ഒടിടി വിപ്ലവം, സുബിയുടെ 10 പവന്റെ കടം, ഓർമ നശിച്ച മാധവനും കനകലതയും; 2023ൽ ശ്രദ്ധിക്കപ്പെട്ട 10 വാർത്തകൾ
കോവിഡിന്റെ ആഘാതം വിട്ടൊഴിഞ്ഞ് മലയാള സിനിമ പുതിയ സഞ്ചാരപഥങ്ങൾ തേടിയ വർഷമായിരുന്നു 2023. തിയറ്ററിൽ പ്രേക്ഷകരെത്തുന്നില്ലെന്ന ആശങ്കയോടെയാണ് ആദ്യമാസങ്ങൾ കടന്നു പോയത്. ഫെബ്രുവരിയിൽ രോമഞ്ചവും മെയ് മാസത്തിൽ 2018ഉം ആ ധാരണ തിരുത്തിയെഴുതി. ഫെബ്രുവരിയിൽ രോമാഞ്ചം തുടങ്ങിവച്ച ഓളം ഓണക്കാലത്ത് ആർഡിഎക്സ് കളറാക്കി.
കോവിഡിന്റെ ആഘാതം വിട്ടൊഴിഞ്ഞ് മലയാള സിനിമ പുതിയ സഞ്ചാരപഥങ്ങൾ തേടിയ വർഷമായിരുന്നു 2023. തിയറ്ററിൽ പ്രേക്ഷകരെത്തുന്നില്ലെന്ന ആശങ്കയോടെയാണ് ആദ്യമാസങ്ങൾ കടന്നു പോയത്. ഫെബ്രുവരിയിൽ രോമഞ്ചവും മെയ് മാസത്തിൽ 2018ഉം ആ ധാരണ തിരുത്തിയെഴുതി. ഫെബ്രുവരിയിൽ രോമാഞ്ചം തുടങ്ങിവച്ച ഓളം ഓണക്കാലത്ത് ആർഡിഎക്സ് കളറാക്കി.
കോവിഡിന്റെ ആഘാതം വിട്ടൊഴിഞ്ഞ് മലയാള സിനിമ പുതിയ സഞ്ചാരപഥങ്ങൾ തേടിയ വർഷമായിരുന്നു 2023. തിയറ്ററിൽ പ്രേക്ഷകരെത്തുന്നില്ലെന്ന ആശങ്കയോടെയാണ് ആദ്യമാസങ്ങൾ കടന്നു പോയത്. ഫെബ്രുവരിയിൽ രോമഞ്ചവും മെയ് മാസത്തിൽ 2018ഉം ആ ധാരണ തിരുത്തിയെഴുതി. ഫെബ്രുവരിയിൽ രോമാഞ്ചം തുടങ്ങിവച്ച ഓളം ഓണക്കാലത്ത് ആർഡിഎക്സ് കളറാക്കി.
കോവിഡിന്റെ ആഘാതം വിട്ടൊഴിഞ്ഞ് മലയാള സിനിമ പുതിയ സഞ്ചാരപഥങ്ങൾ തേടിയ വർഷമായിരുന്നു 2023. തിയറ്ററിൽ പ്രേക്ഷകരെത്തുന്നില്ലെന്ന ആശങ്കയോടെയാണ് ആദ്യമാസങ്ങൾ കടന്നു പോയത്. ഫെബ്രുവരിയിൽ ‘രോമാഞ്ച’വും മെയ് മാസത്തിൽ ‘2018’ എന്ന സിനിമയും ആ ധാരണകൾ തിരുത്തിയെഴുതി. രോമാഞ്ചം തുടങ്ങിവച്ച ഓളം ഓണക്കാലത്ത് ആർഡിഎക്സ് കളറാക്കി. പിന്നീട് വന്ന കണ്ണൂർ സ്ക്വാഡും ഗരുഡനും കാതലും നേരും പണംവാരി ചിത്രങ്ങളായി. ഫാലിമിയും മധുരം മനോഹരം മോഹവും നെയ്മറും 18 പ്ലസും പാച്ചുവും അദ്ഭുതവിളക്കും പ്രണയവിലാസവുമെല്ലാം ശരാശരി വിജയം കൊയ്തു. അതിനിടയിൽ ജനപ്രിയതാരങ്ങളുടെ അകാലവേർപാട് നോവായി. സംവിധായകരായ കെ.ജി ജോർജ്, സിദ്ദീഖ്, അഭിനേതാക്കളായ ഇന്നസന്റ്, മാമൂക്കോയ, സുബി സുരേഷ്, കൊല്ലം സുധി, കലാഭവൻ ഹനീഫ് എന്നിങ്ങനെ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കടന്നുപോയ താരങ്ങൾക്ക് കലാകേരളം ഹൃദയം കൊണ്ട് യാത്രാമൊഴിയേകി. ഈ വർഷം മലയാളികൾ ഏറ്റവും കൂടുതൽ വായിക്കുകയും പങ്കുവയ്ക്കുകയും ചെയ്ത സിനിമാവാർത്തകളിലേക്ക്.
