ്ങളും സംഭാഷണങ്ങളും കൂടി ചേർന്ന താളിന്റെ ട്രെയിലർ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടുകയാണ്. വിശ്വ, മിത്രൻ എന്നീ കേന്ദ്ര കഥാപാത്രങ്ങളിൽ കൂടിയുള്ള സങ്കീർണതകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യ ആൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന താൾ ചിത്രത്തിന്റെ ട്രെയിലർ റിലീസായി. സൗഹൃദവും പ്രണയവും ഒപ്പം നിർണായകമായ രംഗങ്ങളും സംഭാഷണങ്ങളും കൂടി ചേർന്ന താളിന്റെ ട്രെയിലർ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടുകയാണ്. വിശ്വ, മിത്രൻ എന്നീ കേന്ദ്ര കഥാപാത്രങ്ങളിൽ കൂടിയുള്ള സങ്കീർണതകൾ നിറഞ്ഞ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. 

മാധ്യമപ്രവർത്തകനും ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ഡോ: ജി.കിഷോറിന്റെ കലാലയ ജീവിതത്തിൽ നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നവാഗതനായ രാജാസാഗർ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. സിനു സിദ്ധാർത്ഥിന്റെ മികവാർന്ന ഫ്രെയിമുകളും ബിജിബാലിന്റെ സംഗീതവും താളിനെ കൂടുതൽ മികവാർന്നതാക്കുന്നു. ഗ്രേറ്റ്  അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. 

ADVERTISEMENT

ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യ ആൻ എന്നിവരോടൊപ്പം രൺജി പണിക്കർ, രോഹിണി,ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ,വിവിയ ശാന്ത്, അരുൺകുമാർ, മറീന മൈക്കിൾ,വൽസാ കൃഷ്ണാ,അലീന സിദ്ധാർഥ് എന്നിവരാണ് താളിലെ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. താളിന്റെ ഛായാഗ്രഹണം :സിനു സിദ്ധാർത്ഥ്, സംഗീതം: ബിജിബാൽ.

ലിറിക്‌സ്: ബി.കെ. ഹരിനാരായണൻ, രാധാകൃഷ്ണൻ കുന്നുംപുറം, സൗണ്ട് ഡിസൈൻ: കരുൺ പ്രസാദ്, വിസ്‌താ ഗ്രാഫിക്സ്, വസ്ത്രാലങ്കാരം: അരുൺ മനോഹർ, പ്രൊജക്റ്റ് അഡ്വൈസർ: റെജിൻ രവീന്ദ്രൻ, കല: രഞ്ജിത്ത് കോതേരി, പ്രൊഡക്‌ഷൻ കൺട്രോളർ: കിച്ചു ഹൃദയ് മല്ല്യ, ഡിസൈൻ: മാമി ജോ, ഡിജിറ്റൽ ക്രൂ: ഗോകുൽ, വിഷ്ണു, പിആർഓ: പ്രതീഷ് ശേഖർ.

English Summary:

Watch Thaal Trailer