പ്രഭാസിന്റെ ‘കൽക്കി 2898 എഡി’ മെയ് 9 മുതൽ തിയറ്ററുകളിൽ
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന കൽക്കി 2898 എഡി റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം മെയ് 9 മുതൽ ചിത്രം തിയറ്ററുകളിലെത്തും. വൈജയന്തി മൂവീസിന്റെ ബാനറിൽ സി. അശ്വിനി ദത്താണ് ഈ ബിഗ് ബജറ്റ് സിനിമയുടെ നിർമാണം. അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, ദിഷാ പഠാണി തുടങ്ങിയവരും പ്രധാന

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന കൽക്കി 2898 എഡി റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം മെയ് 9 മുതൽ ചിത്രം തിയറ്ററുകളിലെത്തും. വൈജയന്തി മൂവീസിന്റെ ബാനറിൽ സി. അശ്വിനി ദത്താണ് ഈ ബിഗ് ബജറ്റ് സിനിമയുടെ നിർമാണം. അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, ദിഷാ പഠാണി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം സയൻസ് ഫിക്‌ഷൻ ത്രില്ലറാണ്.
‘‘വൈജയന്തി മൂവീസിന്റെ 50 വർഷം പിന്നിടുമ്പോൾ ഞങ്ങളുടെ ഈ സിനിമ യാത്രയിൽ മെയ് 9 ന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ജഗദേക വീരുഡു അതിലോക സുന്ദരി മുതൽ പുരസ്‌കാരങ്ങൾ നേടിയ 'മഹാനടി', 'മഹർഷി' എന്നീ ചിത്രങ്ങളിലൂടെ ഈ തീയതി ഞങ്ങളുടെ ചരിത്രത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ഇപ്പോൾ അമിതാഭ് ബച്ചൻ, പ്രഭാസ്, കമൽഹാസൻ, ദീപിക പദുക്കോൺ തുടങ്ങിയ പ്രതിഭാധനരായ കലാകാരന്മാർ അഭിനയിക്കുന്ന 'കൽക്കി 2898 എഡി' റിലീസ് ചെയ്യുന്നതും ഇതേ തിയതിയിലാണ്.
ഈ നിമിഷത്തിൽ വൈജയന്തി മൂവീസിന്റെ നാഴികക്കല്ലായ 50-ാം വർഷവുമായ് ഒത്തുചേർന്ന് ഞങ്ങളുടെ യാത്ര തുടരുമ്പോൾ അത് കൂടുതൽ അർഥവത്തായതാക്കുന്നു.’’–ചിത്രത്തിന്റെ റിലീസ് പ്രഖ്യാപന വേളയിൽ വൈജയന്തി മൂവീസ് സ്ഥാപകയും നിർമ്മാതാവുമായ സി. അശ്വിനി ദത്ത് പറഞ്ഞ വാക്കുകളാണിത്.
പ്രശസ്തമായ സാൻ ഡിയാഗോ കോമിക്-കോൺ 2023-ൽ വച്ചായിരുന്നു ആദ്യ പ്രമൊ വിഡിയോ റിലീസ് ചെയ്തത്. സാൻ ഡിയാഗോ കോമിക്-കോണിൽ എത്തുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന ചരിത്ര നേട്ടവും സിനിമ സ്വന്തമാക്കുകയുണ്ടായി.