1.‘രവികുമാറിന്റെയും ശ്രീദേവിയുടെയും റജിസ്റ്റർ വിവാഹത്തിന് ഞാൻ സാക്ഷിയായി’
ഇന്ത്യൻ സിനിമയിൽ പ്രണയ ചക്രവർത്തിമാരായി അറിയപ്പെട്ടിരുന്ന മൂന്നു നായക നടന്മാരാണ് നമുക്കുണ്ടായിരുന്നത്. ഹിന്ദിയിലെ ദേവാനന്ദും തമിഴിലെ ജമിനി ഗണേശനും മലയാളത്തിലെ നമ്മുടെ നിത്യവസന്തമായിരുന്ന പ്രേംനസീറുമായിരുന്നു ആ നിത്യകാമുകന്മാർ. ഇവർ മൂവരിൽ പ്രഥമസ്ഥാനം ജമിനി ഗണേശനായിരുന്നു. തമിഴ് ജനത കാതൽ മന്നൻ എന്നു വിളിച്ചിരുന്ന അദ്ദേഹത്തിന്റെ മാസ്മരിക ഭാവമുള്ള പ്രണയരംഗങ്ങൾ കണ്ടിട്ട് തമിഴിലെ കവിഞ്ജർ കണ്ണദാസൻ ഇന്ത്യൻ സിനിമയിലെ ‘പ്രണയ മിത്തെ’ന്നാണ് ജമിനിയെ വിശേഷിപ്പിച്ചിരുന്നത്.
നടികർ തിലകം ശിവാജി ഗണേശൻ ഒരു പത്രക്കാരന്റെ ചോദ്യത്തിന് ജമിനിയെപ്പറ്റി പറഞ്ഞത് ഇങ്ങിനെയായിരുന്നു: ‘‘നവരസങ്ങളിൽ ഏറ്റവും ടഫായിട്ട് എനിക്കു തോന്നിയത് ശൃംഗാര രസമാണ്. കാണുന്നവർക്കു ചുമ്മാ പെണ്ണിന്റെ പുറകെ ഓടി നടന്നു കെട്ടിപ്പിടിച്ചു നടക്കുന്നത് വളരെ സുഖമുള്ള പണിയായിട്ട് തോന്നാം. റോങ്, ലൗ സീനിൽ അഭിനയിക്കുന്നതാണ് എനിക്ക് റൊമ്പ ബുദ്ധിമുട്ടായി തോന്നിയിട്ടുള്ളത്. റൊമാൻസ് ചെയ്യാൻ നമ്മ മച്ചാനെപ്പോലെ വേറെ ആരും ഇങ്ക ഇല്ലൈ.’’...
2. ഒടിടി നല്ലതെന്ന് നിർമാതാക്കൾ, മോശമെന്ന് തിയറ്ററുകാർ: മലയാള സിനിമയുടെ ഭാവി എങ്ങോട്ട് ?
