മമ്മൂക്കാ ഉമ്മ; എനിക്കുവേണ്ടി ഈ കഥാപാത്രം ചെയ്തു തന്നതിന്: ജയറാം
‘എബ്രഹാം ഓസ്‌ലറി’ൽ അതിഥി വേഷത്തിലെത്തി ആളുകളെ ആവേശത്തിരയിലാഴ്ത്തിയ മമ്മൂട്ടിക്കു നന്ദി പറഞ്ഞ് ജയറാം. വലിയ ഇടവേളയ്ക്കു ശേഷം തിയറ്ററിൽ എത്തിയ തന്റെ ചിത്രം രണ്ടുകയ്യും നീട്ടി സ്വീകരിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും വരും ദിവസങ്ങളിൽ തിയറ്ററിൽ നേരിട്ടെത്തി പ്രേക്ഷകരെ നേരിൽ കാണുമെന്നും സമൂഹമാധ്യമങ്ങളിൽ

‘എബ്രഹാം ഓസ്‌ലറി’ൽ അതിഥി വേഷത്തിലെത്തി പ്രേക്ഷകരെ ആവേശത്തിരയിലാഴ്ത്തിയ മമ്മൂട്ടിക്കു നന്ദി പറഞ്ഞ് ജയറാം. വലിയ ഇടവേളയ്ക്കു ശേഷം തിയറ്ററിൽ എത്തിയ തന്റെ ചിത്രം രണ്ടുകയ്യും നീട്ടി സ്വീകരിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും വരും ദിവസങ്ങളിൽ തിയറ്ററിൽ നേരിട്ടെത്തി പ്രേക്ഷകരെ കാണുമെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെ ജയറാം പറഞ്ഞു.
‘‘ഒരുപാട് സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഞാൻ ഈ വിഡിയോ ചെയ്യുന്നത്. മറ്റൊന്നിനും വേണ്ടിയല്ല, നന്ദി പറയാൻ വേണ്ടിയാണ്. ഒരു വലിയ ഇടവേളയ്ക്കു ശേഷം ഇന്ന് തിയറ്ററിൽ എത്തിയ എന്റെ സിനിമയാണ് എബ്രഹാം ഓസ്‌ലർ. എത്ര വൈകി വന്നാലും നല്ലൊരു സിനിമയുമായി വന്നാൽ നിങ്ങൾ രണ്ടുകയ്യും നീട്ടി തിരിച്ചും സ്വീകരിക്കും എന്നുള്ളതിന് തെളിവാണ് ഇന്ന് തിയറ്ററിൽനിന്ന് എനിക്ക് കിട്ടിയ സ്നേഹവും സന്തോഷങ്ങളും എല്ലാം. വരും ദിവസങ്ങളിൽ കേരളത്തിലുള്ള എല്ലാ പ്രധാനപ്പെട്ട തീയറ്ററുകളിലും എത്തി നിങ്ങളോടെല്ലാം നേരിട്ട് എനിക്ക് നന്ദി പറയണമെന്നുണ്ട്. അവിടെ വച്ച് നമുക്ക് നേരിട്ടു കാണാം. എന്തായാലും ഈ സിനിമയിലുള്ള എല്ലാ ടെക്‌നീഷ്യൻസിനും സഹ താരങ്ങൾക്കും എല്ലാവർക്കും നന്ദി. എന്നിൽ ഒരു എബ്രഹാം ഓസ്‌ലർ ഉണ്ട് എന്ന് തിരിച്ചറിഞ്ഞതിന് മിഥുന് നന്ദി. അവസാനമായി മമ്മൂക്ക, ഉമ്മ, എനിക്ക് വേണ്ടി വന്ന് ഈ കഥാപാത്രം ചെയ്തു തന്നതിന്.’’ -ജയറാം പറയുന്നു.
ഒരിടവേളയ്ക്കു ശേഷം ജയറാം സിനിമയ്ക്ക് തിയറ്റുകളിൽ അതിഗംഭീര വരവേൽപാണ് ലഭിക്കുന്നത്. ഇതുവരെ കാണാത്ത ജയറാമിനെയാണ് ഓസ്‌ലറിൽ പ്രേക്ഷകർക്കു കാണാനാകുക. ജീവിതത്തില്‍ വലിയൊരു ദുരന്തം നേരിട്ട ഓസ്‌ലറിനു മുന്നിൽ ഒരു സീരിയല്‍ കില്ലർ പ്രത്യക്ഷപ്പെടുന്നതും തുടര്‍ന്നുള്ള കുറ്റാന്വേഷണവുമാണ് പ്രമേയം. കഥയിലെ നിർണായക കഥാപാത്രമായി എത്തുന്ന മമ്മൂട്ടിയുടെ ഇൻട്രൊ കാണികളെ ആവേശത്തിലാക്കും.
ഇമോഷനൽ ക്രൈം ഡ്രാമയാണ് ചിത്രം. ട്രെയിലറിൽ പ്രത്യക്ഷപ്പെടാത്ത ഒട്ടനവധി താരങ്ങൾ ചിത്രത്തിലെത്തുന്നുണ്ട്. നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം. ഹസ്സനും മിഥുൻ മാനുവൽ തോമസും ചേർന്ന് നിർമിക്കുന്ന ഈ ചിത്രം ആൻ മെഗാ മീഡിയയാണ് പ്രദർശനത്തിനെത്തിക്കുന്നത്.
അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശനാ നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസീം ജമാൽ, ആര്യ സലിം എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ് രചന. ഛായാഗ്രഹണം തേനി ഈശ്വര്‍, സംഗീതം മിഥുന്‍ മുകുന്ദന്‍, എഡിറ്റിങ് സൈജു ശ്രീധരന്‍, കലാസംവിധാനം ഗോകുല്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോണ്‍ മന്ത്രിക്കല്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിങ്, ക്രിയേറ്റീവ് ഡയറക്ടര്‍ പ്രിന്‍സ് ജോയ്, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, സ്റ്റില്‍സ് എസ്.ബി.കെ ഷുഹൈര്‍, ഡിസൈന്‍സ് യെല്ലോടൂത്ത്സ്. പി ആർ മാർക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.