എനിക്ക് ഒസിഡി ഉണ്ട്, അതിന്റെ പ്രതിഫലനമാകും: കരി ഓയിൽ ട്രോളുകളിൽ പ്രശാന്ത് നീൽ
‘സലാർ’ എന്ന ചിത്രത്തിന്റെ കഥ ഇരുണ്ട പശ്ചാത്തലത്തിലാണ് നടക്കുന്നതെന്ന് സംവിധായകൻ പ്രശാന്ത് നീൽ. സലാറിന്റെ പോസ്റ്റർ പുറത്തിറങ്ങിയത് മുതൽ ചിത്രത്തിന് കെജിഎഫുമായി സാമ്യമുണ്ടെന്നും മുതൽമുടക്ക് കുറക്കാൻ വേണ്ടി കെജിഎഫിന്റെ സെറ്റ് പൊളിക്കാതെ സലാർ ഷൂട്ട് ചെയ്തതാണെന്നുമുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ചൂട്

‘സലാർ’ എന്ന ചിത്രത്തിന്റെ കഥ ഇരുണ്ട പശ്ചാത്തലത്തിലാണ് നടക്കുന്നതെന്ന് സംവിധായകൻ പ്രശാന്ത് നീൽ. സലാറിന്റെ പോസ്റ്റർ പുറത്തിറങ്ങിയത് മുതൽ ചിത്രത്തിന് കെജിഎഫുമായി സാമ്യമുണ്ടെന്നും മുതൽമുടക്ക് കുറക്കാൻ വേണ്ടി കെജിഎഫിന്റെ സെറ്റ് പൊളിക്കാതെ സലാർ ഷൂട്ട് ചെയ്തതാണെന്നുമുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ചൂട് പിടിച്ചിരുന്നു. എന്നാൽ തനിക്ക് ഒസിഡി ഉള്ളതുകാരണം ഒരുപാട് നിറങ്ങൾ ഇഷ്ടമല്ലെന്നും തന്റെ വ്യക്തിത്വത്തിന്റെ പ്രതിഫലങ്ങളായിരിക്കും തന്റെ ചിത്രങ്ങളെന്നും പ്രശാന്ത് നീൽ പറയുന്നു. സലാറിന്റെ റിലീസുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് സംവിധായകൻ പ്രശാന്ത് നീൽ ‘കെജിഎഫ് സലാർ കരിഓയിൽ യൂണിവേഴ്‌സ് ട്രോളു’കളോട് പ്രതികരിച്ചത്.
‘‘എനിക്ക് ഒസിഡി ഉണ്ട്. എന്റെ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണ് എന്റെ സിനിമകളിൽ കാണുന്നത്. വസ്ത്രങ്ങള്‍ പോലും ഒരുപാട് നിറങ്ങളുള്ളത് എനിക്ക് ഇഷ്ടമല്ല. കെജിഎഫും സലാറും ഒരുപോലെ തോന്നുന്നത് അതിന്റെ രണ്ടിന്റെയും ഇരുണ്ട പശ്ചാത്തലവും കാരണം ആയിരിക്കും. സിനിമാറ്റോഗ്രാഫര്‍ ഭുവന്‍ ഗൗഡ ഇരുണ്ട പശ്ചാത്തലം മനസില്‍ കണ്ടാണ് ഷൂട്ട് ചെയ്തതെങ്കിലും അദ്ദേഹം ഇടയ്ക്കിടെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ചിലപ്പോൾ ഇരുണ്ട പശ്ചാത്തലം കൊണ്ട് ചിത്രം വിജയിക്കും അല്ലെങ്കിൽ പരാജയപ്പെടും എന്ന് എനിക്കറിയാമായിരുന്നു.
കെജിഎഫും സലാറും ബന്ധപ്പെടുത്തിയുള്ള ചില ചര്‍ച്ചകള്‍ കണ്ടിരുന്നു. സലാറിന്റെ കഥ പറയേണ്ടത് ഇരുളടഞ്ഞ പശ്ചാത്തലത്തിലാണ്. സിനിമയുടെ മൂഡ് ഇരുണ്ടതാണ്. കെജിഎഫിന്റെ പശ്ചാലത്തലത്തിന്റെ സാമ്യം സലാറിലും തോന്നുന്നുണ്ടെങ്കിൽ അത് കഥ ആവശ്യപ്പെടുന്നത് കൊണ്ടുമാത്രമാണ് മനഃപൂർവമല്ല. സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചകള്‍ കാരണം അത് മാറ്റാനാവില്ല. അതാണ് സലാറിന്റെ മൂഡ്.’’ പ്രശാന്ത് നീല്‍ പറഞ്ഞു.
കെജിഎഫ് ഒന്നും രണ്ടും ഭാഗങ്ങളുടെ വൻ വിജയങ്ങൾക്ക് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമാണ് സലാർ. പ്രഭാസിനൊപ്പം പൃഥ്വിരാജ് പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ ശ്രുതി ഹാസന്‍, ജഗപതി ബാബു, ബോബി സിംഹ, ശ്രേയ റെഡ്ഡി, ഈശ്വരി റാവോ, ദയാനന്ത് റെഡ്ഡി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സലാർ ഡിസംബർ 22 ന് തിയറ്ററുകളിലെത്തും.