രണ്ടു വർഷക്കാലം മലയാള സിനിമയെ വറുതിയിലാക്കിയ കോവിഡ് കാലത്ത് ആശ്വാസമായി രംഗ പ്രവേശം ചെയ്ത ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഒരു പുതിയ സിനിമാസംസ്കാരത്തെ തന്നെ മലയാളികളിലേക്ക് എത്തിച്ചു. വമ്പന്മാർ ഉൾപ്പടെ നിരവധി ഓൺലൈൻ പ്ലാറ്റ്ഫോമുകളാണ് താരമൂല്യം നോക്കാതെ സിനിമ പ്രദർശിപ്പിക്കാൻ മുന്നോട്ടു വന്നത്. സിനിമ നിർമിച്ച് പെട്ടിയിലാക്കി കാത്തിരിക്കേണ്ടിവന്ന നിർമാതാക്കൾക്ക് വലിയൊരാശ്വാസമായിരുന്നു ഒടിടി പ്ലാറ്റ്ഫോമുകൾ. എന്നാൽ അതിനൊരു വലിയ മറുവശം കൂടിയുണ്ട്. ഒടിടിയിൽ റിലീസ് ചെയ്യാം എന്ന ആവേശത്തിൽ സിനിമാ പ്രവർത്തകരിൽ ചിലർ ഗുണനിലവാരത്തിൽ ശ്രദ്ധ ചെലുത്താതെ ഒടിടിക്ക് വേണ്ടി സിനിമകൾ ചെയ്തുകൂട്ടുന്ന സ്ഥിതിയിലെത്തിയതോടെ ഒടിടിയും സിനിമ തിരഞ്ഞെടുക്കുന്നതിൽ സൂക്ഷ്മത പുലർത്തിത്തുടങ്ങി. ഇതോടെ സൂപ്പർ താരങ്ങളുടേത് ഉൾപ്പടെ നിരവധി സിനിമകളാണ് റിലീസ് ചെയ്യാൻ പ്ലാറ്റ്‌ഫോം കിട്ടാതെ വലഞ്ഞത്. ഫലമോ, ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ മാത്രമുള്ള സാങ്കേതിക നിലവാരവുമായി വന്ന ചിത്രങ്ങൾ തിയറ്ററുകളിൽ റിലീസ് ചെയ്തതോടെ പരാജയപ്പെടുന്ന അവസ്ഥയും ഉണ്ടായി....
3. മണിയുടെ പെങ്ങളൂട്ടി സുബി; ആ പത്തു പവന്റെ കടം
അന്ന് ഈ പത്തുപവന്റെ കടം ബാക്കിവച്ച് അപ്രതീക്ഷിതമായി കലാഭവന്‍ മണി പോയി. ആ ഓര്‍മകള്‍ പറയുമ്പോഴെല്ലാം പെങ്ങളുടെ കല്യാത്തിന് മണിയാങ്ങള മാറ്റിവച്ച പത്തുപവന്റെ കഥയും സുബി പറയുമായിരുന്നു. ഇപ്പോള്‍ വിവാഹമെന്ന് സ്വപ്നത്തിലേക്ക് അടുത്തുകൊണ്ടിരുന്നപ്പോള്‍ മണിയെ പോലെ തന്നെ മലയാളിയെ ഒന്നടങ്കം ഞെട്ടിച്ച്, കരയിച്ച് സുബിയും പോകുന്നു. കലാഭവന്‍ മണിയെന്ന അതുല്യപ്രതിഭയുടെയും സുബി സുരേഷിന്റേയും ജീവിതം ചേര്‍ത്തുവച്ചാല്‍ ഒരുപാട് സാമ്യതകളുണ്ട്. മരണത്തില്‍ പോലും. കരള്‍ രോഗമാണ് ഇരുവരെയും ജീവന്‍ കവര്‍ന്നത്. അതും അപ്രതീക്ഷിതമായി....
