‘അനർഗനിർഗളമായി ആംഗേലയത്തിൽ അരമണിക്കൂർ’: ജഗതിയുടെ ആദ്യ ഇംഗ്ലിഷ് പ്രസംഗം
ജനുവരി അഞ്ചാം തിയതി 73 വയസ്സ് തികഞ്ഞ, 1600-ലധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള ജഗതി ശ്രീകുമാറെന്ന നമ്മുടെ അമ്പിളിച്ചേട്ടന്റെ പിതാവായ ജഗതി എൻ. കെ.ആചാരി സാറുമായി എനിക്ക് മംഗലാപുരം മുതൽ നല്ല നാടക ബന്ധമുണ്ടായിരുന്നു. ജനുവരി മൂന്നാം തിയതി ജനിച്ച എന്നോട് അമ്പിളിച്ചേട്ടനെ കൂടെ നാലാം തിയതി കൂട്ടായി

ജനുവരി അഞ്ചാം തീയതി 73 വയസ്സ് തികഞ്ഞ, 1600 ലധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള ജഗതി ശ്രീകുമാറെന്ന നമ്മുടെ അമ്പിളിച്ചേട്ടന്റെ പിതാവ് ജഗതി എൻ.കെ.ആചാരി സാറുമായി എനിക്ക് മംഗലാപുരം മുതൽ നല്ല നാടക ബന്ധമുണ്ടായിരുന്നു. ജനുവരി മൂന്നാം തീയതി ജനിച്ച എന്നോട് അമ്പിളിച്ചേട്ടന്രെ കൂടെ നാലാം തീയതി കൂട്ടായി ആഘോഷിച്ച് അർമാദിക്കാൻ പറഞ്ഞിരുന്നു പലപ്പോഴും. ഞാൻ നിർമിച്ച സിനിമകളിൽ പ്രതിഫലം പറയാതെ അഭിനയിക്കുമ്പോൾ, പ്രൊഡക്‌ഷൻ കൺട്രോളറായിരുന്ന റോഷൻ ചിറ്റൂരിനോട് അമ്പിളിച്ചേട്ടൻ പറയുമായിരുന്നു, ‘‘എന്റെ അച്ഛനെ വിറ്റവനോട് കണക്കു പറയരുത്, കാശ് ചോദിക്കരുത്.’’
2011ൽ നാഷനൽ ഫിലിം പ്രമോഷനൽ കൗൺസിൽ (എൻഎഫ്പിസി) എറണാകുളത്തെ അബാദ് പ്ലാസ ഹോട്ടലിൽ നടത്തിയ ചടങ്ങിൽ അന്നത്തെയും എന്നത്തെയും എന്റെ സൂപ്പർ സ്റ്റാറായ അമ്പിളിച്ചേട്ടൻ വേണമെന്ന് എൻഎഫ്പിസി ഡയറക്ടർ കൂടിയായ ഞാൻ തീരുമാനിച്ചു. ഡിങ്ക ഭഗവാനെ മനസ്സിലോർത്ത്, ഷൂട്ടിങ്ങ് സെറ്റിൽനിന്നു സെറ്റിലേക്കു പറന്നിരുന്ന, തമാശകളുടെ, അറിവിന്റെ തമ്പുരാനായ അമ്പിളിച്ചേട്ടനെ എങ്ങിനെയെങ്കിലും കൊണ്ടുവരണം എന്ന് മനസ്സിൽ ഉറപ്പിച്ചു വിവരമറിയിച്ചു. സെൽഫോൺ ഇല്ലാത്ത അമ്പിളിച്ചേട്ടനെ സമയത്തിന് എറണാകുളത്തു കൊണ്ടുവരാൻ അദ്ദേഹത്തിന്റെ സഹചാരി വിജയൻ ചേട്ടനെ ഏർപ്പാടുമാക്കി.
