‘ഗോട്ട്’ സ്ക്വാഡ്; വിജയ്യ്ക്കൊപ്പം പ്രശാന്തും അജ്മലും പ്രഭുദേവയും
വിജയ്‌യെ നായകനാക്കി വെങ്കട് പ്രഭു ഒരുക്കുന്ന സയൻസ് ഫിക്‌ഷൻ ചിത്രം ‘ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ പുത്തന്‍ പോസ്റ്റര്‍ പുറത്ത്. പൊങ്കല്‍ പ്രമാണിച്ചാണ് അണിയറക്കാര്‍ പുതിയ പോസ്റ്റര്‍ പ്രേക്ഷകരുമായി പങ്കുവെച്ചത്. ചിത്രത്തിലെ അഭിനേതാക്കള്‍ ആരൊക്കെയെന്ന് വ്യക്തമാക്കുന്ന പോസ്റ്റര്‍ ആണ് ഇപ്പോള്‍

വിജയ്‌യെ നായകനാക്കി വെങ്കട് പ്രഭു ഒരുക്കുന്ന സയൻസ് ഫിക്‌ഷൻ ചിത്രം ‘ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ പുത്തന്‍ പോസ്റ്റര്‍ പുറത്ത്. പൊങ്കല്‍ പ്രമാണിച്ചാണ് അണിയറക്കാര്‍ പുതിയ പോസ്റ്റര്‍ പ്രേക്ഷകരുമായി പങ്കുവച്ചത്. ചിത്രത്തിലെ അഭിനേതാക്കള്‍ ആരൊക്കെയെന്ന് വ്യക്തമാക്കുന്ന പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. വിജയ്‌ക്കൊപ്പം പ്രഭുദേവ, പ്രശാന്ത്, അജ്മല്‍ അമീർ എന്നിവരെയും കാണാം.
നടന്‍ പ്രശാന്തിന്റെ തിരിച്ചുവരവാകും ചിത്രമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഇവര്‍ക്കൊപ്പം അജ്മലും ചിത്രത്തില്‍ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. വിജയ്‌യുടെ കരിയറിലെ 68-ാമത് ചിത്രമാണിത്. അച്ഛന്റെയും മകന്റെയും വേഷത്തിൽ രണ്ട് ഗെറ്റപ്പുകളിലാകും താരം എത്തുക. ഡി ഏയ്ജിങ് ടെക്നോളജിയിലാകും വിജയ്‌യുടെ ചെറുപ്പം സിനിമയിൽ അവതരിപ്പിക്കുക. ഹോളിവുഡ് സിനിമകളായ ജെമിനി മാൻ, ഡിബി കൂപ്പർ എന്നിവയിൽനിന്നു പ്രചോദനമുൾക്കൊണ്ടാണ് ‘ഗോട്ട്’ ഒരുക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
നായികയായി തെലുങ്ക് താരം മീനാക്ഷി ചൗധരി എത്തുന്നു. ജയറാം, മോഹൻ, സ്നേഹ, ലൈല, വിടിവി ഗണേശ്, യോഗി ബാബു തുടങ്ങിയവും വെങ്കട് പ്രഭുവിന്റെ സ്ഥിരം കൂട്ടാളികളായ വൈഭവ്, പ്രേംജി, അരവിന്ദ്, അജയ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
സര്‍പ്രൈസ് ഗെസ്റ്റ് റോളുകളും ചിത്രത്തിലുണ്ടാകും എന്നാണ് സൂചന. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ . ഛായാഗ്രാഹണം സിദ്ധാര്‍ഥ. യുവൻ ശങ്കർ രാജയാണ് സംഗീതം. നേരത്തേ വിര്‍ച്വൽ പ്രൊഡക്‌ഷന്റെ ഭാഗയമായുള്ള സെറ്റ് വർക്കുകളുടെ ചിത്രങ്ങള്‍ വെങ്കട് പ്രഭു പങ്കുവച്ചിരുന്നു. ഇതിനായി വിജയ്‌യും സംവിധായകനും അമേരിക്ക സന്ദർശിച്ചത് വാർത്തയായിരുന്നു.