നടിയുമായി ബന്ധപ്പെടുത്തി അപവാദ പ്രചരണം; വിജയ് ദേവരകൊണ്ടയുടെ പരാതിയിൽ യൂട്യൂബർ പിടിയിൽ
നടൻ വിജയ് ദേവരകൊണ്ടയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തിയ യൂട്യൂബർ അറസ്റ്റില്‍. അനന്തപുര്‍ സ്വദേശിയായ വെങ്കട കിരൺ എന്നയാളെയാണ് പൊലീസ് കസ്റ്റഡയിൽ എടുത്തത്. ഒരു നടിയേയും വിജയ് ദേവരകൊണ്ടയെയും ചേർത്ത് യൂട്യൂബ് ചാനലിലൂടെ വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞു എന്നതാണ് നടന്റെ പരാതിയുടെ

നടൻ വിജയ് ദേവരകൊണ്ടയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തിയ യൂട്യൂബർ അറസ്റ്റില്‍. അനന്തപുര്‍ സ്വദേശിയായ വെങ്കട കിരൺ എന്നയാളെയാണ് പൊലീസ് കസ്റ്റഡയിൽ എടുത്തത്. ഒരു നടിയേയും വിജയ് ദേവരകൊണ്ടയെയും ചേർത്ത് യൂട്യൂബ് ചാനലിലൂടെ വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞു എന്നതാണ് നടന്റെ പരാതിയുടെ അടിസ്ഥാനം. ചാനലിൽനിന്ന് വിഡിയോ ഡിലീറ്റ് ചെയ്തതായും പൊലീസ് ഉറപ്പുവരുത്തിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് വിജയ് ദേവരകൊണ്ടയുമായി ബന്ധപ്പെട്ട ടീം പത്രക്കുറിപ്പും പുറത്തിറക്കിയിരുന്നു. ‘‘ഈ വ്യക്തി വിജയ്‍യെയും ഒരു നടിയെയും ചേർത്ത് അശ്ലീല വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. അപകീർത്തികരമായ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഇതിന്റെ വിവരങ്ങൾ പൊലീസിനെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച വ്യക്തിയെ വ്യക്തിയെ കണ്ടെത്തി.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രതിരോധ നടപടികൾ സ്വീകരിച്ചു വരികയാണ്. വിജയ് ദേവരകൊണ്ടയുമായി ബന്ധപ്പെട്ട് ഇത്തരം ഗോസിപ്പുകള്‍ പ്രചരിപ്പിക്കുന്നത് പതിവാണ്, പക്ഷേ ചിലപ്പോൾ ഇത് പരിധി വിടാറുണ്ട്. അതിനാല്‍ തന്നെ വിജയ് ഈ വിഷയത്തില്‍ ഒരു മാതൃക കാണിക്കാൻ ആഗ്രഹിക്കുന്നു.’’–പത്രക്കുറിപ്പിൽ പറയുന്നു.
സംഭവത്തിൽ യൂട്യൂബറെ പൊലീസ് കണ്ടെത്തുകയും കൗൺസിലിങിന് വിധേയനാക്കുകയും ചെയ്തിരുന്നു. തുടർന്ന് വിഡിയോകൾ ഡിലീറ്റ് ചെയ്യിച്ചശേഷം വിട്ടയയ്ക്കുകയായിരുന്നു.