4. രാജമൗലിയുടെ ദീർഘവീക്ഷണം; ഇന്ത്യ പോലും തഴഞ്ഞ ‘ആർആർആർ’
ഓസ്കർ പുരസ്കാരങ്ങളിൽ തലയെടുപ്പോടെ രാജമൗലി ചിത്രം ‘ആർആർആർ’. മികച്ച ഒറിജിനൽ സോങിനുള്ള പുരസ്കാരം നാട്ടു നാട്ടു നേടി. 14 വർഷത്തിനു ശേഷമാണ് ഇന്ത്യ വീണ്ടും ഓസ്കറിൽ മുത്തമിടുന്നത്. രാജമൗലി, ജൂനിയർ എൻടിആർ, കീരവാണി, ചന്ദ്രബോസ്, രാം ചരൺ, ഉപാസന രാം ചരൺ, കാല ൈഭരവ, രാഹുൽ സിപ്ലിഗുഞ്, പ്രേം രക്ഷിത് എന്നിവർ ഓസ്കർ ചടങ്ങിനെത്തിയിരുന്നു. ഓസ്കറിലെങ്ങും നാട്ടു നാട്ടു തരംഗമായിരുന്നു. ഓസ്കർ വേദിയിൽ നാട്ടു നാട്ടു ചുവടുവച്ചപ്പോൾ ഹോളിവുഡിലെ വമ്പൻ താരങ്ങളടക്കം പാട്ടിൽ മുഴുകി...
5. ജൂഡ് പറഞ്ഞു: ‘നമുക്കൊരു പ്രളയമുണ്ടാക്കണം’; മോഹൻദാസ് കളത്തിലിറങ്ങി
പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെ കണ്ടിരുന്ന രംഗമായിരുന്നു ഗർഭിണിയെ ഹെലികോപ്റ്റർ ഉപയോഗിച്ച് എയർ ലിഫ്റ്റ് ചെയ്തു രക്ഷിക്കുന്നത്. എന്നാൽ ആ ഹെലികോപ്ടർ പോലും കൃത്രിമമായിരുന്നു എന്ന് പറയുന്നിടത്താണ് സിനിമയുടെ കലാസംവിധാനത്തിന് പിന്നിൽ പ്രവർത്തിച്ച പ്രതിഭയുടെ കരവിരുത് ശ്രദ്ധേയമാകുന്നത്. ലൂസിഫര്‍, മാമാങ്കം, അയ്യപ്പനും കോശിയും, ബ്രോ ഡാഡി തുടങ്ങി മുപ്പതിലധികം ചിത്രങ്ങളുടെ കലാസംവിധാനത്തിന് ചുക്കാൻ പിടിച്ച മോഹന്‍ദാസ് ആണ് 2018 ന്റെ ടെക്നിക്കൽ ബ്രില്യൻസിനു പിന്നിൽ. മലയാള സിനിമാ ചരിത്രത്തിൽത്തന്നെ ഏറ്റവും വേഗത്തിൽ നൂറുകോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രമെന്ന ഖ്യാതി നേടിയ 2018 ലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച കലാകാരൻ, മണി എന്ന് സ്നേഹിതർ വിളിക്കുന്ന മോഹൻദാസ് മനോരമ ഓൺലൈനിൽ...
6.‘മമ്മൂക്ക ഞങ്ങള്‍ പിരിഞ്ഞു’: ‘ഹിറ്റ്‌ലർ’ സിനിമയുടെ കഥ പറയാൻ പോയ സിദ്ദീഖ്
മമ്മൂക്കയെ കുറിച്ചുള്ള കഥകളാണ് നമ്മള്‍ പറഞ്ഞു നിര്‍ത്തിയത്. ഞാനും ലാലും സംവിധാനത്തിലേക്കു കടന്നതിനു ശേഷം മമ്മൂക്കയെ നായകനാക്കി ഒരുക്കിയ ആദ്യ ചിത്രം ‘ഹിറ്റ്‌ലര്‍’ ആയിരുന്നു. സിനിമയിലെ ഞങ്ങളുടെ പല ആദ്യാനുഭവങ്ങളും മമ്മൂക്കയിലൂടെ സംഭവിച്ചതാണെന്ന് ഞാന്‍ കഴിഞ്ഞ ലക്കം പറഞ്ഞിരുന്നല്ലോ. ഹിറ്റ്‌ലറിലുമുണ്ട് അത്തരമൊരു കൗതുകം....
