50000 രൂപ മുതൽ ഒരു ലക്ഷം വരെ; 1500 കുടുംബങ്ങളെ സഹായിച്ച് വിജയ്
വെള്ളപ്പൊക്കം മൂലം ജീവിതം ദുരിതത്തിലായ 1500 കുടുംബങ്ങൾക്ക് സഹായഹസ്തവുമായി ദളപതി വിജയ്. തിരുനൽവേലി, തൂത്തുക്കുടി പ്രദേശങ്ങളിലെ കുടുംബങ്ങൾക്കാണ് വിജയ് നേരിട്ടെത്തി സഹായം നൽകിയത്. ഇരുപ്രദേശങ്ങളിൽ നിന്നും വെള്ളപ്പൊക്കം മൂലം ജീവിതം ദുസഹമായ 750 കുടുംബങ്ങളെ വിജയ്‍യുടെ ഫാൻസ് അസോസിയേഷൻ

വെള്ളപ്പൊക്കം മൂലം ജീവിതം ദുരിതത്തിലായ 1500 കുടുംബങ്ങൾക്ക് സഹായഹസ്തവുമായി ദളപതി വിജയ്. തിരുനൽവേലി, തൂത്തുക്കുടി പ്രദേശങ്ങളിലെ കുടുംബങ്ങൾക്കാണ് വിജയ് നേരിട്ടെത്തി സഹായം നൽകിയത്. ഇരുപ്രദേശങ്ങളിൽ നിന്നും വെള്ളപ്പൊക്കം മൂലം ജീവിതം ദുസഹമായ 750 കുടുംബങ്ങളെ വിജയ്‍യുടെ ഫാൻസ് അസോസിയേഷൻ തിരഞ്ഞെടുക്കുകയായിരുന്നു.
ഭക്ഷണസാധനങ്ങൾ മറ്റ് അവശ്യവസ്തുക്കൾ എന്നിവയ്ക്കു പുറമെ പതിനായിരം രൂപ മുതൽ അൻപതിനായിരം രൂപ വരെ ധനസഹായവും താരം നൽകുന്നുണ്ട്. വെള്ളപ്പൊക്കത്തിൽ വീടും കുടുംബാംഗങ്ങളും നഷ്ടപ്പെട്ട സ്ത്രീക്ക് ഒരു ലക്ഷം രൂപയും നൽകുകയുണ്ടായി.
വിജയ്‌യുെട ഈ പ്രവൃത്തി അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ഉയർത്തിയിട്ടുണ്ട്. തന്റെ ഫാൻസ് ക്ലബിലൂടെ ജനങ്ങൾക്ക് വേണ്ടി നിരവധി നേട്ടങ്ങൾ ചെയ്തു വരുന്ന വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ അടിത്തറ കെട്ടിപ്പടുക്കാൻ തീരുമാനിച്ചുറപ്പിച്ച് ഇറങ്ങിയിരിക്കുകയാണെന്നാണ് അഭ്യൂഹം.
വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സയൻസ് ഫിക്‌ഷൻ ചിത്രമാണ് വിജയ്‌യുടെ പുതിയ പ്രോജക്ട്. വിജയ് ഇരട്ടവേഷത്തിലാണ് സിനിമയിലെത്തുന്നത്. മലയാളത്തിൽ നിന്നും ജയറാമും അജ്മൽ അമീറും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.