മമ്മൂട്ടിയുടെ സിനിമാ ചരിത്രത്തിൽ മറ്റൊരു മഹത്തായ ഏട്: പ്രശംസിച്ച് ഹൻസൽ മെഹ്ത
മമ്മൂട്ടിയും ജ്യോതികയും പ്രധാനവേഷത്തിലെത്തിയ ജിയോ ബേബി ചിത്രം ‘കാതലി’നെ പുകഴ്ത്തി ബോളിവുഡ് സംവിധായകൻ ഹൻസൽ മെഹ്ത. ഒരു വ്യക്തിയെ സ്വയം സ്നേഹിക്കാൻ പ്രേരിപ്പിക്കുന്ന മുദ്രാവാക്യമാണ് ഈ സിനിമയെന്ന് ഹൻസാൽ മെഹ്ത പറയുന്നു. മമ്മൂട്ടിയുടെ സിനിമാ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടിയാണ് കാതൽ എന്നും ഈ സിനിമയിലൂടെ

മമ്മൂട്ടിയും ജ്യോതികയും പ്രധാനവേഷത്തിലെത്തിയ ജിയോ ബേബി ചിത്രം ‘കാതലി’നെ പുകഴ്ത്തി ബോളിവുഡ് സംവിധായകൻ ഹൻസൽ മെഹ്ത. ഒരു വ്യക്തിയെ സ്വയം സ്നേഹിക്കാൻ പ്രേരിപ്പിക്കുന്ന മുദ്രാവാക്യമാണ് ഈ സിനിമയെന്ന് ഹൻസാൽ മെഹ്ത പറയുന്നു. മമ്മൂട്ടിയുടെ സിനിമാ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടിയാണ് കാതൽ എന്നും ഈ സിനിമയിലൂടെ നമ്മെ വിസ്മയിപ്പിച്ച ജ്യോതികക്ക് സിനിമയിൽ ഇനിയും ഒരുപാട് ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജിയോ ബേബി എന്ന സംവിധായനിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് പറഞ്ഞാണ് ഹാൻസൽ മേത്ത എക്‌സിൽ പങ്കുവച്ച കുറിപ്പ് അവസാനിപ്പിച്ചത്.
‘‘കാതൽ, ദ് കോർ സ്വയം സ്നേഹിക്കാനുള്ള വളരെ ആർദ്രവും സ്‌നേഹപൂർവകവുമായ ഒരു മുദ്രാവാക്യമാണ്. മമ്മുക്ക അദ്ദേഹത്തിന്റെ വിശാലമായ സിനിമാ ചരിത്രത്തിൽ മഹത്തായ ഒരു ഏട് കൂടി എഴുതി ചേർത്തിരിക്കുന്നു. നമ്മുടെ ഏറ്റവും മികച്ച കലാകാരന്മാരിലൊരാളായ അദ്ദേഹം എത്ര മനോഹരമായ പ്രകടനമാണ് കാതലിൽ നടത്തിയിരിക്കുന്നത്. സത്യസന്ധതയും സഹാനുഭൂതിയുമുണർത്തുന്ന പ്രകടനം കൊണ്ട് ജ്യോതിക നമ്മെ വിസ്മയിപ്പിക്കുന്നു. അവർക്ക് ഇനിയും ചെയ്യാൻ ഒരുപാടുണ്ട്. കലയുടെ മഹത്തായ സമന്വയം തന്നെയാണ് കാതൽ. എന്തൊരു സംവിധായകനാണ് ജിയോ ബേബി. അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്.’’ ഹൻസാൽ മെഹ്ത കുറിച്ചു.
ജിയോ ബേബിയുടെ കാതൽ ഒടിടിയിൽ റിലീസ് ആയതോടെ പ്രേക്ഷക പ്രശംസയുടെ പെരുമഴയാണ്. സിനിമാതാരങ്ങളും സാധാരണക്കാരും ഉൾപ്പടെ നിരവധിപേരാണ് കാതലിനെ പ്രശംസിച്ച് കുറിപ്പ് പങ്കുവയ്ക്കുന്നത്.
ബോളിവുഡിൽ നിന്നു മാത്രമല്ല തെന്നിന്ത്യയിൽ നിന്നും സിനിമയെ പ്രശംസിച്ച് നിരവധിപ്പേർ സമൂഹമാധ്യമങ്ങളില്‍ എത്തുന്നുണ്ട്. ജനുവരി അഞ്ചിനായിരുന്നു ചിത്രം ആമസോൺ പ്രൈമിലൂെട ഒടിടി റിലീസ് ചെയ്തത്.