7. ബീയറാണ് വില്ലൻ; കലാഭവൻ മണിയുടെ മരണത്തിനു പിന്നിലെ യാഥാർഥ്യം
കലാഭവൻ മണിയുടെ മരണത്തിനു പിന്നിലെ യാഥാർഥ്യം വെളിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥൻ. മണിയുടെ രക്തത്തിൽ കണ്ടെത്തിയ മീഥൈൽ ആൽക്കഹോളിന്റെയും കീടനാശിനിയുടെയും സാന്നിധ്യമാണ് മരണം സംബന്ധിച്ച് ദുരൂഹത സൃഷ്ടിച്ചതും വിവാദമായതും. പൊലീസിനെ ഏറെ കുഴപ്പിച്ച ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയതും അതിന്റെ അന്വേഷണവഴികളും കേസന്വേഷണത്തിന് നേതൃത്വം നൽകിയ ടീമിലുണ്ടായിരുന്ന പി.എന്‍. ഉണ്ണിരാജൻ ഐപിഎസ് വെളിപ്പെടുത്തി. സഫാരി ചാനലിനു നൽകിയ അഭിമുഖത്തിലാണ് പി.എന്‍. ഉണ്ണിരാജന്റെ തുറന്നു പറച്ചിൽ....
8. ‘ബ്ലഡി സ്വീറ്റ്, ലിറ്റിൽ സോർ’: ലിയോ റിവ്യൂ
ആക്‌ഷനും ഡ്രാമയും ഇമോഷനുകളും മാസും ചേരുംപടി ചേർത്ത ഒരു ലോകേഷ് സ്പെഷൽ ബിരിയാണി– അതാണ് ‘ലിയോ’. ദളപതിയുടെ ഇതുവരെ കാണാത്തത്ര മികച്ച അഭിനയരംഗങ്ങൾ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ബ്ലഡി സ്വീറ്റ് എന്ന സിഗ്നേച്ചർ ഡയലോഗിനോടു നീതി പുലർത്തുന്നുണ്ട് സിനിമയെങ്കിലും ആദ്യ പകുതിയുടെ അത്ര രണ്ടാം പകുതി എത്തിയില്ല എന്നതാണ് വാസ്തവം.
9. ഓർമ നശിച്ചു, ആരും വിളിക്കാനുമില്ല ; ആരോരുമില്ലാതെ നടൻ ടി.പി. മാധവൻ
ഒരിക്കൽ ഏറെ കാണാൻ ആഗ്രഹിച്ചവരെയും ഉറ്റവരെയും ഓർത്തെടുക്കാൻ കഴിയാതെ, വേദനിപ്പിക്കുന്ന ഓർമകളൊന്നും അലോസരപ്പെടുത്താതെ ഒരു താരം. ഒരിക്കൽ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്ന നടൻ ടി.പി. മാധവനാണ് പത്തനാപുരത്തെ ഗാന്ധിഭവനിൽ ഓർമകൾ നഷ്ടപ്പെട്ടു കഴിയുന്നത്. അറുനൂറിലധികം സിനിമകളിൽ അഭിനയിച്ച, ‘അമ്മ’യുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന ടി.പി. മാധവൻ ഇപ്പോൾ പല കാര്യങ്ങളും ഓർത്തെടുക്കാൻ ബുദ്ധിമുട്ടുകയാണ്....
10. മറവി രോഗം ബാധിച്ച് ദയനീയാവസ്ഥയിൽ കനകലത
പാര്‍ക്കിൻസൺസും മറവിരോഗവും കാരണം ദുരിതാവസ്ഥയിലായി നടി കനകലത. നടിയുടെ സഹോദരി വിജയമ്മയാണ് ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ കനകലതയുടെ അസുഖത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 2021 മുതലാണ് നടിയിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ഉറക്കക്കുറവായിരുന്നു തുടക്കം. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഡോക്ടറെ കണ്ടതിനെ തുടർന്നാണ് ഡിമൻഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് കണ്ടുപിടിക്കുന്നത്. എംആർഐ സ്കാനിൽ തലച്ചോറ് ചുരുങ്ങുകയാണെന്നും കണ്ടെത്തി......