ഇന്ത്യ ജയിച്ചാൽ ടോപ്ലെസ് ഫോട്ടോ; വിഡിയോ ഫോട്ടോഷൂട്ടിൽ അറസ്റ്റ്; വിവാദങ്ങളുടെ ‘ഹോട്ട് നായിക’
വിവാദങ്ങളിലൂടെ സമൂഹ മാധ്യമലോകത്തു നിറഞ്ഞു നിന്ന താരമായിരുന്നു പൂനം പാണ്ഡെ. നടിയുടെ സ്വകാര്യ ജീവിതം വരെ ഗോസിപ്പുകോളങ്ങളിൽ ചർച്ചയായിരുന്നു. മോഡലിങ്ങിലൂടെ കരിയർ തുടങ്ങിയ പൂനം തന്റെ ഗ്ലാമർ വരവിനു തുടക്കമിടുന്നത് 2011ലാണ്. 2011 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ നേടിയാല്‍ നഗ്നയായി വരുമെന്നായിരുന്നു പൂനം പാണ്ഡെ

വിവാദങ്ങളിലൂടെ സമൂഹ മാധ്യമ ലോകത്തു നിറഞ്ഞു നിന്ന താരമായിരുന്നു പൂനം പാണ്ഡെ. നടിയുടെ സ്വകാര്യ ജീവിതം ഗോസിപ്പു കോളങ്ങളിൽ ചർച്ചയായിരുന്നു. മോഡലിങ്ങിലൂടെ കരിയർ തുടങ്ങിയ പൂനം തന്റെ ഗ്ലാമർ വരവിനു തുടക്കമിടുന്നത് 2011ലാണ്. ആ വർഷത്തെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ നേടിയാല്‍ നഗ്നയായി വരുമെന്നായിരുന്നു പൂനം പാണ്ഡെ ബിസിസിഐക്കു കത്തെഴുതിയത്. ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും പൊതുജനങ്ങളിൽനിന്നും ബിസിസിഐയിൽനിന്നുമുണ്ടായ എതിർപ്പിനെത്തുടർന്ന് പൂനം പാണ്ഡെ വാഗ്ദാനത്തിൽനിന്നു പിന്മാറി. എന്നിട്ടും വാങ്കഡേ സ്റ്റേഡിയത്തിൽ നിന്നു ചിത്രീകരിച്ച തന്റെ അർധനഗ്ന വിഡിയോ നടി ട്വിറ്ററിലൂടെ പുറത്തുവിട്ടു. ഈയൊരു സംഭവത്തിലൂടെ പൂനം പാണ്ഡെ എന്ന പേര് ഇന്ത്യയിലാകെ തരംഗമായി.
2012-ലെ ഐപിഎൽ അഞ്ചാം സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയികളായപ്പോൾ പൂനം തന്റെ നഗ്നചിത്രങ്ങൾ പോസ്റ്റുചെയ്തിരുന്നു. ഇതോടെ സമൂഹ മാധ്യമലോകത്ത് നടിക്കു ഫോളോവേഴ്സ് കൂടി.
ആണ്‍സുഹൃത്തിനൊപ്പമുള്ള സ്വകാര്യ വിഡിയോ ഇന്‍സ്റ്റഗ്രാം പേജിലൂടെ പൂനം പങ്കുവച്ചതും വിവാദമായിരുന്നു. പൂനം പാണ്ഡയുടെ സ്വകാര്യ ബെഡ് റൂം രംഗങ്ങള്‍ എന്ന പേരില്‍ സമൂഹ മാധ്യമങ്ങളിൽ വിഡിയോ വൈറലായി. തന്നെ പിന്തുടരുന്നവർക്കുള്ള പുതുവര്‍ഷ സമ്മാനമാണെന്നു പറഞ്ഞാണ് നടി വിഡിയോ പുറത്തു വിട്ടത്.
2020ൽ പൂനം പാണ്ഡയെ നോർത്ത് ഗോവ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സർക്കാർസ്ഥലത്ത് അതിക്രമിച്ചു കടന്ന് അശ്ലീല വിഡിയോ ചിത്രീകരിച്ചുവെന്നായിരുന്നു കേസ്.
കെോവിഡ് കാലത്ത് ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് പൂനം പാണ്ഡെയ്‍ക്ക് എതിരെ മുംബൈ പൊലീസ് കേസ് എടുത്തതും വലിയ വാർത്തയായിരുന്നു. ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് മുബൈ മറൈൻ ഡ്രൈവില്‍ കാറില്‍ കറങ്ങി നടന്ന പൂനത്തിനും സുഹൃത്ത് സാം ബോംബെയ്ക്കുമെതിരെയാണ് അന്ന് പൊലീസ് കേസെടുത്തത്.
തന്റെ വിവാഹവും വിവാദമാക്കി മാറ്റാന്‍ പൂനം ശ്രമിച്ചു. 2020 സെപ്റ്റംബർ ഒന്നിന് സാം ബോംബെ എന്ന വ്യവസായിയുമായി പൂനം വിവാഹിതയായി. കൃത്യം പത്തു ദിവസം കഴിഞ്ഞപ്പോൾ പൂനം ഭർത്താവിനെതിരെ ഗാർഹിക പീഡന പരാതി നൽകി. തുടർന്ന് സാമിനെ ഗോവയിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ 2021 ല്‍ ഇവര്‍ വിവാഹമോചിതരായി.
ഇതിനു പിന്നാലെ സാമിനെതിരെ ഗുരുതര ആരോപണങ്ങളാണ് പൂനം നടത്തിയത്. ഭർത്താവ് മദ്യപിച്ചെത്തി തന്നെ നിരന്തരം മർദിക്കുമെന്നും ഒരു ഘട്ടത്തിൽ തനിക്ക് തലച്ചോറില്‍ രക്തസ്രാവം ഉണ്ടായെന്നും പൂനം വെളിപ്പെടുത്തിയിരുന്നു. നടി കങ്കണ റണൗട്ട് അവതാരകയായ ലോക്കപ്പ് എന്ന റിയാലിറ്റി ഷോയിലാണ് പൂനം മനസ്സു തുറന്നത്. ലോക്ക് അപ്പിന്‍റെ ആദ്യ സീസണിലാണ് പൂനത്തെ അവസാനമായി ഒരു ചാനൽ പരിപാടിയിൽ കാണുന്നതും. ഷോയിൽ വിജയിച്ചില്ലെങ്കിലും വലിയ പ്രേക്ഷക പ്രീതി നേടാൻ പൂനത്തിനായി.
2013-ൽ പുറത്തിറങ്ങിയ നഷാ എന്ന ബോളിവുഡ് ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച പൂനം ചിത്രത്തിന്റെ പോസ്റ്ററിൽ അർദ്ധനഗ്നയായി പ്രത്യക്ഷപ്പെട്ടത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിരുന്നു. കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളിലായി പത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2018ൽ റിലീസ് ചെയ്ത ദ് ജേർണി ഓഫ് കര്‍മയാണ് അവസാന സിനിമ.