മനംനൊന്ത് വിജയകാന്തിനു മുന്നിൽ വിജയ്; വൈകാരിക വിഡിയോ
അന്തരിച്ച നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് വിജയ്. വ്യാഴാഴ്ച രാത്രി ഡിഎംഡികെ പാർട്ടി ആസ്ഥാനത്തെത്തിയ വിജയ് മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു. ഭാര്യ പ്രേമലത ഉൾപ്പെടെയുള്ള കുടുംബാംഗങ്ങങ്ങളെ വിജയ് ആശ്വസിപ്പിക്കുകയും ചെയ്തു. വിജയ്‌യുടെ സിനിമാ കരിയറിൽ നിർണായക

അന്തരിച്ച നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് വിജയ്. വ്യാഴാഴ്ച രാത്രി ഡിഎംഡികെ പാർട്ടി ആസ്ഥാനത്തെത്തിയ വിജയ് മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു. ഭാര്യ പ്രേമലത ഉൾപ്പെടെയുള്ള കുടുംബാംഗങ്ങങ്ങളെ വിജയ് ആശ്വസിപ്പിക്കുകയും ചെയ്തു. വിജയ്‌യുടെ സിനിമാ കരിയറിൽ നിർണായക പങ്കുവഹിച്ചിട്ടുള്ള നടനാണ് വിജയകാന്ത്. ഇരുവർക്കുമിടയിൽ ആ സൗഹൃദവും സ്നേഹവും എപ്പോഴും ഉണ്ടായിരുന്നു. പ്രിയപ്പെട്ട ഒരാൾ വിടപറയുന്നതിന്റെ വേദന വിജയ്‌യുടെ മുഖത്തും പ്രകടമായിരുന്നു.
വിജയ്‌യെ കൈപിടിച്ച് ഉയർത്തുന്നതിൽ വിജയകാന്ത് നിർണായക പങ്കുവഹിച്ചിട്ടുണ്ട്. തന്റെ സിനിമാ ജീവിതത്തിൽ വളരെ പ്രാധാന്യമുള്ള വ്യക്തിയാണ് വിജയകാന്ത് എന്ന് വിജയ് മുൻപൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
1992-ൽ നായകനായി വിജയ് അരങ്ങേറ്റം കുറിച്ച ‘നാളെയെ തീര്‍പ്പ്’ എന്ന ചിത്രം പരാജയമായിരുന്നു. അച്ഛന് എസ്.സി. ചന്ദ്രശേഖര്‍ തന്നെയാണ് ചിത്രം നിര്‍മിച്ച് സംവിധാനം ചെയ്തത്.
അതോടെ അക്കാലത്തെ സൂപ്പർതാരമായിരുന്ന വിജയകാന്തിനെ ചന്ദ്രശേഖർ സമീപിച്ചു. വിജയ് നായകനാകുന്ന ചിത്രത്തിൽ അഭിനയിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
വിജയകാന്തിനൊപ്പം ചിത്രം ചെയ്യുന്നത് മകന്റെ കരിയറിന് ഊർജമാകുമെന്ന് ചന്ദ്രശേഖർ വിശ്വസിച്ചിരുന്നു. മറുത്തൊന്നും പറയാതെ വിജയകാന്തും സമ്മതിച്ചു. അങ്ങനെ ഇരുവരുമൊന്നിച്ച ‘സെന്ധൂരപാണ്ടി’ എന്ന സിനിമ വലിയ വിജയമായിരുന്നു.