‘പ്രേമം’ സിനിമ ‘ഓട്ടോഗ്രാഫി’ന്റെ കോപ്പിയാണെന്നു പറഞ്ഞ്, മലയാളത്തിൽ നിന്നൊരു സംവിധായകൻ തമിഴ് സംവിധായകനായ ചേരനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് വെളിപ്പെടുത്തി അൽഫോൻസ് പുത്രൻ. അതിന്റെ പേരില്‍ ചേരന്റെ കയ്യിൽ നിന്നും താൻ ചീത്ത കേട്ടെന്നും ആ സംവിധാകൻ ആരെന്ന് അറിയാനുള്ള അന്വേഷത്തിലാണ് താനെന്നും അൽഫോൻസ് സമൂഹ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പ്രേമം’ സിനിമ ‘ഓട്ടോഗ്രാഫി’ന്റെ കോപ്പിയാണെന്നു പറഞ്ഞ്, മലയാളത്തിൽ നിന്നൊരു സംവിധായകൻ തമിഴ് സംവിധായകനായ ചേരനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് അൽഫോൻസ് പുത്രൻ. അതിന്റെ പേരില്‍ ചേരന്റെ കയ്യിൽനിന്നു താൻ ചീത്ത കേട്ടെന്നും ആ സംവിധാകൻ ആരെന്ന് അറിയാനുള്ള അന്വേഷCത്തിലാണ് താനെന്നും അൽഫോൻസ് സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി.

‘‘കേരളത്തിൽ നിന്നൊരു സംവിധായകൻ ചേരനെ വിളിക്കുന്നു. താങ്കളുടെ ചിത്രമായ ‘ഓട്ടോഗ്രാഫി’ന്റെ കോപ്പിയാണ് അൽഫോൻസ് പുത്രന്റെ ‘പ്രേമം’ സിനിമയെന്നായിരുന്നു അയാൾ പറഞ്ഞത്. ഉടൻ ചേരന്‍ സർ കോൾ കട്ട് ചെയ്യുന്നു. ഒരു കാരണവുമില്ലാതെ ചേരൻ സർ എന്നെ വിളിച്ചു ചീത്ത പറഞ്ഞു. 

ADVERTISEMENT

ഒരു ഫ്രെയിമോ ഡയലോഗോ സംഗീതമോ കോസ്റ്റ്യൂമോ എഴുത്തിന്റെ ഒരു ഭാഗം പോലും ഞാൻ കോപ്പിയടിച്ചിട്ടില്ലെന്ന് ചേരൻ സാറിനോടു മറുപടിയായി പറഞ്ഞു. ‘ഓട്ടോഗ്രാഫ്’ എനിക്ക് ഏറെ ഇഷ്ടമുള്ള സിനിമയാണെന്നും അതിൽനിന്നൊരു ഭാഗം പോലും തൊടുവാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കി. ഉടൻ അദ്ദേഹം കോൾ കട്ട് ചെയ്തു.

അഞ്ച് മാസത്തിനു ശേഷം ഞാൻ ചേരൻ സാറിനെ വിളിച്ചു. ആരാണ് അന്നു വിളിച്ച ആ സംവിധായകൻ എന്ന് സാറിനോടു ചോദിച്ചു. ആ സംഭവം മറക്കാനാണ് സർ എന്നോടു പറഞ്ഞത്. പക്ഷേ എനിക്ക് അതിനു കഴിയില്ല. അതുകൊണ്ടാണ് ഞാൻ ഈ വിവരം ഇപ്പോൾ പങ്കുവയ്ക്കുന്നത്.

ADVERTISEMENT

മാധ്യമങ്ങളോ അല്ലെങ്കിൽ മറ്റാരെങ്കിലുca ഇതിന്റെ പുറകിലാരെന്നത് കണ്ടുപിടിക്കുമെന്ന് വിചാരിക്കുന്നു. സത്യം എനിക്ക് അറിയണം.’’–അൽഫോൻസ് പുത്രന്റെ വാക്കുകൾ.

English Summary:

Alphonse Puthren's shocking revelations on malayali director

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT