എസ്ഐ ആനന്ദ് ആകാൻ ആദ്യം സമീപിച്ചതും ടൊവിനോയെ തന്നെ: ഡോൾവിൻ കുര്യാക്കോസ്
‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയിലെ കേന്ദ്ര കഥാപാത്രമായ എസ്ഐ ആനന്ദ് നാരായണനായി ആദ്യം സമീപിച്ചത് ടൊവിനോ തോമസിനെ തന്നെയാണെന്ന് വെളിപ്പെടുത്തി നിർമാതാവ് ഡോൾവിൻ കുര്യാക്കോസ്. ടൊവിനോയുടെ അച്ഛന്‍റെ വേഷത്തിലേക്ക് മലയാളത്തിലെ പ്രമുഖനായ സംവിധായകനെയാണ് ആദ്യം പരിഗണിച്ചതെന്നും പിന്നീട് ടൊവിനോയുടെ അച്ഛൻ തന്നെ ഈ

‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയിലെ കേന്ദ്ര കഥാപാത്രമായ എസ്ഐ ആനന്ദ് നാരായണനായി ആദ്യം സമീപിച്ചത് ടൊവിനോ തോമസിനെ തന്നെയാണെന്ന് വെളിപ്പെടുത്തി നിർമാതാവ് ഡോൾവിൻ കുര്യാക്കോസ്. ടൊവിനോയുടെ അച്ഛന്‍റെ വേഷത്തിലേക്ക് മലയാളത്തിലെ പ്രമുഖനായ സംവിധായകനെയാണ് ആദ്യം പരിഗണിച്ചതെന്നും പിന്നീട് ടൊവിനോയുടെ അച്ഛൻ തന്നെ ഈ വേഷം ചെയ്യുകയായിരുന്നുവെന്നും ഡോൾവിൻ പറയുന്നു.
‘‘കേരളത്തിൽ യഥാർഥത്തിൽ നടന്ന ചില സംഭവങ്ങളും അതോടൊപ്പം ഫിക്‌ഷനും ചേർത്ത് ജിനു വി. എബ്രഹാം ഒരുക്കിയ തിരക്കഥയുമായി ഞങ്ങള്‍ ആദ്യം സമീപിച്ചത് ടൊവിനോയെ തന്നെയായിരുന്നു. കഥ കേട്ട ശേഷം അദ്ദേഹം ഈ സിനിമ ചെയ്യുന്നതിന് ഏറെ താല്‍പര്യം പ്രകടിപ്പിച്ചു. ചിത്രത്തിൽ ടൊവിനോയുടെ അച്ഛന്‍റെ വേഷത്തിലേക്ക് മലയാളത്തിലെ പ്രമുഖനായ ഒരു സംവിധായകനെയാണ് ആദ്യം പരിഗണിച്ചത്. പിന്നീടാണ് ടൊവിനോയുടെ അച്ഛൻ ഈ കഥാപാത്രം ചെയ്താൽ നന്നായിരിക്കുമെന്ന് സംവിധായകൻ ഡാർവിൻ കുര്യാക്കോസ് ഒരു അഭിപ്രായം പറഞ്ഞത്. അത് നല്ലൊരു ഓപ്ഷനായി ഞങ്ങൾക്ക് തോന്നി. ടൊവിനോയോട് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞപ്പോൾ നേരിട്ട് തന്നെ ചോദിച്ചു നോക്കൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മുമ്പ് ചില ഓഫറുകള്‍ വന്നിട്ട് താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. ഏതായാലും ഡാർവിൻ ഈ കഥാപാത്രത്തെ കുറിച്ച് തോമസ് ചേട്ടനുമായി സംസാരിച്ചു. അങ്ങനെ അദ്ദേഹം ഒടുവിൽ സമ്മതിക്കുകയായിരുന്നു’’.– ഡോൾവിന്റെ വാക്കുകൾ.
ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രം തിയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി. എബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രം 'കാപ്പ'യുടെ മികച്ച വിജയത്തിനു ശേഷം തിയറ്റർ ഓഫ് ഡ്രീംസ് നിർമിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.
വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ കാൻവാസ്സിലാണ് സിനിമയുടെ അവതരണം. ചിത്രത്തിൽ ടൊവിനോയ്ക്കു പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി (നൻ പകൽ മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തിൽ രണ്ടു പുതുമുഖ നായികമാരാണുള്ളത്.
സിനിമയുടെ സംഗീതമൊരുക്കുന്നത് തമിഴിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ്. ഛായാഗ്രഹണം 'തങ്കം' സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ്. എഡിറ്റിങ്ങ്: സൈജു ശ്രീധർ, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ: സമീറ സനീഷ്, പ്രൊഡക്‌ഷൻ കൺട്രോളർ: സഞ്ജു ജെ, പിആർഒ: ശബരി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.
ഫെബ്രുവരി 9നു തിയറ്ററുകളിൽ എത്താനൊരുങ്ങുന്ന സിനിമയുടേതായി ഇതിനകം പുറത്തുവന്ന പോസ്റ്ററുകളും ഫസ്റ്റ് ഗ്ലിപ്സും ടീസറുമൊക്കെ വലിയ പ്രതീക്ഷയാണ് സിനിമാ പ്രേമികള്‍ക്ക് നൽകിയിരിക്കുന്നത്.