എംടി ഇന്നും അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പികൊണ്ടിരിക്കുന്നു: ഹരീഷ് പേരടി
എം.ടി. വാസുദേവൻ നായർ ജീവിക്കുന്ന കാലത്ത് ജീവിക്കാൻ പറ്റിയതാണ് നമ്മുടെ രാഷ്ട്രീയ സംസ്കാരമെന്ന് നടൻ ഹരീഷ് പേരടി. എംടി ഇന്നും അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പിക്കൊണ്ടിരിക്കുന്നുവെന്നും ഹരീഷ് പറയുന്നു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി

എം.ടി. വാസുദേവൻ നായർ ജീവിക്കുന്ന കാലത്ത് ജീവിക്കാൻ പറ്റിയതാണ് നമ്മുടെ രാഷ്ട്രീയ സംസ്കാരമെന്ന് നടൻ ഹരീഷ് പേരടി. എംടി ഇന്നും അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പിക്കൊണ്ടിരിക്കുന്നുവെന്നും ഹരീഷ് പറയുന്നു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എംടി നടത്തിയ രാഷ്ട്രീയ വിമർശനത്തിൽ പ്രതികരിക്കുകയായിരുന്നു നടൻ.
‘‘എംടി ഇന്നും അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പിക്കൊണ്ടിരിക്കുന്നു. ഒരായിരം അടിമത്തത്തിന്റെ ചുള്ളിക്കാടുകൾക്കിടയിൽനിന്ന് ധീരമായി എത്തിനോക്കുന്ന ഒരു പൂമൊട്ടാണ് എംടി. എംടി ജീവിക്കുന്ന കാലത്ത് ജീവിക്കാൻ പറ്റിയതാണ് നമ്മുടെ രാഷ്ട്രീയ സംസ്കാരം.’’–ഹരീഷ് പേരടിയുടെ വാക്കുകൾ.
അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആയി മാറിയെന്നും ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴിച്ചുവെട്ടി മൂടിയെന്നുമാണ് എംടി പ്രസംഗിച്ചത്. ആൾക്കൂട്ടത്തെ ആരാധകരായും പടയാളികളായും മാറ്റാം. തെറ്റു പറ്റിയാല്‍ അത് സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ലെന്നും അദ്ദേഹം വിമർശിച്ചു.
നടൻ ജോയ് മാത്യു അടക്കമുള്ളവർ വിഷയത്തില്‍ എംടിയെ പ്രശംസിച്ചെത്തി. എംടി എന്ന എഴുത്തുകാരൻ ഉന്നത ശീർഷനാകുന്നതു സർവാധികാരിയെന്ന് അഹങ്കരിക്കുകയും ഭയത്താൽ ജനങ്ങളിൽനിന്ന് ഒളിച്ചു നടക്കുകയും ചെയ്യുന്ന അധികാരികളുടെ മണ്ടയ്ക്കടിക്കുന്ന ചോദ്യങ്ങൾ ചരിത്രബോധത്തോടെ നേർക്കുനേർ നിന്ന് ചോദിക്കുന്നത് കൊണ്ടാണെന്നാണ് ജോയ് മാത്യു ഫെയ്സ്ബുക് പോസ്റ്റിൽ പറഞ്ഞു.
അതേസമയം, എംടിയുടെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്തതായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ കുറ്റപ്പെടുത്തി. ഇടതുപക്ഷ വിരുദ്ധ അപസ്മാരം ബാധിച്ചവരാണ് അതിനു പിന്നിലെന്നായിരുന്നു ജയരാജന്റെ ആരോപണം. എംടി വിമർശിച്ചതു കേന്ദ്ര സർക്കാരിനെയാണെന്നും ഇപി പറഞ്ഞു.