അമിതാഭ് ബച്ചന്റെ കൊച്ചുമകനായ അഗസ്ത്യ നന്ദ, ശ്രീദേവിയുടെയും മകളായ ഖുഷി കപൂർ എന്നിവരെ ട്രോളുന്ന പോസ്റ്റ് ലൈക്ക് ചെയ്തതിൽ ക്ഷമാപണവുമായി നടി രവീണ ടണ്ടൻ. സോഷ്യൽ മീഡിയ പോസ്റ്റുകൾ സ്ക്രോൾ ചെയ്തു പോവുന്നതിനിടയിൽ അറിയാതെ ഈ പോസ്റ്റിനു ലൈക്ക് ചെയ്തു പോയതാണ് എന്നാണ് രവീണ കുറിച്ചത്. നെറ്റ്ഫ്ളിക്സിൽ റിലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമിതാഭ് ബച്ചന്റെ കൊച്ചുമകനായ അഗസ്ത്യ നന്ദ, ശ്രീദേവിയുടെയും മകളായ ഖുഷി കപൂർ എന്നിവരെ ട്രോളുന്ന പോസ്റ്റ് ലൈക്ക് ചെയ്തതിൽ ക്ഷമാപണവുമായി നടി രവീണ ടണ്ടൻ. സോഷ്യൽ മീഡിയ പോസ്റ്റുകൾ സ്ക്രോൾ ചെയ്തു പോവുന്നതിനിടയിൽ അറിയാതെ ഈ പോസ്റ്റിനു ലൈക്ക് ചെയ്തു പോയതാണ് എന്നാണ് രവീണ കുറിച്ചത്.  നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്ത ദ് ആർച്ചീസിലെ അഗസ്ത്യയുടെയും ഖുഷിയുടെയും അഭിനയത്തെ വിമർശിച്ചു കൊണ്ട്, ‘അഭിനയം ഇവിടെ മരിച്ചു’ എന്ന രീതിയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റാണ് രവീണ ലൈക്ക് ചെയ്തത്.  

പോസ്റ്റിൽ രവീണയുടെ ലൈക്ക് കണ്ട് രവീണക്കെതിരെ സമൂഹമാധ്യമങ്ങളിൽ പരക്കെ വിമർശനമുയർന്നിരുന്നു.  രവീണയുടെ മകൾ റാഷ തഡാനിയും ഉടൻ തന്നെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ് എന്നും വിമർശകർ ഓർമിപ്പിച്ചു. ഇതോടെ സംഭവത്തിൽ മാപ്പ് പറഞ്ഞ് രവീണ സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവയ്ക്കുകയായിരുന്നു.

ADVERTISEMENT

‘‘ലൈക്ക് ഞാൻ അറിയാതെ വന്നതാണ്, സ്ക്രോൾ ചെയ്ത് പോവുമ്പോൾ ഞാൻ പോലും അറിയാതെ ലൈക്ക് ബട്ടൺ അമർത്തിയതാണെന്ന് തോന്നുന്നു. അതുമൂലം ഉണ്ടാക്കിയേക്കാവുന്ന വേദനയ്ക്കും അസൗകര്യങ്ങൾക്കും ഞാൻ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു,’’–രവീണ കുറിച്ചു.   “ടച്ച് ബട്ടണുകളും സോഷ്യൽ മീഡിയയും” എന്നായിരുന്നു കുറിപ്പിനു രവീണ നൽകിയ തലക്കെട്ട്.

സോയ അക്തർ സംവിധാനം ചെയ്ത ചിത്രമാണ് ദ് ആർച്ചീസ്. അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദ, ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ, ശ്രീദേവിയുടെ മകൾ ഖുഷി കപൂർ എന്നിവർ ഈ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചിരുന്നു.  വെൻഡന്റ് റെയ്‌ന, മിഹിർ അഹൂജ, അദിതി ഡോട്ട്, യുവരാജ് മെൻഡ എന്നിവരും  ആർച്ചീസിൽ അഭിനയിച്ചിട്ടുണ്ട്.   ഡിസംബർ 7ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ചിത്രത്തിന് വിമർശനങ്ങൾ ഏറെയാണ്.  

ADVERTISEMENT

ചിത്രത്തിലെ അഗസ്ത്യ നന്ദയുടെയും ഖുഷി കപൂറിന്റെയും അഭിനയത്തിനെ പരിഹസിച്ചുകൊണ്ട് നിരവധി പോസ്റ്റുകളാണ് വരുന്നത്. 

English Summary:

Raveena Tandon apologises for liking a social media post criticising The Archies actors Agastya Nanda, Khushi Kapoor