പിറന്നാളിന് ഇത്ര ഉന്തും തള്ളും മതി: ആദിക്ക് സ്നേഹാശംസകളുമായി ജയസൂര്യ
മകന്‍ അദ്വൈതിന് സ്നേഹത്തിൽ പൊതിഞ്ഞ പിറന്നാള്‍ ആശംസകളുമായി ജയസൂര്യ. അച്ഛനെപ്പോലെ തന്നെ സിനിമാ രംഗത്തേക്കു കടന്നുവന്ന അദ്വൈതിന്റെ പതിനെട്ടാം പിറന്നാളാണിന്ന്. ‘‘ഹാപ്പി ബര്‍ത്ത് ഡേ ആദി പൊന്നെ, 18 വർഷം മുമ്പ്, നീ ഞങ്ങൾക്ക് ഏറ്റവും വലിയ സമ്മാനം നല്‍കി. നിന്നിലൂടെ ഞങ്ങൾ ‘അച്ഛനും അമ്മയും’ ആയി.

മകന്‍ അദ്വൈതിന് സ്നേഹത്തിൽ പൊതിഞ്ഞ പിറന്നാള്‍ ആശംസകളുമായി ജയസൂര്യ. അച്ഛനെപ്പോലെ തന്നെ സിനിമാ രംഗത്തേക്കു കടന്നുവന്ന അദ്വൈതിന്റെ പതിനെട്ടാം പിറന്നാളാണിന്ന്.
‘‘ഹാപ്പി ബര്‍ത്ത് ഡേ ആദി പൊന്നേ, 18 വർഷം മുമ്പ്, നീ ഞങ്ങൾക്ക് ഏറ്റവും വലിയ സമ്മാനം നല്‍കി. നിന്നിലൂടെ ഞങ്ങൾ ‘അച്ഛനും അമ്മയും’ ആയി. നിന്നെപ്പോലൊരു കുട്ടിയെ കിട്ടിയതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ് (ബര്‍ത്ത് ഡേയ്ക്ക് ഇത്ര ഉന്തും തള്ളും മതി) നിന്‍റെ സ്വപ്നങ്ങളെ പിന്തുടരുക, അതിനായി അന്വേഷിക്കുന്നവനായി തുടരുക’’ - ജയസൂര്യ കുറിച്ചു.
അച്ഛൻ അഭിനയത്തില്‍ അരങ്ങു തകർക്കുമ്പോൾ മകൻ അഭിനയം, സംവിധാനം, എഡിറ്റിങ് തുടങ്ങിയ സകല മേഖലകളിലും കഴിവു തെളിയിച്ചു കഴിഞ്ഞു. സ്വന്തമായി കഥ എഴുതി, എഡിറ്റിങ്ങും സംവിധാനവും നിർവഹിച്ച് നിരവധി ഹ്രസ്വചിത്രങ്ങൾ അദ്വൈത് ഒരുക്കിയിട്ടുണ്ട്.
പതിനൊന്ന് വയസുള്ളപ്പോള്‍ അദ്വൈത് സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ച ഗുഡ് ഡേ എന്ന ഷോര്‍ട്ട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2018ല്‍ ഒരുക്കിയ കളര്‍ഫുള്‍ ഹാന്‍ഡ്സ് എന്ന ചിത്രം ഒര്‍ലാന്‍ഡോ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2019ല്‍ ദുല്‍ഖര്‍ സല്‍മാന്‍ ആലപിച്ച ആസ്ക് എന്ന മ്യൂസിക് വിഡിയോയും ശ്രദ്ധിക്കപ്പെട്ടു.
ബാലതാരമായും നിരവധി ചിത്രങ്ങളില്‍ അദ്വൈത് അഭിനയിച്ചു. ജയസൂര്യയുടെ ബാല്യകാലമാണ് കൂടുതലും അവതരിപ്പിച്ചത്. ലാല്‍ ബഹുദൂര്‍ ശാസ്ത്രി , സു..സു..സുധി വാത്മീകം, ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍, തൃശ്ശൂര്‍ പൂരം തുടങ്ങിയ സിനിമകളിലാണ് അദ്വൈത് അഭിനയിച്ചത്.