അബാദ് പ്ലാസയിൽ നടത്തിയ ചടങ്ങിൽ അന്നത്തെ വിദ്യാഭ്യാസ-സാംസ്‌കാരിക മന്ത്രി എം.എ.ബേബി, തമിഴ്സൂപ്പർ സ്റ്റാറും നടികർ സംഘം തലൈവനുമായിരുന്ന ശരത്കുമാർ, ബ്രിട്ടിഷ് ഇതിഹാസ ചലച്ചിത്രകാരൻ ക്രിസ്റ്റഫർ മൈൽസ്, ജോൺ പോൾ സർ, കമൽ സർ, ലാൽജോസ്, സാബു ചെറിയാൻ തുടങ്ങി പ്രഗത്ഭരായ നിർമാതാക്കൾ, സംവിധായക,ർ എഴുത്തുകാർ, നടിനടൻമാർ, ഒട്ടനവധി മാധ്യമ സുഹൃത്തുക്കൾ അങ്ങനെ ഒരുപാട് ആളുകൾ വന്നിരുന്നു.
പക്ഷേ അമ്പിളിച്ചേട്ടനെ മാത്രം കാണാനില്ലായിരുന്നു. അദ്ദേഹം സ്ഥിരമായി താമസിച്ചിരുന്ന നോർത്തിലെ കൊച്ചിൻ ടവർ ഹോട്ടലിലും വിജയൻ ചേട്ടനുൾപ്പടെയുള്ളവരെ വിളിച്ചപ്പോഴും യാതൊരു വിവരവുമില്ലായിരുന്നു. ശ്വാസം മുട്ടിയ ഞാൻ ചടങ്ങിൽ കയറാതെ വെളിയിൽ കാത്തു നിന്നു. ചടങ്ങിന് വെറും മൂന്നു മിനിറ്റുള്ളപ്പോൾ ഒരു ടാക്സി കാർ പാഞ്ഞെത്തി. കാവിവസ്ത്രധാരിയായ അമ്പിളിച്ചേട്ടൻ പുറത്തിറങ്ങി തൊട്ടാവാടി പോലെ നിന്നിരുന്ന എന്റെ കവിളത്തടിച്ചിട്ട് പറഞ്ഞു ‘‘ഡാ , ഞാനൊരു തന്തയ്ക്ക് പിറന്നവനാ, നിന്റെ പരിപാടിക്ക് വരുമെന്നു പറഞ്ഞാൽ ഞാൻ വന്നിരിക്കും.’’
ചടങ്ങിൽ, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽനിന്ന് സസ്യശാസ്ത്രത്തിൽ ഒന്നാം റാങ്കിൽ ബിരുദം നേടിയ അമ്പിളിച്ചേട്ടൻ മൈക്കെടുത്ത് എന്നെ നോക്കി കണ്ണിറുക്കി കാണിച്ചിട്ട് തുടങ്ങി ‘‘ലേഡീസ് ആൻഡ് ജെന്റിൽമെൻ, ഐ കാൻ ഓൾസോ സ്പീക്ക് ഇൻ മലയാളം ....’’ പിന്നെ അനർഗനിർഗളമായി ആംഗേലയത്തിൽ അരമണിക്കൂർ. ശബരിമലയ്ക്ക് മാലയിട്ട് ‘കുസൃതികൾക്ക്’ അവധി കൊടുത്ത അമ്പിളിച്ചേട്ടന്റെ ഇംഗ്ലിഷ് പ്രഭാഷണം കേട്ടവർ ഞെട്ടി. ഒരുപക്ഷേ അദ്ദേഹം ഇംഗ്ലിഷ് പ്രസംഗം നടത്തിയ ആദ്യത്തെ പൊതുചടങ്ങായിരിക്കും ഞങ്ങളുടേത്. എല്ലാം കഴിഞ്ഞപ്പോൾ ഞാനദ്ദേഹത്തിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു. എന്റെ പൊന്നമ്പിളിച്ചേട്ടാ, അങ്ങേക്ക് ജന്മദിനാശംസകൾ നേരുന്നു. അങ്ങ് തിരികെ തട്ടേൽ കയറുന്നത് കാത്ത് എന്നെ പോലെയുള്ള ലക്ഷോപലക്ഷം ആരാധകർ കാത്തുനിൽക്കുന്നുണ്ട്.