കോമഡിയുമായി പ്രഭാസ്; ‘രാജാ സാബ്’ ഫസ്റ്റ്ലുക്ക്
ആക്‌ഷൻ സിനിമകൾക്ക് തൽക്കാലം ‘കട്ട്’ പറഞ്ഞ് ഹൊറർ കോമഡി എന്റർടെയ്നറുമായി പ്രഭാസ്. മാരുതി സംവിധാനം ചെയ്യുന്ന പ്രഭാസിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘രാജാ സാബ്’ എന്നാണ് സിനിമയുടെ പേര്. മാളവിക മോഹനനും നീതി അഗർവാളുമാണ് നായികമാർ. ‘ഡൈനോസർ ഇനി ഡാർലിങ് അവതാർ’ എന്ന വിശേഷത്തോടെ സിനിമയുടെ ടൈറ്റിൽ

ആക്‌ഷൻ സിനിമകൾക്ക് തൽക്കാലം ‘കട്ട്’ പറഞ്ഞ് ഹൊറർ കോമഡി എന്റർടെയ്നറുമായി പ്രഭാസ്. മാരുതി സംവിധാനം ചെയ്യുന്ന പ്രഭാസിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘രാജാ സാബ്’ എന്നാണ് സിനിമയുടെ പേര്. മാളവിക മോഹനനും നീതി അഗർവാളുമാണ് നായികമാർ.
‘ഡൈനോസർ ഇനി ഡാർലിങ് അവതാർ’ എന്ന വിശേഷത്തോടെ സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്റ് വിഡിയോയും അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. തമൻ ആണ് സംഗീതം.
രാജാ ഡീലക്സ് എന്നായിരുന്നു ചിത്രത്തിന് ആദ്യം നൽകിയ പേര്. പിന്നീടത് രാജാ സാബ് എന്നു മാറ്റുകയായിരുന്നു. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദ് നിർമാണം നിർവഹിക്കുന്നു. വിവേക് കുച്ചിബോട്ലയാണ് ചിത്രത്തിന്റെ സഹനിർമാണം. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് റിലീസിനെത്തും. പിആർഓ: പ്രതീഷ് ശേഖർ.
പ്രശാന്ത് നീൽ സംവിധാനം ചെയ്ത ‘സലാർ’ ആണ് പ്രഭാസിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. പൃഥ്വിരാജും പ്രധാന വേഷത്തിലെത്തിയ ‘സലാർ’ തിയറ്ററുകളിൽ വലിയ വിജയമായിരുന്നു.