‘സ്ട്രോങ് മാൻ ചാലഞ്ചിന്’ ആവേശപൂർവമായ സമാപനം
മനോരമ ഓൺലൈനും ജെയിൻ ഇന്റർനാഷണൽ സ്കൂൾ ഓഫ് ക്രിയേറ്റീവ് ആർട്സും ‘മലൈക്കോട്ടെ വാലിബൻ’ സിനിമയുടെ അണിയറ പ്രവർത്തകരും ചേർന്നു നടത്തിയ ‘സ്ട്രോങ് മാൻ ചാലഞ്ചിന്’ ആവേശപൂർവമായ സമാപനം. ബോൾഗാട്ടി പാലസിൽ രാവിലെ ഒൻപത് മണി മുതൽ ആരംഭിച്ച മത്സരത്തിൽ നിരവധി കരുത്തർ പങ്കെടുത്തു. ബോഡി ബിൽഡർ, പവർ ലിഫ്റ്റർ, വെയ്റ്റ്

മനോരമ ഓൺലൈനും ജെയിൻ ഇന്റർനാഷണൽ സ്കൂൾ ഓഫ് ക്രിയേറ്റീവ് ആർട്സും ‘മലൈക്കോട്ടെ വാലിബൻ’ സിനിമയുടെ അണിയറ പ്രവർത്തകരും ചേർന്നു നടത്തിയ ‘സ്ട്രോങ് മാൻ ചാലഞ്ചിന്’ ആവേശപൂർവമായ സമാപനം. ബോൾഗാട്ടി പാലസിൽ രാവിലെ ഒൻപത് മണി മുതൽ ആരംഭിച്ച മത്സരത്തിൽ നിരവധി കരുത്തർ പങ്കെടുത്തു.
100 കിലോ ഭാരമേറിയ ടയർ മറിച്ച് എറിയുക, ഭാരം ഉള്ള മണൽ ചാക്ക് വലിച്ചേറ്, വാലിബനിൽ മോഹൻലാൽ ഉപയോഗിച്ച കാള വണ്ടി വലിക്കുക തുടങ്ങിയ വിഭാഗങ്ങളിലായിരുന്നു മത്സരം. വാശിയേറിയ പോരാട്ടം കണ്ടുനിന്നവരിലും ആവേശം പരത്തി.
അഭിനവ് സുരേഷ് ആണ് മിസ്റ്റർ വാലിബൻ പട്ടത്തിന് അർഹനായത്. സന്ദീപ് സാന്റി രണ്ടാം സ്ഥാനവും, രഞ്ജു ജോർജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മലൈക്കോട്ടൈ വാലിബന്റെ ട്രെയിലർ റിലീസും ഓഡിയോ ലോഞ്ചും നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു സമ്മാനദാനം.
ചടങ്ങിൽ വച്ച് വിജയികൾക്ക് മോഹൻലാൽ മിസ്റ്റർ വാലിബൻ പട്ടവും സമ്മാനത്തുകയും കൈമാറി. 30000 രൂപ, 15000 രൂപ, 5000 രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങൾ.
ജെയിൻ ഇന്റർനാഷനൽ സ്കൂൾ ഓഫ് ക്രിയേറ്റീവ് ആർട്സ് ഡയറക്ടർ ഡോ ടോം ജോസഫ്, മനോരമ ഓൺലൈൻ സീനിയർ ജനറൽ മാനേജർ ബോബി പോൾ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. വിദേശ രാജ്യങ്ങളിൽ പ്രശസ്തിയാർജിച്ച സ്ട്രോങ് മാൻ ചാലഞ്ച് കേരളത്തിൽ ആദ്യമായാണ് നടക്കുന്നത്.
മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങുന്ന മലൈക്കോട്ടൈ വാലിബൻ. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ തുടങ്ങിയവർക്കൊപ്പം ഇന്ത്യയിലെ വിവിധ ഭാഷകളിലെ പ്രശസ്തരായ താരങ്ങളും മലൈക്കോട്ടൈ വാലിബനിൽ അണിനിരക്കുന്നുണ്ട്. ജനുവരി 25 ന് ചിത്രം ലോകം എമ്പാടും ഉള്ള തീയേറ്ററുകളിൽ റിലീസ് ചെയ്യും
ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പി.എസ്. റഫീക്കാണ്. മധു നീലകണ്ഠൻ ആണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ടിനു പാപ്പച്ചനാണ്. വസ്ത്രാലങ്കാരം റോണക്‌സ് സേവ്യർ ആണ്.
ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും 'മലൈക്കോട്ടൈ വാലിബ'ന്റെ നിർമാണ പങ്കാളികളാണ്.